top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 2 - ഇവിടുത്തുകാരുടെ കൈകളിൽ പെട്ടുപോയാൽ

27. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം

ദേവവതാരങ്ങളുടെ ജീവീതം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതാണ് എന്നാണ് സൂചന ലഭിക്കുന്നത്. പരശുരാമനും ശ്രീരാമനും ദൃഷ്ടാന്തങ്ങളാണ്. ഇവരുടെ ജന്മോദ്ധേശങ്ങളിൽ പല നിഗൂഡ സങ്കീർണ്ണതകളും കണ്ടേക്കാം.


രാമായണ കഥയിലും ഫ്യൂഡൽ വാക്ക് കോഡുകളുടെ അഴിഞ്ഞാട്ടം കാണാവുന്നതാണ് എന്നാണ് തോന്നുന്നത്. രാമായണം എന്ന ഇതിഹാസം നേരിട്ട് വായിച്ചിട്ടില്ലാത്തത് കൊണ്ട്, താഴെ നൽകിയിരിക്കുന്നത് പൊതുവായി പറയപ്പെടുന്ന കഥയിൽ നിന്നുമാണ്. സംസ്കൃതത്തിലുള്ള ഇതിഹാസത്തിൽനിന്നുമല്ല.


രാമൻ വിവാഹം കഴിക്കുന്നത് ജനക രാജാവിന്റെ പുത്രിയെയാണ്. മത്സരം ജയിച്ചാണ് സീതയെ ലഭിക്കുന്നത്. എന്നാൽ, സീത യഥാർത്ഥത്തിൽ ജനക രാജാവിന്റ സ്വന്തം പുത്രിയല്ലതന്നെ. ഈ വിവരം രാമന് നേരത്തെ അറിവുണ്ടായിരുന്നോ എന്ന് അറിയില്ല.


മാത്രവുമല്ല, ഇത്ര കഷ്ടപ്പെട്ട് വിദൂരത്തിൽനിന്നും ഒരു പത്നിയെ കണ്ടെത്തേണ്ടിവന്നതെന്ത് കൊണ്ടാണ് എന്നും അറിയില്ല.


എന്നാൽ രാജകുമാരി എന്ന രീതിയിൽ വിവാഹം കഴിച്ച് കൊണ്ടുവരുന്നത്, രാജാവിന് ഉഴുതുവച്ച വയലിൽനിന്നും ലഭിച്ച കൈക്കുഞ്ഞ് വളർന്നുവന്ന ആളാണ്.


ഫ്യൂഡൽ ഭാഷാകോഡുകളിൽ ഇത് ശക്തിയേറിയ ഒരു വിവരമാണ്. പ്രശ്നം രാമന്റെ കുടുംബത്തിലെ വേലക്കാരാണ്. അവർക്ക് ഭാഷാകോഡുകളിൽ, പൈതൃകത്താൽ രാജകുമാരി അല്ലാത്ത ആളെ ബഹുമാനിക്കാൻ പ്രയാസം നേരിടും. ഇക്കാര്യം മനസ്സിലാക്കാൻ പ്രയാസമില്ലതന്നെ.


പണക്കാരനായ ഒരാൾ പാവപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം ചെയ്താൽ, ഇതിൽ ഏറ്റവും പ്രയാസം കൊള്ളുന്നത് ആ ആളിന്റെ വീട്ടിലെ പണിക്കാരികളാണ്. അവർ, ഈ പെൺകുട്ടിയെ പരാമർശിക്കുമ്പോൾ പരോക്ഷമായെങ്കിലും ബഹുമാനമില്ലാത്ത വാക്കുകൾ ഉപയോഗിക്കും. 'അവർ', എന്നോ 'ചേച്ചി'യെന്നോ, പറയുന്നതിന് പകരം, 'അവൾ' എന്ന പദമാണ് അവർക്ക് ഉപയോഗിക്കാൻ താൽപ്പര്യം വരിക.


താഴെക്കിടയിലുള്ളവരുടെ ബഹുമാനം ഫ്യൂഡൽ ഭാഷകളിൽ വളരെ ശക്തിയേറിയ ഒരു ഘടകമാണ്.


ഇതുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ടെങ്കിലും, അതിലേക്ക് കടക്കുന്നില്ല.


ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ, താഴ്ന്ന സ്ഥാനക്കാരെ, മുകൾപ്പരപ്പിലുള്ളവരുടെ ഇടയിൽ ഇടപഴകാൻ അമിത സ്വാതന്ത്ര്യം നൽകിയാൽ പ്രശ്നമാണ്. മുകൾപ്പരപ്പിൽ ഒരേ നിരപ്പിൽ നിലനിൽക്കുന്നവരെ, വാക്ക് കോഡുകളാൽ, ഇവർ പലതട്ടിലാക്കും. സംബോധനാ വാക്കിലും, പരാമർശവാക്കിലും, ആളുകളെ പലദിക്കിലേക്ക് തെറിപ്പിക്കും. ഉദാഹരണത്തിന്, ചിലരെ 'സാർ', എന്നും, ചിലരെ 'നിങ്ങൾ' എന്നും, ചിലരെ 'താൻ' എന്നും, 'ചിലരെ' നീയെന്നും ഇക്കൂട്ടർ തരം തിരിച്ച് സംബോധന ചെയ്യും.


