ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

27. നിലവിട്ടുള്ള കാര്യക്ഷമത

ഭാഷാ കോഡുകൾക്ക് സാമൂഹിക ഘടനയെ രൂപകൽപ്പന ചെയ്യുന്നതിൽ കാര്യമായ പങ്കുണ്ട് എന്ന് നേരത്തെ പ്രസ്താവിച്ചിരുന്നു. മാത്രവുമല്ല, കലർപ്പില്ലാത്ത ഇങ്ഗ്ളിഷിന്റെ സ്വഭാവ വിശേഷണത്തെക്കുറിച്ചും ചെറുതായി. പ്രതിപാദിച്ചുകഴിഞ്ഞു.


ഈ എഴുത്തിലെ പതിനഞ്ചാം അദ്ധ്യായത്തിൽ, ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന കീഴ്ജീവനക്കാർക്ക് കഴിവുംവിവരവും മറ്റും നൽകിയാലുള്ള ഭവിഷ്യത്തിനെക്കുറിച്ച് പ്രതിപാദിച്ചിരുന്നു.

ഈ കാര്യം ഈ ഉപദ്വീപിലെ സാമൂഹിക ഘടനയെ മാത്രമല്ല മറിച്ച് ചരിത്രത്തെത്തന്നെ കാര്യമായി ബാധിച്ചിട്ടുണ്ട്.


പൊതുവായി പറയുകയാണെങ്കിൽ, ഇങ്ഗ്ളിഷുകാരിൽ വ്യക്തിപരമായ കഴിവുകളിൽ ഏറ്റക്കുറച്ചിലുകൾ, താരതമ്യേനെ തുച്ഛമായിരിക്കും. വ്യക്തിയുടെ കഴിവല്ല, മറിച്ച് പലപ്പോഴും ഇങ്ഗ്ളിഷ് ജനങ്ങൾക്ക് മൊത്തമായുള്ള സ്വഭാവഗുണമാണ് അവരുടെ സംവിധാനങ്ങളിലെ കാര്യക്ഷമത നിലനിർത്തുക. ഈ കാര്യം അവർക്ക് പോലും അറിവില്ല എന്നാണ് തോന്നുന്നത്.


അതേ സമയം, ഈ ദക്ഷിണ ഏഷ്യൻ ഉപദ്വീപിലും, മറ്റ് ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഇടങ്ങളിലും കാര്യങ്ങൾ വേറെരീതിയിലാണ്. ആളുടെ പദവിക്ക് അനുസരിച്ച് ആ ആളുടെ കഴിവിൽ കാര്യമായ വ്യത്യാസംതന്നെ വരും. ആ വ്യക്തിയുടെ ശരീരഘടനയിൽ അതിന്റെ സ്വാധീനം കാണാനുമാവും.

ഉദാഹരണം:


നല്ലവണം കാര്യങ്ങൾ ചെയ്തുതീർക്കാനും, കാര്യഗൌരവത്തോടുകൂടി സംവിധാനങ്ങളെ നിർവ്വഹണം ചെയ്യാനും പറ്റുന്ന ആൾ. എന്നാൽ വ്യാപാര സംഘടനയിൽ ചെറിയ തൊഴിലിൽപദവിയിൽപെട്ട ആൾ. ഈ ആളെ ഏതെങ്കിലും സങ്കീർണ്ണമായ ഒരു പ്രശ്നം തീർക്കാൻ അയച്ചാൽ, പലപ്പോഴും കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് സംഭവിക്കുക.


കാരണം, ഈ ആളുടെ തൊഴിൽ പദവിക്കനുസൃമായെ, മറ്റുള്ളവർ ഈ ആളുമായി ആശയവിനിമയം നടത്തുള്ളു. മാത്രവുമല്ല, ഈ ആളുടെ തൊഴിൽ പദവിക്ക് അനുസൃതമല്ലാത്ത കാര്യക്ഷമത ഈ ആൾ കാണിച്ചാൽ പലർക്കും അങ്കലാപ്പും വിരോധവും വെറുപ്പം വരും. ഇതും ഭാഷാ കോഡുകളിൽ ആലേഖനം ചെയ്യപ്പെട്ട കാര്യമാണ്.


അതേ സമയം കാര്യക്ഷമതയും കഴിവും വിവരവും ഉള്ള ആളെ വ്യാപാരത്തിൽ മുകളിൽ സ്ഥാപിച്ചാലും പ്രശ്നമാണ്. കാരണം, അധികം താമസിയാതെ അയാൾത്തന്നെ ഈ വ്യാപാരത്തിന് ഒരു ഭീഷണിയാകും.