ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

18. പരുക്കൻ പ്രതികരണത്തിന്റെ കോഡുകൾ

പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ ചെറിയ തൊഴിൽ സ്ഥാനങ്ങളായി നിർവ്വചിക്കപ്പെടുന്ന തൊഴിലുകളിൽപ്പെടുന്നവരോട് മാന്യമായി ഇടപെടുമ്പോൾ, ഞെട്ടിച്ച് സംസാരിക്കുക, കുരക്കുന്ന രീതിയിൽ പ്രതികരിക്കുക, മുരളുക, ചോദ്യങ്ങൾക്ക് മറുചോദ്യം ഉത്തരമായി നൽകുക എന്നിവ മറ്റ് ചിലരിലെ 'പീക്കിരിത്തര'മാവാം.


സാധാരണ സംസാരം തന്നെ ഒരുതരം സാമൂഹിക യുദ്ധരംഗത്തിന്റെ കോഡുകളുള്ളതാണ്. 'പോർവിളി' എന്നത് പ്രാകൃത യുദ്ധരംഗത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. അട്ടഹാസങ്ങളും, ബഹളങ്ങളും മറ്റും വെച്ച് പ്രതിയോഗിയെ വിരട്ടുക. ഇതാണ്, 'പീക്കിരിത്തത്തിന്' പിന്നിലുള്ള ഭൌതികമായ ചേതോവികാരം എന്ന് തോന്നുന്നു.


ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പൊതുവായുള്ള പ്രശ്നം ഫ്യൂഡൽ ഭാഷകളിലെ ആശയവിനിമയം മിക്കവാറും തമ്മിൽതമ്മിൽ കുത്തിക്കുത്തികൊണ്ടുള്ളതാണ് എന്നതാണ്.


ഇങ്ങിനെ ചെപ്പടി വിദ്യകളിലൂടെ മറികടക്കാൻ ശ്രമിക്കുന്നവരുമായി ബന്ധപ്പെടുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക സാമൂഹിക സംവിധാനം തന്നെ ഈ ഉപഭൂഖണ്ടത്തിൽ ഉണ്ട്. അതായത്, ഇക്കൂട്ടരുമായി ഒന്നുകിൽ സംസാരിക്കുന്നത് ഒഴിവാക്കുക അല്ലെങ്കിൽ, അവരുമായി സംസാരിക്കാൻ ഒന്നുകിൽ അവരെപ്പോലുള്ളവരെയോ, അതുമല്ലെങ്കിൽ അവരെക്കാൾ തരംതാണതായി ഭാഷാകോഡുകൾ നിർവ്വചിക്കുന്നവരെയോ നിയമിക്കുക.


ഇത് തന്നെ ഒരു വലിയ അലിഖിത സാമൂഹിക പ്രത്യയശാസ്ത്രമായി വികസിച്ചുവന്നിട്ടുണ്ട്. ഈ പ്രശ്നം ഈ ഉപഭൂഖണ്ടത്തിൽ ഇങ്ഗ്ളിഷ് ഭരണം നേരിട്ടു നിലവിൽ ഉണ്ടായിരുന്ന പ്രദേശങ്ങളിൽ ഇങ്ഗ്ളിഷ് ഭരണ കർത്താക്കൾക്ക് ചെറുതായെങ്കിലും അറിവുണ്ടായിരുന്നു എന്നും, അതിനെ കാര്യക്ഷമമായി നേരിടാനും അതിന്റെ നിഷേധാത്മതകളെ പൂർണ്ണമായി ഉന്മൂലനം ചെയ്യാനും അവർ കരുതിക്കൂട്ടി പ്രവർത്തിച്ചിട്ടുണ്ട് എന്നും കാണുന്നു. ഇതിനെക്കുറിച്ച് പിന്നീട് സംസാരിക്കാം.


'പീക്കിരിത്തം' എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പല കോഡുകളും ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. അവയെപ്പറ്റി ഇവിടെ കൂടുതലായി പ്രതിപാദിക്കാൻ ആവില്ല.


എന്നാൽ ചെറിയൊരു ഉദാഹരണം അടുത്ത എഴുത്തിൽ നൽകാം.


ഈ 'പീക്കിരി' പ്രതിഭാസവും ഈ ദക്ഷിണ ഏഷ്യൻ ഉപഭൂഖണ്ടത്തിന്റെ ചരിത്രത്തെ കാര്യമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്.