ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

6. ചരിത്രവും ഭാഷാ കോഡുകളും

ഈ ഉപദ്വീപിന്റെ ചരിത്രം എഴുതാൻ തുടങ്ങുമ്പോൾ, ഈ പ്രദേശത്തിലുള്ള ഭാഷകളിൽ ഉണ്ട് എന്ന് പറഞ്ഞ് സമർത്ഥിക്കപ്പെടുന്ന ഫ്യൂഡൽ ഭാഷാ സവിശേഷതളെക്കുറിച്ച് പ്രതിപാദിക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണ്?


ചരിത്രത്തിൽ പലതും സംഭവിക്കും. അതിൽ പ്രതിപാദിക്കപ്പെടുന്നവർ നല്ലവരെന്നും ചിലർ ദുഷ്ടരെന്നും, ചിലർ ഗുണമേന്മയുള്ളവരെന്നും, അങ്ങിനെ പലതുമായി ആളുകളെ വേർതിരിച്ച് നിർവ്വചിക്കപ്പെട്ട് കാണും. എന്നാൽ വാസ്തവത്തിൽ പലപ്പോഴും ഓരോ ജനതയ്ക്കും അവരുടെ മുകൾത്തട്ടിലുള്ളവർക്കും, കീഴിലുള്ളവർക്കും ഉള്ള പല പൊതു സ്വഭാവങ്ങളും, പ്രതികരണങ്ങളും മാനസിക പെരുമാറ്റങ്ങളും മറ്റും അവർ സംസാരിക്കുന്നതോ, ജീവിക്കുന്ന ചുറ്റുപാടിലുള്ളതോ ഉള്ള ഭാഷയിൽ അന്തർലീനമായിട്ടുള്ള സാമൂഹിക രൂപകൽപനാ കോഡുകൾക്ക് അനുസൃതമായിരിക്കും.


ഇതിനെക്കുറിച്ച് കാര്യമായി ഇവിടെ പ്രതിപാദിക്കുന്നില്ല, ഇപ്പോൾ.


എന്നാൽ, എന്താണ് ദക്ഷിണ ഏഷ്യൻ ഉപദ്വീപിലെ ഭാഷകളുടെ പൊതുവായുള്ള മനുഷ്യ ബന്ധകോഡുകൾ എന്നത് തെളിച്ച് പറയാം.


ഇതിന് മുൻപായി ഇതും കൂടി പറയാം. ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, പടിഞ്ഞാറൻ യൂറോപ്പ്, ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ, ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ഓരോ ഭാഷയ്ക്കും, വ്യത്യസ്തങ്ങളായ മനുഷ്യ ബന്ധ രൂപകൽപനാ കോഡുകൾ ഉണ്ടാവാം. ഇവ ഓരോന്നും ഏത് വിധത്തിലുള്ളതാണ് എന്ന് മനസ്സിലാക്കേണമെങ്കിൽ ആ ഓരോ ഭാഷയും പ്രത്യേകമായി പഠനത്തിന് വിധേയമാക്കേണ്ടിവരും.


ദക്ഷിണ ഏഷ്യൻ ഉപദ്വീപിലെ പല ഭാഷകൾക്കും ഉള്ള ഫ്യൂഡൽ രൂപഘടന ഇങ്ങിനെയാണ്.


ഇങ്ഗ്ളിഷിലെ YOU എന്ന പദത്തിനെ ഹിന്ദിയിൽ തൂ, തും, ആപ്പ്


എന്നും,


മലയാളത്തിൽ നീ, നിങ്ങൾ, സാർ (താങ്കൾ)


എന്നും,


ഇങ്ഗ്ളിഷിലെ HE എന്ന പദത്തിന്


ഹിന്ദിയിൽ ഉസ്സ്, ഉൻ എന്നും,


മലയാളത്തിൽ അവൻ, അയാൾ, സാർ (അവര്, അദ്ദേഹം)


എന്നൊക്കെയാണ്.


ഭാഷാ ശാസ്ത്രപരമായ കാര്യങ്ങൾ കൂടുതലായി ഇവിടെ പ്രതിപാദിക്കുന്നില്ല. കാരണം, ഇത് വളരെ വലിയ ഒരു വിഷയമാണ്.


ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കാനുള്ള സംഗതി ഉണ്ട്. മലയാളവും മലബാറിയും (മലബാറിലെ പാരമ്പര്യ ഭാഷ) തമ്മിൽ മനുഷ്യബന്ധ കോഡുകളിൽ കാര്യമായ വ്യത്യാസം ഉണ്ട്. കൂടുതൽ ഇവിടെ പ്രസ്താവിക്കുന്നില്ല.


ഫ്യൂഡൽ ഭാഷകളിൽ മനുഷ്യവ്യക്തിത്വത്തിലും, മനുഷ്യബന്ധങ്ങളിലും, സമൂഹത്തിന്റെ ഘടനയിലും, മറ്റും ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിക്കുമ്പോൾ കാര്യമായ വ്യത്യാസം കാണാൻ പറ്റുന്നതാണ്.


അതിലേക്കും കടക്കുന്നില്ല.


എന്നാൽ പൊതുവായി പറയുകയാണെങ്കിൽ, മനുഷ്യനോട് അറപ്പ്, അമിത ബഹുമാനം, അമിതമായുള്ള വിദേയത്വവും, അത് ഇല്ലാതാകുമ്പോൾ ചതിക്കാനുള്ള മനോഭാവം, അമിതമായുള്ള കുശുമ്പ്, പിന്നിൽ നിന്നും കുത്താനുള്ള മാനസിക പ്രേരണ (പാരപണി), അച്ചടക്കത്തെക്കുറിച്ച് ഇങ്ഗ്ളിഷിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാട്, തൊഴിലാളി-തൊഴിലുടമാ ബന്ധത്തിൽ ഇങ്ഗ്ളിഷിൽ നിന്നും കാര്യമായ വ്യത്യാസം, തുടങ്ങി മനുഷ്യന്റെ ഒട്ടുമിക്ക കാര്യങ്ങളെയും ഇത് ബാധിക്കുന്നുണ്ട്.


ഉദാഹരണത്തിന്, ഒരാളെ കസേരയിൽ ഇരുത്തണമോ വേണ്ടയോ എന്നത് തീരുമാനിക്കാൻ അവസരം നൽകുന്ന കോഡുകൾവരെ ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. ഇങ്ഗ്ളിഷിൽ നിസ്സാരമായി കണക്കാക്കപ്പെടുന്ന പലതിനും സങ്കീർണ്ണങ്ങളായ സവിശേഷതകൾ ഫ്യൂഡൽ ഭാഷകളിൽ കാണപ്പെടുന്നുണ്ട്.


ഒരു തൊഴിലുടമ തന്റെ വേതനക്കാരിൽ ആരോടെങ്കിലും, ഒരു ഗ്ളാസ് ചായ കൊണ്ടുവരുവാൻ പറയുന്നതിൽ വരെ, പലപ്പോഴും താങ്ങാൻ പറ്റാത്ത സാമൂഹിക ഭാരം ഫ്യൂഡൽ ഭാഷകൾ നൽകും. ഒരു ഗ്ളാസ് ചായക്ക് യഥാർത്ഥത്തിൽ അത്രയ്ക്ക് ഭാരമൊന്നുമില്ലതന്നെ.