ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

42. പുതിയ സവർണ്ണർ

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിന്റെ സാമൂഹികവും ഭാഷാപരവും ആയ സംസ്ക്കാരം പുതുതായി ജനിച്ച ഇന്ത്യ, പാക്കിസ്ഥാൻ, ബെങ്ഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിലേയും അനൌപചാരിക സംസ്ക്കാരം ആയിരിക്കും.


പലതും കുറച്ചു കാലത്തോളം ഇങ്ഗ്ളിഷിന്റെ സമത്വാധിഷ്ഠിതമായ (egalitarian) സംസ്ക്കാരപരമായി ഔപചാരികമായി ചിലയിടങ്ങളിൽ നടന്നിരുന്നു. ഉദാഹരണത്തിന്, ഇങ്ഗ്ളിഷ് ഭരണം ഉണ്ടായിരുന്ന മലബാറിൽ പല ഔദ്യോഗിക കീഴ്വഴക്കങ്ങളും ഈ രീതിയിലായിരുന്നു. സ്വതന്ത്ര രാജ്യമായി നിലനിന്നിരുന്ന തിരുവിതാംകൂറിൽ ഈ കാര്യങ്ങൾ ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല.


ഇനിയങ്ങോട്ട് ഈ ഉപദ്വീപിലെ പ്രാദേശിക സംസ്ക്കാരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ, വാരാവുന്ന വ്യത്യാസങ്ങളുടെ നിഴുലുകൾ രാജ്യത്തുടനീളം പരന്നു കഴിഞ്ഞിട്ടുണ്ട്.


ബ്രാഹ്മണരിൽ പല നിലവാരങ്ങൾ ഉണ്ട്. ഏറ്റവും ഉയരത്തിൽ ഉള്ളത് ഐഏഎസ്, ഐപിഎസ് നിലവാരത്തിന് തുല്യരായ, ഏറ്റവും ഉയർന്ന പൂജാരികളായ ബ്രാഹ്മണ തമ്പുരാന്മാർ.


അവർക്ക് കീഴിലായി നമ്പൂതിരിപ്പാട്, വിശിഷ്ടരായി അറിയപ്പെടുന്ന ഭട്ടതിരിയും മറ്റും. പിന്നെ സാമാന്യ ബ്രാഹ്മണർ. അവർക്ക് കീഴിലായി നമ്പി തുടങ്ങിയവർ. അവർക്ക് കീഴിൽ ശാന്തിക്കാർ അഥവ എമ്പ്രാൻ. പിന്നെ നമ്പൂരി (സപഗ്രസ്ഥൻ). ഏറ്റവും താഴെയായി പാപിഷ്ടരായ ബ്രാഹ്മണർ. (ഇത് ആധികാരികമായ വിവരം അല്ല. പിശകുണ്ടാകാം).


ഇന്നത്തെ ഉദ്യോഗസ്ഥ വർഗ്ഗവുമായി ഈ ബ്രാഹ്മണ നിലവാരങ്ങളെ താരത്മ്യപ്പെടുത്തുകയാണെങ്കിൽ, ഇന്നുള്ള ഇന്ത്യൻ പോലീസ് വകുപ്പിലെ ഇൻസ്പെകടർ നിലവാരം ഏറ്റവും കീഴെവരുന്ന ബ്രാഹ്മണർക്ക് നൽകാനാവും. ഏറ്റവും ഉയരങ്ങളിലുള്ള ബ്രഹ്മണരെ ഐഏഎസ് - ഐപിഎസ് കാരുമായി താരതമ്യം ചെയ്യാവുന്നതാണ്.


ഇവർക്ക് കീഴിലായി വരുന്ന ബ്രാഹ്മണർക്കും നായന്മാർക്കും ഇടയിൽപ്പെടുന്ന അമ്പലവാസി, ഉണ്ണി, നമ്പീശൻ, പിശാരടി, വാരിയൻ, ചാക്കിയാർ, നമ്പിയാർ തുടങ്ങിയവരെ ഇൻസ്പെകടർക്കും കോൺസ്റ്റബ്ളിനും ഇടയിൽ ഉള്ള ഏഎസ്ഐ, ഹെഡ് കോൺസ്റ്റബ്ൾ തുടങ്ങിയവരുമായി താരതമ്യം ചെയ്യാവുന്നതാണ്.


ഇവരുടെയെല്ലാം ആജ്ഞാനുവർത്തിയായി വരുന്ന നായന്മാരെ കോൺസ്റ്റബ്ൾമാരുമായി താരതമ്യം ചെയ്യാവുന്നതാണ്.


നായന്മാരാണ് കീഴ് ജാതിക്കാരുടെ മേൽ നേരിട്ടുള്ള കായികവും ശബ്ദപരമായും അധികാരം കാട്ടിയിരുന്നത്.


ഇനി പറയാനുള്ളത് കീഴ് ജാതിക്കാർക്ക് തുല്യരായി കാണാവുന്ന പൊതുജനം എന്ന സാധാരണ പൌരനെക്കുറിച്ചാണ്.


അത് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.