ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

41. ചരിത്രത്തിൽ നിന്നും ഒരു ജനകീയ മുന്നേറ്റത്തിന്റെ കഥ

ഈ ഉപദ്വീപിന്റെ വടക്ക്-കിഴക്കായി രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു എന്ന് ചരിത്രത്തിൽ പറയുന്ന മഗധാ രാജ്യത്തിൽ, ജനങ്ങളുടെ കാര്യങ്ങൾ നോക്കുവാനായി പല മഹാമന്ത്രിമാരെയും (Mahapatras) അശോക രാജാവ് നിയമിച്ചിരുന്നു. ഇക്കൂട്ടർ ഓരോ പ്രദേശങ്ങളിലും വർഷത്തിൽ ഒരു പ്രാവശ്യം വൻ ആൾ ബലത്തോടുകൂടി ഒരാഴ്ചത്തേക്ക് വന്ന് തമ്പടിക്കും. ആ ഒരാഴ്ച ആ ചുറ്റുപാടിലുള്ള ഗ്രാമീണരുടെ കഷ്ടകാലമായിരിക്കും.


ഈ കൂട്ടർ ചോദിക്കുന്നതെല്ലാം നൽകേണം. ഈ ഉപദ്വീലിലെ രാജാധികാരം കൈയിലുള്ള ആളുകൾ ഒരു വീട്ടിൽ കയറി എന്തെല്ലാം ചോദിക്കും എന്ന് പ്രത്യേകിച്ച് എണ്ണിപ്പറയേണ്ടതില്ല.


ഈ ഉദ്യോഗസ്ഥരുടെ കടന്നുകൈയ്യേറ്റം എല്ലാ പ്രദേശങ്ങളിലേയും ജനങ്ങൾ സഹിക്കുകയാണ് ചെയ്തത്. ഇന്ന് മിക്ക സർക്കാർ ഓഫിസുകളിലേയും പെരുമാറ്റം ജനം ഒറ്റക്കൊറ്റക്ക് നിന്ന് സഹിക്കുന്നത് പോലെ.


എന്നാൽ, തക്ഷശിലയിൽ ജനം സംഘടിച്ച്, ഈ മഹാമന്ത്രിമാരുടെയും അവരുടെ കൈയ്യാളുകളുടെയും തലവെട്ടി.


തക്ഷശിലയിലെ പൊതുഭാഷയിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് അറിയില്ല.


അശോക രാജാവ് സൈന്യത്തെ ഇറക്കി ജനകീയ വിപ്ളവത്തെ അടിച്ചമർത്തി. ഉദ്യോഗസ്ഥരെന്ന 'അദ്ദേഹങ്ങളെ' ജനം ബഹുമാനിക്കുകയും അവർ ചോദിക്കുന്നതെല്ലാം അവർക്ക് കൊടുക്കുകയും ചെയ്യേണം എന്നാണ് ഫ്യൂഡൽ ഭാഷകളിലെ ലിഖിതവും അലിഖിതവുമായ ചട്ടം.


ഇന്ത്യയിൽ ഭരണഘടന ഇന്ത്യൻ സംസ്ക്കാരത്തിന് അനുസൃതമായി തിരുത്തി എഴുതിയാൽ, ഇതാണ് സംജാതമാകാൻ പോകുന്ന സാമൂഹിക യാഥാർത്ഥ്യം.


രാജ്യത്തിനും രാജാവിനും മറ്റും വൻ പ്രത്യയശാസ്ത്രങ്ങളും മറ്റും ഉണ്ടാവും. എന്നാൽ, ജനങ്ങളും ഭരണചക്രത്തിൽ തൊഴിൽ ചെയ്യുന്നവരും തമ്മിൽ സംസാരിക്കുന്നത് ഫ്യൂഡൽ ഭാഷകളിൽ ആകുമ്പോൾ, എത്ര മഹനീയമായ പ്രത്യയശാസ്ത്രം ഉണ്ടെങ്കിലും, കാര്യങ്ങൾ ഭാഷാകോഡുകൾക്ക് അനുസൃതമായാണ് നടക്കുക.


അശോകന്റെ പ്രാദേശിക ഭാഷ പാലിയും പ്രാകൃതും ആയിരുന്നു എന്ന് പറയപ്പെടുന്നു. സംസ്കൃതവുമായി ഇവയ്ക്ക് ബന്ധമില്ലായെന്നും സൂചിപ്പിക്കപ്പെട്ടുകാണുന്നു.