top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 1 - ഫ്യൂഡൽ ഭാഷകളിലേക്കൊരു എത്തിനോട്ടം

10. വാക്ക്കോഡുകളുടെ പ്രഹരം ഏൽക്കുമ്പോൾ

വാക്കുകളുടെ പ്രഹര ശക്തിയെക്കുറിച്ച് പറയുമ്പോൾ, മറ്റൊരു കാര്യം കൂടി പറയേണ്ടിവരും. ജാതീയമായോ, മറ്റേതെങ്കിലും വിധേനെയോ തരം താഴ്ത്തി ഉച്ചനീചത്വ കോഡുകളിൽ ബന്ധിക്കപ്പെട്ടിട്ടുള്ളവരിലാണ് ഈ മാതിരിയുള്ള ചുറ്റികയ്ക്ക് ഊക്ക് കൂടുന്ന പ്രതിഭാസം കൂടുതലായും സംഭവിക്കുള്ളു.


ഉദാഹരണത്തിന്, പഴയകാല ബ്രാഹ്മണൻ തന്റെ മകനെ 'നീ' എന്ന് സംബോധന ചെയ്താലുളവാകുന്ന പ്രഹരം നിസ്സാരമായിരിക്കും. കാരണം, അതേ മകന് കീഴെയായി ബഹുമാനിക്കുകയും അങ്ങിനെ ഉയർത്തിപ്പിടിക്കുന്നതുമായ വലിയൊരു ജനസംഖ്യ ഉണ്ടാവും. മാത്രവുമല്ല, ഈ മകന് അവരെ നീ(ഇഞ്ഞി), അവൻ (ഓൻ), അവൾ(ഓള്) തുടങ്ങിയ വാക്കുകളാൽ അമർത്തിപ്പിടിക്കാനും, അതിനാൽതന്നെ ലഭിക്കുന്ന പ്രതിപ്രവർത്തനത്താൽ, മാനസികമായും ശാരീരികമായും ഉയരാനും ആവും.


അതേ സമയം, ജാതീയ സംവിധാനത്തിൽ വളരെ അടിയിൽ അകപ്പെട്ടുപോയ വളരെ താഴ്ന്ന ജാതിക്കാരൻ തന്റെ മകനെ 'നീ' എന്നോ 'ഇഞ്ഞി'യെന്നോ സംബോധന ചെയ്താൽ, ചുറ്റിക പ്രഹത്തിന് കാര്യമായ ഊക്ക് ഉണ്ടായിരിക്കും.


Note: മനുഷ്യ രൂപകൽപ്പനാ കോഡുകുളിൽ പലതരം കോഡുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ വാക്കുകൾ കൊണ്ടുള്ള കോഡുകൾ ഒന്നുമാത്രമേ ആകുന്നുള്ളു. വാക്കുകൾ അല്ലാത്ത വേറെ പലതും ഉണ്ട്. ഈ കാര്യത്തെക്കുറിച്ച് ചെറുതായുള്ള ഒരു വിവരണം, ഈ എഴുത്തുകാരന്റെ തന്നെ ഗ്രന്ഥമായ Software codes of mantra, tantra, witchcraft, black magic, evil eye, evil tongue &c.ൽ കാണാവുന്നതാണ്.


ഇതേ പാതയിൽ ചിന്തിച്ചാൽ, ഈ പ്രത്യേകമായിട്ടുള്ള പ്രഹരം ബ്രാഹ്മണ മതത്തിന് അടിമപ്പെടാത്ത ജനസമൂഹങ്ങളെ കാര്യമായി ബാധിക്കില്ല എന്നാണ് തോന്നുന്നത്. ഉദാഹരണത്തിന്, ഈ ഉപഭൂഖണ്ടത്തിൽ, മതം മാറിയും അല്ലാതെയും ഉള്ള മുസ്ളിംസ്, ക്രിസ്ത്യാനികൾ എന്നിവരെ ഈ പ്രത്യേകമായുള്ള പ്രഹരം ചെറുതായേ ബാധിക്കുള്ളു. എന്നാൽ, ഭാഷാ കോഡുകളിലെ പൈശാചികത ഇവരേയും മറ്റുവിധത്തിൽ ബാധിച്ചേക്കാം.



