ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

20. മോശമായത് പടരുന്നു, നല്ലത് അപ്രത്യക്ഷമാകുന്നു

മലബാറിൽ മലയാളം പടർന്നതോടുകൂടി, ഭാഷാപരമായി പലമാറ്റങ്ങളും സംഭവിച്ചു. മലയാളത്തിലെ നല്ലവശങ്ങൾ മലബാറിൽ പടർന്നില്ല. മറിച്ച് അതിലെ ദോഷവശങ്ങൾ പടർന്നു.


തിരുവിതാംകൂർ പട്ടണങ്ങളിൽ മലയാളം സംസാരിക്കുന്നവരിൽ അന്ന് പൊതുവായിക്കണ്ടിട്ടുള്ള ഗുണകരമായ സംസാര രീതി, 'നീ', 'അവൻ', 'അവൾ' തുടങ്ങിയ വാക്കുകൾ, കാണുന്ന പ്രായത്തിലും മറ്റ് ഉന്നമനങ്ങളിലും കുറവുള്ളവരോട് ലക്കും ലഗാനും ഇല്ലാതെ ഉപയോഗിക്കില്ലാ എന്നുള്ളതായിരുന്നു. ഗ്രാമങ്ങളിൽ കാര്യങ്ങളിൽ വ്യത്യാസം കണ്ടേക്കാം.


സ്കൂൾ കുട്ടികളെവരെ, നേരിട്ട് പരിചയമില്ലാത്തവർ, 'നിങ്ങൾ' എന്ന് വിളിക്കുന്നത് കണ്ട അനുഭവമുണ്ട്.


ഇത് മലബാറി സംസാരിക്കുന്നവർക്ക് പലപ്പോഴും അതിശയകരമായുളള കാര്യമായിരുന്നു.


സ്വന്തം മകന്റെ / മകളുടെ കാര്യം പറയുമ്പോൾ, പിതാവ് 'അയാൾ' എന്ന വാക്ക് പരാമർശവാക്കായി ഉപയോഗിക്കുന്ന പതിവ് Alleppeyയിൽ കണ്ടിരുന്നു.


സ്കൂളുകളിലും കോളജുകളിലും പലപ്പോഴും അദ്ധ്യാപകർവരെ 'അവൻ', 'അവൾ' എന്ന പ്രയോഗത്തിന് പകരം 'അയാൾ' എന്ന് ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു. 'നീ' എന്ന വാക്കിന് പകരം 'താൻ', 'ഇയാൾ', 'നിങ്ങൾ' തുടങ്ങിയ പ്രഹരംകുറഞ്ഞ വാക്കുകൾ ഉപയോഗിക്കുന്ന പതിവും കണ്ടിരുന്നു.


ഇവിടെ പറയാനുള്ളത് പലവിധേനെ മേൽസ്ഥാനത്ത് അല്ലാത്തവരെ മലബാറിയിൽ ചെയ്യുന്നത് പോലെ മലയാളത്തിൽ അന്ന് അമിതമായി അമർത്തിയിരുന്നില്ല.


എന്നിരുന്നാലും, പലവിധ കായികതൊഴിൽ ചെയ്യുന്നവരോടും, വാണിജ്യവാഹന തൊഴിലാളികളോടും മറ്റും മലയാളം തികച്ചും പരുക്കനായിരുന്നു. മാത്രവുമല്ല, അസഭ്യവാക്കുകൾ മലബാറിൽ വിശ്വസിക്കാൻ പോലും പറ്റാത്തവിധം തരംതാഴ്ന്ന നിലവാരത്തിലുള്ളതും ആയിരുന്നു. അതുപോലുള്ള അസഭ്യവാക്കുകൾ മലബാറിയിൽ ലവലേശം പോലും ഇല്ലായിരുന്നു.


തിരുവിതാംകൂറിൽ പോലീസുകാർ, അവർ 'നീ' എന്നുവിളിക്കുന്നവരോട് അസഭ്യ വർഷം തന്നെ നടത്തുമായിരുന്നു.


ഇതെല്ലാം വളരെ സങ്കീർണ്ണതകൾ ഉള്ള ഒരു വിഷയമാണ്. അതിനാൽതന്നെ ഇപ്പോൾ അവ ചർച്ചയ്ക്ക് എടുക്കുന്നില്ല.


കാരണം പലവാക്കുകളേയുംപറ്റിപ്പറയേണ്ടിവരും. അവ മറ്റ് വാക്കുകളിൽ എന്തെല്ലാം ചലനവും വലിവും ഉന്തലും സൃഷ്ടിക്കുന്നു എന്നു പറയേണ്ടിവരും.