ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

29. ഭാഷാപരമായ കുണ്ടും കുഴിയും

മനുഷ്യന്റെ വ്യക്തിപരമായ മിക്കാവാറും എല്ലാ പെരുമാറ്റങ്ങളെുയും ഈ ഭാഷാകോഡുകൾ സ്വാധീനിച്ചിട്ടുണ്ട്.

വ്യക്തമായിപ്പറയുകയാണെങ്കിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ആളുകൾ ഒരു തരം മൃഗങ്ങളാണെങ്കിൽ, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവർ തികച്ചും വ്യത്യസ്തമായ മൃഗങ്ങൾ ആണ്. ചിന്തയിലും, ആക്രമണ സ്വഭാവത്തിലും, കാരുണ്യ പ്രവർത്തനത്തിലും അങ്ങിനെ എല്ലാ വിഷയങ്ങളിലും ഈ വ്യത്യാസം കാണാനാവുന്നതാണ്.


ഉദാഹരണത്തിന്, ഒരു മനുഷ്യനോ, അല്ലെങ്കിൽ കുറേ മനുഷ്യരോ, മൃഗമോ, മൃഗങ്ങളോ, ഏതെങ്കിലും വിധേന വേദനിക്കുന്നതോ വിഷമിക്കുന്നതോ കണ്ടാൽ, രണ്ടുകൂട്ടരും പ്രതികരിക്കുന്ന രീതിയിൽത്തന്നെ കാര്യമായ വ്യത്യാസം ഉണ്ടാവും.


രണ്ട് കൂട്ടരിലും ഉളവാകുന്ന സഹതാപവും മറ്റും ഒരേ പോലുള്ളതാവാമെങ്കിലും, ഭാഷാകോഡുകൾ സമൂഹത്തിന്റെ രൂപകൽപനയിലൂടെ പ്രവർത്തിക്കുമ്പോൾ, പലപ്പോഴും ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവർ മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് വിലകൊടുക്കാൻ തയ്യാറാവില്ലാ എന്നുള്ളതാണ് വാസ്തവം. കാരണങ്ങൾ പലതുമാണ്.


ഒന്നാമതായി താൻതന്നെ പലതരം സാമൂഹികമായുള്ള ബന്ധനങ്ങളിൽ പെട്ടിരിക്കുന്ന ആളാണ്. അതേ പോലെ മറ്റുള്ളവർക്കും പല പ്രശ്നങ്ങൾ ഉണ്ട്. അത് അവർ അനുഭവിക്കട്ടെ എന്നൊരു ഭാവം.


മറ്റൊന്ന് ഒരാളെയോ ഒരു മൃഗത്തെയോ സഹായിക്കണമെന്നുണ്ടെങ്കിൽ സമൂഹത്തിൽ ഉള്ള ആശയവിനിമയത്തിൽ ഉള്ള ഉച്ചനീചത്വങ്ങൾ ആ സഹായിക്കുന്ന ആളെ പല തരത്തിലുള്ള വേദനാ ജനകമോ, തരംതാഴ്ത്തുന്നതോ ആയ അനുഭവങ്ങളിലൂടെ കടത്തിവിടാം.


ഈ വക അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള പലരും ഈ കാര്യം ഈ എഴുത്തുകാരനോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.


അതേ സമയം പ്രാദേശികമായി ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവർക്ക് ഈ വക പ്രശ്നങ്ങൾ ഇല്ലതന്നെ. അവർ പലരുടേയും കഷ്ടപ്പാടുകൾ കാണുമ്പോൾ ഇടപെടാനും അവരെ സഹായിക്കാനും മറ്റും ഒരുമ്പെടാനാഗ്രഹിക്കുകയാണെങ്കിൽ ഭാഷാപരമായ കെണികൾ അവർ നേരിടില്ല.


മാത്രവുമല്ല, പലപ്പോഴും താഴ്ന്ന് കിടക്കുന്ന ജനങ്ങൾക്കും മറ്റും വിവരവും സാങ്കേതിക വിജ്ഞാനവും മറ്റും നൽകാനും അവർക്ക് മടികാണില്ല. അവർക്ക് ഭാഷാപരമായുള്ള ബന്ധനങ്ങളും കെട്ടുകളും കുണ്ടുംകുഴിയും ഇല്ലതന്നെ.


ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവർക്ക് സാങ്കേതിക വിദ്യയും വിജ്ഞാനവും മറ്റും യാതോരു പരിധികളും വെക്കാതെ കൈമാറുന്നതിൽ ചെറിയൊരു വിഢ്ഢിത്തം ഉണ്ട് എന്ന് പറയാതെ വയ്യ. കാരണം, ഇങ്ങിനെയുള്ള സാങ്കേതിക വിദ്യപങ്കിടലും, സമൂഹികമായി ഉയർത്തലും ഫ്യൂഡൽ ഭാഷക്കാർ തമ്മിൽതമ്മിൽ ചെയ്യാത്ത കാര്യമാണ്.


കാരണം, അവർ തങ്ങളുടെ കൂടെയുള്ള ജനക്കൂട്ടങ്ങളെ തമ്മിൽതമ്മിൽ ഭാഷാ കോഡുകളിലൂടെ കടിച്ചുകീറുന്നവരായിട്ടാണ് വീക്ഷിക്കുന്നത്. വളരാനുള്ള എന്തെങ്കിലും സൌകര്യം മറ്റുള്ളവർക്ക് നൽകുന്നത് അതീവ അപകടകരമായ കാര്യമാണ് എന്ന് ഏവർക്കും അറിവുള്ളതാണ്.


തന്നോടും തന്റെ കുടുംബക്കാരോടുംമറ്റും ഭാഷാകോഡുകളിൽ മത്സരിക്കുന്നവർക്ക് ബലംനൽകുന്ന എന്തുനൽകുന്നതും അപകടമാണ്. അവർ ശക്തിപ്രാപിച്ച് തിരിച്ച് കടിക്കും.


എന്നാൽ ഈ കാര്യങ്ങളൊന്നും ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ. കാരണം, ഭാഷാ കോഡുകളിൽ തമ്മിൽതമ്മിൽ ചവിട്ടി മെതിക്കാനും കടിച്ചുകീറാനും കോഡുകൾ ഉണ്ട് എന്ന കാര്യംതന്നെ അവർക്ക് സ്വപ്നത്തിൽപ്പോലും അറിവു ലഭിച്ചകാര്യമല്ല.