ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

3. എഴുത്തുകാരന്റെ വ്യക്തിപരമായ കുറവുകൾ

ചരിത്രം എഴുതാൻ തുടങ്ങുന്നതിന് മുൻപായി ഏതാനും കാര്യങ്ങൾ പ്രസ്താവിക്കാനുണ്ട്.


ആദ്യം പറയാനുള്ളത് ഭാവത്തെക്കുറിച്ചാണ്.


ഈ എഴുത്തുകാരൻ അതി ബുദ്ധിമാനും വിവരമുള്ള ആളും, മറ്റുള്ളവർ ബുദ്ധികുറഞ്ഞവരും, വിവരമില്ലാത്തവരും ആണ് എന്ന യാതോരു വിചാരവും ഈ എഴുതുന്ന ആൾക്ക് ഇല്ലതന്നെ.


സമൂഹത്തിന്റെ പലതട്ടുകളിലുള്ളവരുമായി കാര്യമായിത്തന്നെ ഇടപഴകി പരിചയമുള്ളതിൽ നിന്നും നേരിട്ടു മനസ്സിലാക്കിയിട്ടുള്ള കാര്യം ബുദ്ധിയും വിവരവും പല തരത്തിൽ മിക്ക ആളുകളിലും ഉണ്ട് എന്നുള്ളതാണ്.


എന്നാൽ ഈ ഉപദ്വീപിലെ ആൾക്കാർക്ക് പ്രത്യേകമായും, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന എല്ലാ ജനതകൾക്കും പൊതുവായും മറ്റ് ചില പരാതീനതകൾ ഉണ്ട് എന്നുള്ളതാണ് കാണാൻ പറ്റിയിട്ടുള്ളത്. അവ എന്താണ് എന്നത് പിന്നീട് പ്രസ്താവിക്കുകയും വിശദീകരിക്കുകയും ചെയ്യാം.


ഈ എഴുത്തുകാരന്റെ എഴുത്തുകൾക്ക് ഒരു പരാധീനത ഉണ്ട്. അത് ഈ പ്രദേശത്തിലുള്ള ജനങ്ങളിൽ കാണുന്ന ഒരു പൊതുവായുള്ള സ്വഭാവവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ആ പ്രശ്നവും ഈ പ്രദേശത്തിലെ ഉച്ചനീചത്വ ഭാഷാകോഡുകളുടെ ഒരു പ്രതിഫലനമാണ്.


ഈ ഉപദ്വീപിൽ പല ഭാഷക്കാരും പല മതസ്തരും, വ്യത്യസ്ത നിലവാരത്തിൽ കുടുക്കി നിർത്തപ്പെട്ടിട്ടുള്ള ജാതികളും, തൊഴിലുകാരും ഉണ്ട്. പലതരം മാനസിക പ്രതിഭാസങ്ങൾ ഇവരിൽ ഭാഷാകോഡുകൾ സൃഷ്ടിച്ചിട്ടുണ്ട്.


അതിൽ ഇവിടെ വളരെ പ്രസക്തമായിട്ടുള്ളത് എല്ലാ മതസ്തർക്കും ജാതിക്കാർക്കും വളരെ കാര്യമായും, ചില ഭാഷക്കാർക്കെങ്കിലും ചെറുതായെങ്കിലും കണ്ടുവരുന്ന കുലീനതാ പാരമ്പര്യ അവകാശവാദമാണ്. ഈ കാര്യം പിന്നീട് വിശദമായി പ്രതിപാദിക്കാം.


എന്നാൽ ഇവിടെ പറയാനുളളത്, ഈ എഴുത്തുകരന്റെ എഴുത്തിന് പലപ്പോഴും, ആരെയും പ്രത്യേകമായി പുകഴ്ത്താതെ, സംഭാവ്യമായ സത്യാവസ്ഥ യാതോരു വിട്ടുവീഴ്ചയും ഇല്ലതെ എഴുതുക എന്ന ഒരു പോരായ്മ ഉണ്ട് എന്നുള്ളതാണ്.


ഇത് പല ജാതിക്കാരെയും ഭാഷക്കാരെയും മതസ്തരെയും ചെറുതായെങ്കിലും ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കൂട്ടരിൽ പെട്ടവർക്ക് ഈ എഴുത്തുകളിൽ മറ്റുള്ളവരെക്കുറിച്ചുള്ള വാസ്തവ വിവരങ്ങൾ കാണുന്നതിൽ സന്തോഷമേ ഉണ്ടാവാറുള്ളു.


ഈ പ്രശ്നത്തെക്കുറിച്ച് കുറച്ചു കൂടി എഴുതാനുണ്ട്. അടുത്ത എഴുത്തിലാകാം.


ഇത്രയും പറഞ്ഞ് നിർത്തുന്നതിന് മുൻപായി, മറ്റൊരു കാര്യം കൂടി രേഖപ്പെടുത്താൻ താൽപ്പര്യപ്പെടുന്നു. അത് ഇതാണ്:


ഈ എഴുത്തുകൾക്ക് വ്യക്തമായ തത്വസംഹിതയും ലക്ഷ്യവും മറ്റും ഉണ്ടെങ്കിലും, ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുക, അപമാനിക്കുക, ആരോപണവിധേയനാക്കുക എന്നിവ ഈ എഴുത്തിന്റെ ലക്ഷ്യങ്ങളിൽ പെടുന്നകാര്യമല്ല.


എന്നാൽ, ചില ആളുകളുടെ വ്യക്തിപരമായ ചെയ്തികൾ ചരിത്ര സംഭവങ്ങളുടെ ഒഴുക്കിനെ സാരമായി ബാധിച്ചിട്ടുള്ളത് പറയുമ്പോൾ, ആ വ്യക്തിയെ പഴിചാരാൻ വേണ്ടി എഴുതുന്നതല്ല ആ വക കാര്യങ്ങൾ.


മറ്റുള്ളവരെ പഴിചാരി സ്വയം മാന്യനായി വിലസാനുള്ള ശേഷിയുള്ള ആളല്ല ഈ എഴുത്തകാരൻ. അങ്ങിനെ ശേഷിയുള്ള ആളുകൾ ഇല്ലാ എന്നും അഭിപ്രായപ്പെടുന്നില്ല.