1780കളിൽ ഫ്രഞ്ച് പട്ടാളം ഒരു ഇങ്ഗ്ളിഷ് നാവിക കപ്പിലിനെ കീഴ്പ്പെടുത്തി, അതിലുള്ള നാവികരെ ടിപ്പു സൽത്താന്റെ (Sultan Tipuവിന്റെ) ആളുകൾക്ക് കൈമാറി. ഇവരിൽ James Scurry എന്ന ചെറുപ്പക്കാരനെ ടിപ്പുവിന്റെ ആളുകളിൽ ചിലർ വീട്ടുവേലക്കാരനായി ഏറ്റെടുത്തു. തുടർന്ന് ഏതാണ്ട് 10 വർഷക്കാലം ഇദ്ദേഹം പ്രാദേശിക ഭാഷ സംസാരിക്കാൻ പഠിച്ച്, അവരുടെ ഇടയിൽ ഒരു വീട്ടുവേലക്കാരനായി ജീവിച്ചു.


നിലത്ത് മറ്റ് പണിക്കാരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. യജമാനന്മാർ നൽകിയ പഴയ വസ്ത്രങ്ങൾ ധരിച്ചു. നിലത്ത് കിടന്നു. യജമാനന്മാരുടെ ആട്ടും YOU, HE, HIS, HIM എന്ന വാക്കുകളുടെ താഴെക്കിടയിലുള്ള പദപ്രയോഗങ്ങളും കേട്ടും അനുഭവിച്ചും ജീവിച്ചു. ഇദ്ദേഹത്തിന്റെ ശരീരം ശരിക്കും പ്രാദേശിക ഭാഷയിലെ ചെക്കൻ, ചെറുക്കൻ എന്ന രീതിയിലേക്ക് മാറി. കസേരയിൽ ഇരിക്കാൻ പോലും ഇദ്ദേഹം മറന്നുപോയി.


ഇങ്ഗ്ളിഷുകാർ വർഷങ്ങൾക്ക് ശേഷം ടിപ്പുവിനെ തോൽപ്പിച്ചപ്പോൾ, ഇദ്ദേഹം തിരിച്ച് ഇങ്ഗ്ളണ്ടിലേക്ക് പോയി. അവിടെ വച്ച് പലർക്കു ഇദ്ദേഹം ഒരു ഇങ്ഗ്ളിഷുകാരനാണ് എന്ന് സമ്മതിച്ചുകൊടുക്കാൻ പോലും പ്രയാസമായിവന്നു. കാരണം, ശരീരപ്രകൃതം തിക്കച്ചും ഈ ഉപദ്വീപിലെ വളരെ താഴ്ന്ന പണിക്കാരുടേത് പോലെയായിരുന്നു. മാത്രവുമല്ല, ഇദ്ദേഹത്തിന് ഇങ്ഗ്ളിഷുകാരിൽ സ്വതസിദ്ധമായി ഉണ്ടായിരുന്ന ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ടിരുന്നു. മേശക്കരികിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ പോലുമുള്ള ആത്മവിശ്വാസം നഷ്ടമായിരുന്നു. ഇവയെല്ലാം തിരിച്ചു കിട്ടാൻ വർഷങ്ങൾ തന്നെ വേണ്ടിവന്നു. കൂടുതൽ വിവരത്തിന് ഈ ലിങ്ക് പരിശോധിക്കുക.


