ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

33. ഇന്ത്യൻ ഭരണഘടനയുടെ മൌലിക ഘടന

ദക്ഷിണേഷ്യൻ ഉപദ്വീപ് വിട്ട് അൽപ്പനേരം ഇന്ത്യയെന്ന പുതിയ രാജ്യത്തിലേക്ക് കടക്കാം.


ഫ്യൂഡൽ ഭാഷകൾ ഇവിടുള്ള മിക്കവാറും എല്ലാ ഔദ്യോഗിക ചട്ടങ്ങളേയും ഭരണ സംവിധാനങ്ങളേയും സാവധാനത്തിൽ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് പിന്നീട് കൂടുതലായി പ്രതിപാദിക്കാം.


ഈ അവസരത്തിൽ, ഈ അവതാരിക അവസാനിക്കുന്നതിന് മുൻപായി ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ചെറുതായി ഒന്ന് സൂചിപ്പിക്കാം.


മിക്ക സർക്കാർ ഓഫിസ് തൊഴിലാളികളും സാധാരണ പൌരനോട്, പണ്ടുള്ള ജന്മിമാരുടെ കയ്യാളുകൾ കീഴ്ജാതിക്കാരോട് പെരുമാറുന്നത് പോലെയും തരംതാഴ്ത്തിയുള്ള വാക്ക് പ്രയോഗം ഉപയോഗിച്ചുമാണ് പെരുമാറുന്നത്. ഇത് ഒരു അതീവ സങ്കീർണ്ണമായ സംഗതിയായതിനാൽ ഇപ്പോൾ ഇതിലേക്ക് കടക്കുന്നില്ല.


എന്നാൽ ഇന്ത്യൻ ഭരണഘടനയെടുക്കാം. ഇന്ത്യൻ ഭരണഘടയുടെ മൌലികമായ പ്രഖ്യാപനങ്ങൾ പരിശോധിച്ചാൽ, ലോകത്തിലെ ഏറ്റവും പേരുകേട്ട ഭരണഘടനകളോട് താരതമ്യം ചെയ്യാവുന്ന മൌലിക ഘടനയാണ് ഇന്ത്യൻ ഭരണഘടനക്ക് ഉള്ളത് എന്നാണ് തോന്നുന്നത്.


ഈ മൌലിക ഘടന മാത്രമേ ഇവിടെ ചർച്ചക്ക് എടുക്കുന്നുള്ളു.


ഇന്ത്യൻ ഭരണഘടന എഴുതപ്പെട്ടിട്ടുള്ളത് ഇങ്ഗ്ളിഷിലാണ്. ഇത് ആരാണ് എഴുതിയത് എന്നും മറ്റും ഇവിടെ ചർച്ചക്ക് എടുക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും പറയാനുണ്ടെങ്കിലും, തൽക്കാലത്തേക്ക് അവയിലേക്ക് കടക്കുന്നില്ല.


ഇന്ത്യയെന്ന രാജ്യത്തിന്റെ പരിപാവനമായ വേദഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടന. ഇതിൽ ആലേഘനംചെയ്യപ്പെട്ടിട്ടുള്ള ചട്ടങ്ങൾ പ്രകാരം മാത്രമേ ഈ രാജ്യം നടത്തിക്കൊണ്ട് പോകാൻ പാടുള്ളു. അതല്ലാതെ, ആ ചട്ടങ്ങൾക്ക് വിരുദ്ധമായി രാജ്യഭരണം നടത്തുന്നത് ഒരു മതത്തിന്റെ പരിപാവന ഇടങ്ങളിൽ കയറി തെമ്മാടിത്തരം കാണിക്കുന്നതിന് തുല്ല്യമാണ്.