ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

54. മലബാറിൽ കുട്ടിരാജാക്കളുടെ അധികാരം അസ്തമിക്കുന്നു

ആദ്യകാലങ്ങളിൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഈ സാമൂഹിക നീതിനടപ്പിലാക്കലിനെ എങ്ങിനെ കാണണം എന്ന് നിശ്ചയമില്ലായിരുന്നു. ഈ മനുഷ്യത്വരഹിതമായ നടപടിയെ കാര്യക്ഷമമായി നിയന്ത്രിക്കാൻ അവർക്ക് ചില തടസ്സങ്ങൾ ഉണ്ടായിരുന്നു.


ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ലണ്ടനിലെ ആസ്ഥാനത്ത് നിന്നും അവർക്ക് ആദ്യകാലങ്ങളിൽ കർശ്ശനമായ താക്കീതുണ്ടായിരുന്നു, കമ്പനി ഭരിക്കുന്ന ഇടങ്ങളിലെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടരുത് എന്ന്.


രണ്ട് അവർക്ക് ഇങ്ങിനെയുള്ള സംഭവങ്ങളെക്കുറിച്ച് ലഭിച്ച് വിവരം ഒരു ഇങ്ഗളിഷ് തർജ്ജമയായാണ്. കീഴ് ജാതിക്കാരൻ abusive word (അസഭ്യ വാക്ക്) ഉപയോഗിച്ചുവെന്ന്. എന്നാൽ ഈ അസഭ്യവാക്ക് അവർക്ക് മനസ്സിലാക്കാൻ തെല്ലൊരു പ്രശ്നം തന്നെയായിരുന്നു. You, your, yours, he, his, him, she, her, hers തുടങ്ങിയവാക്കുകളിൽ എന്താണ് അസഭ്യമായിട്ടുള്ളത്?


ഇന്ന് ഭരണ സംവിധാനങ്ങളും വിദ്യാഭ്യാസവും, നിയമങ്ങളും, ഭരണഘടനയും മറ്റും പ്രാദേശിക ഫ്യൂഡൽ ഭാഷകളിലേക്ക് മാറ്റുമ്പോൾ, ഈ വക പ്രശ്നങ്ങളെ നേരിടാൻ ഉദ്യോഗസ്ഥവർഗ്ഗം കരുതിക്കൂട്ടി കരുക്കൾ നീക്കും.


ഇങ്ഗ്ളിഷ് ഭരണകാലം ശക്തിപ്പെട്ടതോടുകൂടി, കുട്ടിരാജാക്കന്മാരുടേയും, ഉയർന്ന ജാതിക്കാരുടെയും, ഭൂപ്രഭുക്കളുടേയും, തമ്പുരാക്കന്മാരുടേയും, സാമൂഹികാധികാരം നിഷ്പ്രഭമായി. എന്നാൽ, കീഴ് ജാതിക്കാർക്ക് മുകൾതട്ടിലുണ്ടായിരുന്നവരെ തോണ്ടാനുള്ള സൌകര്യം അല്ല നൽകിയത്. മറിച്ച് ഈ വക മാനസികവിഭ്രാന്തി വരുത്തുന്ന ഭാഷയ്ക്ക് നിയമ സാധുത ഇല്ലാതാക്കുകയാണ് ചെയ്തത്.


സമത്വാധിഷ്ഠിത ഭാഷയായ ഇങ്ഗ്ളിഷ് പ്രചരിച്ച പ്രദേശങ്ങളിൽ സാമൂഹിക ശാന്തത പരന്നു. ഇങ്ഗ്ളിഷ് ഭരണത്താൽ കീഴ്ജാതിക്കാർക്ക് സമത്വചിന്തകൾ വരികയും, അതേസമയം ഇങ്ഗ്ളിഷ് ഭാഷയുമായി കാര്യമായ ബന്ധം സ്ഥാപിക്കാനും പറ്റാതിരുന്ന പ്രദേശങ്ങളിൽ പലവിധ കലാപങ്ങളും ഇത് സംജാതമാക്കി.


ചരിത്രത്തിൽ നിന്നും ഈ പാഠം പഠിക്കാവുന്നതാണ്. പൌരന്മാർക്ക് ഭരണഘടന പലവിധ സ്വാതന്ത്ര്യങ്ങളും വാഗ്ദാനം ചെയ്യുകയും അതേസമയം ഭാഷാപരമായി അവർ കീഴ് ജാതിക്കാരാണ് എന്നും വരുത്തിത്തീർക്കുകയും ചെയ്താൽ, ഇക്കൂട്ടരിൽ കുറച്ച് ശക്തി സമാഹരിക്കുന്നവർ പലവിധ കലാപങ്ങൾക്കും ശ്രമിക്കും. ഫ്യൂഡൽ ഭാഷകളിൽ ഇതിനൊന്നും ശാശ്വതമായ പരിഹാരമില്ലതന്നെ.