1. അവതാരികയുടെ അവതാരിക

2. അഹംതത്ത്വാത്മകമോ വസ്തുനിഷ്ഠമോ

3. എഴുത്തുകാരന്റെ വ്യക്തിപരമായ കുറവുകൾ

4. ആപേക്ഷിക മേൽക്കോയ്മയുടെ തെളിവുകൾതേടി

5. ഫ്യൂഡൽ ഭാഷകളും പ്ളെയ്നാർ ഭാഷകളും

6. ചരിത്രവും ഭാഷാ കോഡുകളും

7. ഭാഷാകോഡുകൾക്ക് മനുഷ്യമനസ്സിന്മേലുള്ള സ്വാധീനം

8. മലബാറിയും മലയാളവും

9. ചുറ്റിക പ്രഹരം ഏൽപ്പിക്കുന്ന വാക്ക്-കോഡുകൾ

10. വാക്ക്കോഡുകളുടെ പ്രഹരം ഏൽക്കുമ്പോൾ

11. ഒരു ഇങ്ഗ്ളിഷ് രാജ്യത്തിൽ കാപ്പിരികൾക്കുണ്ടായ അനുഭവം

12. ആരെ അകറ്റിനിർത്തേണം

13. മനോവിഭ്രാന്തി ഉളവാക്കുന്ന വാക്ക്-കോഡൂകൾ

14. കപട മനോഭാവത്തിന്റെ കോഡുകൾ

15. ആത്മാഭിമാനവും മറിച്ചിടാനുള്ള വെപ്രാളവും

16. ഇരുത്തേണ്ടടിടത്ത് ഇരുത്തേണം എന്നതിന്റെ കോഡുകൾ

17. പീക്കിരിത്തരത്തിന്റെ മാനസിക കോഡുകൾ

18. പരുക്കൻ പ്രതികരണത്തിന്റെ കോഡുകൾ

19. വ്യക്തമല്ലാത്ത വ്യക്തിത്തം

20. മോശമായത് പടരുന്നു, നല്ലത് അപ്രത്യക്ഷമാകുന്നു

21. മുകൾപ്പരപ്പ് മുഷിഞ്ഞതെങ്ങിനെ

22. സർക്കാർ തൊഴിലാളികളും സാധാരണ തൊഴിലാളികളും

23. താഴെക്ക് പിടിച്ച് വലിക്കുന്നതെങ്ങിനെ

24. ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നതിനോടുള്ള എതിർപ്പ്

25. നിലവാരത്തകർച്ച നേരിടുന്ന ഇങ്ഗ്ളിഷ്

26. വിരസമായ ഇങ്ഗ്ളിഷ് പഠനത്തിന്റെ ഉത്തരവാദിത്വം

27. നിലവിട്ടുള്ള കാര്യക്ഷമത

28. അമിത വിധേയത്വവും സാമൂഹിക വളർച്ചയും

29. ഭാഷാ പരമായ കുണ്ടും കുഴിയും

30. ഒരു വിധേയന്റെണ അത്യാവശ്യകത

31. നിഷേധാത്മതകളുടെ ഉറവിടം

32. ബഹുമാനത്തിനയുള്ള ആർത്തി

33. ഇന്ത്യൻ ഭരണഘടനയുടെ മൌലിക ഘടന

34. ബൃട്ടണിലെ അവസ്ഥ

35. ഇന്ത്യൻ പൌരന്റെ നൈസർഗികമായ അവകാശങ്ങൾ

36. അവകാശങ്ങൾ ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമചെയ്യുമ്പോൾ

37. മൂന്ന് വ്യത്യസ്ത നിലവാരത്തിലുള്ള പൌരത്വം

38. നിഗൂഡ കോഡുകൾ നിർവ്വീര്യമാക്കുന്നതെങ്ങിനെ

39. എളുപ്പപ്പണികളിലൂടെ കാര്യങ്ങൾ നേടാനായുള്ള വെമ്പൽ

40. പ്രാദേശിക സംസ്ക്കാരത്തിന് അനുസൃതമായുള്ള ഭരണഘടന

41. ചരിത്രത്തിൽ നിന്നും ഒരു ജനകീയ മുന്നേറ്റത്തിന്റെ കഥ

42. പുതിയ സവർണ്ണർ

43. രാഷ്ട്രം ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് കീഴടങ്ങുമ്പോൾ

44. പാഠപുസ്തകങ്ങളിലെ തരിശായ വിഡ്ഢിത്തങ്ങൾ

45. George Washington എന്ന പമ്പരവിഡ്ഢി

46. ഇങ്ഗ്ളിഷ് കൊളോണിയൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ

47. ഭരണഭാഷ മലയാളമാകുമ്പോൾ ഉളവാകുന്ന പ്രശ്നങ്ങൾ

48. ആര് ആരെ ബഹുമാനിക്കേണം

49. പാരമ്പര്യ സംസ്ക്കാരം തിരിച്ചുവന്നാൽ

50. താഴെപ്പെടുന്നരുടെ തമ്മിൽത്തമ്മിലുള്ള മത്സരം

51. ‘അവൻ’ ‘അദ്ദേഹം’ ആകുമോ എന്ന ഭയം

52. ഭാഷാ കോഡുകളുടെ പ്രഹരശക്തി

53. സമൂഹത്തെ മലക്കം മറിക്കാനാവുന്ന ഹ്രസ്വശബ്ദം

54. മലബാറിൽ കുട്ടിരാജാക്കളുടെ അധികാരം അസ്തമിക്കുന്നു

bottom of page