അത് പോലെ തന്നെ, 'He' എന്ന വാക്കിന്റെ അർത്ഥത്തിൽ, ചിലരെ 'സാറ്', ചിലരെ 'അയാൾ' ചിലരെ 'അവൻ' എന്നൊക്കെ പല നിലവാരത്തിൽ ആക്കും ഇവർ. ഇക്കൂട്ടർ മുകൾനിരപ്പിലെ ആളുകളെ വയസ്, കുടുംബ നിലവാരം, ഉദ്യോഗ നിലവാരം, സാമ്പത്തിക നിലവരം, ഭാര്യയുടെ കുടുംബനിലവാരം എന്നിങ്ങിനെ പലതും ഈ വിക്രയത്തിനായി ഉപയോഗപ്പെടുത്തും.


ചുരിക്കിപ്പറഞ്ഞാൽ, മുകൾപ്പരപ്പിലുള്ള ആളുകളുടെ ഇടയിലേക്ക് ഒരു ആപ്പ് (wedge) അടിച്ച് കയറ്റുന്ന അനുഭവമായിരിക്കും ഇവരുടെ സ്വതന്ത്രമായ വിളയാട്ടത്തിന്റെ ഫലം.


ഇത് തന്നെയാണ് രാമന്റെ കുടുംബത്തിലും സംഭവിച്ചത്. വേലക്കാരി സീതയെ കപട രാജകുമാരിയായിത്തന്നെയാണ് കാണുന്നത്. അതേ സമയം വേലക്കാരി ദശരഥ രാജാവിന്റെ മൂന്നാം പത്നിയായ കൈകേയിയോട് അടുത്ത് ഇടപഴകുന്ന ആളാണ്.


ഈ വേലക്കാരിക്ക് സീതയെ റാണിയായിക്കാണുവാൻ പ്രയാസം തന്നെയായിരുന്നു എന്ന് കാണുന്നു.


ഇവിടുന്നു തുടങ്ങുന്ന ശ്രീരാമന്റെ ജീവിത കദനകഥ.


ഈ പ്രശ്നം ശ്രീരാമന്റെ തുടർന്നുള്ള ജീവിതത്തെ പലരീതിയിലും ബാധിക്കുന്നുണ്ട്. അത് ഇവിടെ കുറിച്ചിടുന്നില്ല. താൽപ്പര്യമുള്ളവർക്ക് Shrouded Satanism in feudal languages എന്ന ഗ്രന്ഥത്തിലെ പതിനൊന്നാം അദ്ധ്യായം നോക്കാം.


പൊതുവേ പറഞ്ഞാൽ, ഈ കാരണത്താൽതന്നെ ഈ ഉപഭൂഖണ്ടത്തിൽ, ആളുകൾ തങ്ങളെക്കാൾ സാമൂഹികമായോ, തൊഴിൽസ്ഥാനപരമായോ താഴെ ഉള്ളവരെ ചെറുതായോ, അതുമല്ലെങ്കിൽ കാര്യമായിത്തന്നെയോ, അകറ്റിനിർത്തും. അത് തന്നെയാണ് അഭികാമ്യം എന്ന് ഭാഷാ കോഡുകളും അനുശാസിക്കുന്നു. കാരണം, ഓരോ വ്യക്തിയും, ഫ്യൂഡൽ ഭാഷാകോഡുകളിൽ മറ്റുപലരുമായി അതീവ സങ്കീർണ്ണതയുള്ള ബന്ധകോഡുകളാലാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്.


ഒരാളുമായുള്ള അടുപ്പം ഇന്നത്തെക്കാലത്ത്, ഏതെല്ലാം ദിക്കിലേക്കാണ് ഒരു വ്യക്തിയെ ബന്ധപ്പെടുത്തുന്നത് എന്ന് കൃത്യമായോ കൃത്യതയില്ലാതെയോ പറയാൻ എളുപ്പമല്ല.


1. പക്ഷപാതപരമായ ഒരു നിയമം


2. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം


3. അക്രമാസക്തമായ പ്രകോപനത്തിന്റെ കോഡുകൾ


4. അസഭ്യത്തിന്റെ ദിശാഘടകാംശം


5. ധൈര്യം കാണിക്കലിലൂടുള്ള ആത്മമൂല്യ വർദ്ധനവ്


6. ധൈര്യമല്ലാത്ത ധൈര്യം


7. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം


8. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ


9. സമത്വത്തിന്റെ മൂന്ന് നിലവാരങ്ങൾ


10. വാക്ക്കോഡുകളാൽ പിടിച്ച് താഴ്ത്തി സമത്വപ്പെടുത്തുന്നത്


11. സമത്വത്തിലൂടെ തരംതാഴ്ത്തപ്പെടുന്നത്


12. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം


13. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ


14. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയ്ലിൽ


15. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത


16. ഉള്ളുതുറക്കുന്നതിലെ ആപത്ത്


17. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം


18. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ


19. അറബിക്കടലിൽ എന്താണ് എറിയേണ്ടത്?


20. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത


21. സൌകര്യങ്ങൾ നൽകിയാലുള്ള വിന


22. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടംമറിക്കപ്പെടുന്നതെങ്ങിനെ


23. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും?


24. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ


25. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത


26. തൊൽക്കുന്നതിനും ഒരു നിലവാരമുണ്ട്


27. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം


28. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം


29. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൌന്ദര്യം


30. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും


31. വാക്കുകളുടെ ബാഹുല്യം


32. ഭാഷയും മുഖഭാവവും


33. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത


34. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ്


35. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ


36. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ


37. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ


38. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ


39. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ


40. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ


41. കൂടുതൽ സ്വീകാര്യമായ അടിമത്തം ഏത്


42. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത്


43. നാറുന്ന നിവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു


44. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ


45. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ്


46. ബിലാത്തിയുമായൊരു ബന്ധത്തിന്റെ മെച്ചം


47. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ


48. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും


49. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാകോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു


50. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ


51. ഈ എഴുത്തിനെക്കുറിച്ച്