ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

23. താഴെക്ക് പിടിച്ച് വലിക്കുന്നതെങ്ങിനെ

കഴിഞ്ഞ പോസ്റ്റിൽ നിന്നും തുടരുന്നു......


അതേ സമയം, ഇതൊന്നും കാണിക്കാതെ തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ആപേക്ഷികമായ നിലവാരം ഉയരത്തിൽ നിർത്താനാകും. അവരെ ഉയരത്തിൽ നിർത്തുന്ന കാര്യങ്ങൾ പിന്നണിയിൽ ഉണ്ട്.


യഥാർത്ഥത്തിൽ ഈ പെരുമാറ്റങ്ങളുടെ ആപേക്ഷികമായ വ്യത്യാസത്തിന് വളരെ ആഴമേറിയ കാര്യങ്ങൾ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അവയെക്കുറിച്ച് പ്രതിപാദിക്കാൻ ഇവിടെ സ്ഥലപരിധി അനുവദിക്കുന്നില്ല.


എന്നാൽ ഒന്ന് രണ്ട് കാര്യങ്ങൾ ചെറുതായി സൂചിപ്പിക്കാം.


ഒന്ന്, ഈ ഉപദ്വീപിലെ ഫ്യൂഡൽ ഭാഷകളിൽ ആളുകൾ തമ്മിൽ വാക്ക് തർക്കങ്ങളിൽ, പെട്ടെന്ന് തന്നെ ഒരുപക്ഷമെങ്കിലും ഏറ്റവും താഴ്ന്ന വാക്ക് കോഡുകളിലേക്ക് സംഭാഷണത്തെ വലിച്ചിറക്കും. അതായത്, 'നീ' ('ഇഞ്ഞി'), 'എടാ', 'എടി', 'അവൻ' ('ഓൻ'), എന്താടാ, എന്താടി, അവള് (ഓള്) തുടങ്ങിയ പദങ്ങളിലേക്ക്.


ഇത് സാമൂഹികമായും, തൊഴിൽപരമായും അതേ ഭാഷയിൽ തരംതാണതായി വിശേഷിപ്പിക്കപ്പെട്ട ആൾക്ക് ഗുണം ചെയ്യുന്നതാണ്. കാരണം, ഉയർന്ന പക്ഷത്തെ തങ്ങളുടെ നിലയിലേക്ക് തരംതാഴ്ത്താൻ ഈ ഒരു സംഭാഷണം മാത്രംമതി.


ഈ മുകളിൽ പറഞ്ഞ കാര്യം വളരെ സങ്കീർണ്ണമായ ഒരു കോഡ് പ്രവർത്തനമാണ്. ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു ഫലിപ്പിക്കാൻ ആവില്ല. എന്നാൽ, ആലോചിച്ചു നോക്കുക. സ്വാകര്യ ബസ് ജീവനക്കാരും ഒരു സംഘം ചെറുപ്പക്കാരും തമ്മിൽ വാക്ക് തർക്കം വന്നാൽ, ചെറുപ്പക്കാർ വളരെ വേഗത്തിൽ ബസ് ജീവനക്കാരെ 'എടാ',' നീ' ('ഇഞ്ഞി') എന്നൊക്കെ വിളിക്കും. ബസ് ജീവനക്കാർക്ക് പ്രായം കൂടുതൽ ആണെങ്കിൽ കൂടി.


(ശരിക്കും പറഞ്ഞാൽ മിക്കവാറും ഏത് വാഗ്വാദങ്ങളിലും ഇതാണ് ഏറ്റവും സംഭാവ്യമായ സാധ്യത. ഇത് അതീവ പ്രകോപനം ഉള്ള ഒരു ദിക്കാണ്. കൊലപാതകം വരെ നടക്കാം.)


ഈ ഉപഭൂഖണ്ടത്തിലെ ഫ്യൂഡൽ ഭാഷകളിൽ ഇന്ന്, പ്രായം ഒരു പ്രധാന ഘടകം ആണ് എന്ന് ഓർക്കുക.


രണ്ട്. ഭാഷാകോഡുകളിൽ തരംതാണതായി നിർവ്വചിക്കപ്പെട്ടിട്ടുള്ള തൊഴിലുകൾ ചെയ്യുന്നവർ, സൌമ്യമായും മാന്യമായും, വിനയത്തോടും, ബുദ്ധിപരമായും പെരുമാറിയാൽ അവർക്ക് ബഹുമതിയും, പരിഗണനയും, ബഹുമാന വാക്കുകളും ലഭിക്കില്ല. എന്നാൽ, ഭാഷാകോഡുകളിൽ ഉയർന്ന സ്ഥാനങ്ങളിൽ ഉള്ളവർ സൌമ്യമായും മാന്യമായും, വിനയത്തോടും, ബുദ്ധിപരമായും പെരുമാറിയാൽ ജനങ്ങൾ അവരെപ്പറ്റി നല്ലതേ പറയുള്ളു.


മൂന്ന്. സ്കൂൾ വിദ്യാർത്ഥികൾ എന്ന കൂട്ടരെ കെഎസ്ആർടിക്കാർക്ക് അയിത്തമാണ്. കാരണം, ഭാഷാപരമായി ഏറ്റവും അപകടകാരികളാണ് ഇക്കൂട്ടർ എന്ന് അവർ തിരിച്ചറിയുന്നു. അവരെ മുഴുവനും സ്വകാര്യ ബസ് ജീവനക്കാരുടെ മേലാണ്, വളരെ കുരുട്ടു ബുദ്ധിയോടുകൂടി, സർക്കാർ വച്ചിട്ടുള്ളത്.


വായനക്കാരന് മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കൂടി ഒന്നിച്ച് ചിന്തിക്കാൻ സമയം ഉണ്ടെങ്കിൽ പലതും സ്വന്തമായി ചിന്തിച്ചെടുക്കാനേ ഉള്ളു. മാത്രവുമല്ല, പല വായനക്കാർക്കും മുകളിൽ പറഞ്ഞ കാര്യങ്ങൾ അറിവുള്ള കാര്യങ്ങൾതന്നെയാകാനും സാധ്യതയുണ്ട്.


ഇനിയും പലതും പറയാനാകുന്നതാണ്. എന്നാൽ ഈ വിഷയം ഇവിടെ നിർത്തുകയണ്. മറ്റ് കാര്യങ്ങളിലേക്ക് നീങ്ങുകായാണ്.