ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

13. മനോവിഭ്രാന്തി ഉളവാക്കുന്ന വാക്ക്-കോഡൂകൾ

ഫ്യൂഡൽ ഭാഷകളുടെ വിവിധതരം സവിശേഷതകളെക്കുറിച്ച് ആയിരക്കണക്കിന് കാര്യങ്ങൾ പറയാവുന്നതാണ്. കാരണം, അവയിലെ വാക്ക് കോഡുകൾ ഈ ഭാഷകൾ സംസാരിക്കുന്നവരുടെ ഓരോ വാക്കിലും പ്രവർത്തിക്കും.


ഇവയെക്കുറിച്ച് പിന്നീട് അവസരോചിതമായി സൂചിപ്പിക്കാം.


എന്നാൽ ഇവയെന്താണ് എന്നതിനെക്കുറിച്ച് ചില ചെറിയ ഉദാഹരണങ്ങൾ ഇവിടെ നൽകാം.


ഏറ്റവും ആദ്യം ഇവിടെ സൂചിപ്പിക്കുന്നത്, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരിൽ പൊതുവെ കണ്ടുവരുന്ന വിവിധവും വൈരുധ്യപൂർണ്ണവുമായ വ്യക്തിത്വ ഭാവങ്ങൾ ആണ്.


ഒരേ വ്യക്തിയെ അയാളെക്കാൾ സാമൂഹികമോ മറ്റോ ആയ രീതിയിൽ ഉയർന്ന ആൾ, 'നീ', 'നിങ്ങൾ', 'സാർ'/'മാഡം' എന്ന് സംബോധന ചെയ്യുന്നതിന് അനുസൃതമായി ആ ആളുടെ വ്യക്തിത്തവും വളരെ വ്യക്തമായിത്തന്നെ മാറും.


ഇതേ വ്യക്തിയെത്തന്നെ അയാളെക്കാൾ സാമൂഹികമോ മറ്റോ ആയ രീതിയിൽ താഴ്ന്ന ഒരു വ്യക്തി 'നീ', 'നിങ്ങൾ', 'സാർ'/'മാഡം' എന്ന് സംബോധന ചെയ്യുന്നതിന് അനുസൃതമായും ആ ആളുടെ വ്യക്തിത്വത്തിൽ വ്യതിചലനം സംഭവിക്കും.


മുകളിൽ ചെറുതായി സൂചിപ്പിച്ച ഉദാഹരണങ്ങൾ പ്രകാരം ആ വ്യക്തിക്ക് ആറുതരം വ്യക്തിത്വ ഭാവങ്ങൾ ഉണ്ടാവാം.


ഒരാളോട് മാന്യമായി പെരുമാറുക, ഞെട്ടിച്ച് സംസാരിക്കുക, പരിഹസിച്ച് സംസാരിക്കുക, തരംതാഴ്ത്തി സംസാരിക്കുക, പുകഴ്ത്തി സംസാരിക്കുക, കളവില്ലാതെ സംസാരിക്കുക, കളവ് ചേർത്ത് സംസാരിക്കുക, സമയകൃത്യതപാലിക്കുക, സമയകൃത്യതപാലിക്കാതിരിക്കുക, വാക്ക് പാലിക്കുക, വാക്ക് പാലിക്കാതിരിക്കുക തുടങ്ങിയ ഓരോ മനോഭാവവും ഈ മുകളിൽ സൂചിപ്പിച്ച ആപേക്ഷികമായ വാക്ക്-കോഡ് നിലവാരത്തെ ആശ്രയിച്ചായിരിക്കും ഇരിക്കുക.


ശരിക്കും പറഞ്ഞാൽ, എല്ലാവരും 'സാറ്' എന്ന് സംബോധന ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്നും ഒരു വ്യക്തി 'നിങ്ങൾ' എന്ന് സംബോധന ചെയ്താൽ, മനഃശ്ശാസ്ത്രം എന്ന വിഡ്ഢി ശാസ്ത്രത്തിൽ 'schizophrenia' എന്ന് വിളിക്കുന്ന മനോരോഗത്തിന്റെ പല ലക്ഷണങ്ങളും ചെറുതായോ കാര്യമായിത്തന്നെയോ പ്രകോപിപ്പിക്കപ്പെട്ടേക്കാം.


ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണം, കേരളത്തിൽ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ പോയി അവിടുള്ള ജീവനക്കാരിൽ ആരെയെങ്കിലും ഒരു 'സാധാരണ' പൌരൻ, 'നിങ്ങൾ' എന്ന് സംബോധന ചെയ്താൽ, (പ്രത്യേകിച്ചും ഇൻസ്പെക്ക്ടറെ), ആ ജീവനക്കാരന് മനോനില നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ആഗതന്റെ മുഖത്ത് അടിവീഴാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല.


സർക്കാർ ഓഫിസുകളിൽ പോയി അവിടെയുള്ള ജീവനക്കാരനെ ഒരു 'സാധാരണ' പൌരൻ, 'നിങ്ങൾ' എന്ന് സംബോധന ചെയ്താൽ, അസഭ്യവർഷവും അടിയും കിട്ടുകയില്ലെങ്കിലും, കിട്ടാനുള്ള ഔദ്യോഗിക കടലാസുകൾ കിട്ടാൻ ചിലപ്പോൾ പ്രയാസം വന്നേക്കും. കാരണം, ജീവനക്കാരന് അതികഠിനമായ വ്യക്തിവിരോധം വന്നുപെട്ടിട്ടുണ്ടാവും. മനസ്സിൽ ഒരു തരം വിഷം കയറിയ അവസ്ഥയായിരിക്കും.


ഇവിടെ ഈ വക മാനസിക വിക്ഷോഭങ്ങൾ സൃഷ്ടിക്കുന്നത് ഭാഷാ കോഡുകളാണ്. വ്യക്തിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.


ഈ വക നിരീക്ഷണങ്ങൾ ഇങ്ഗ്ളിഷ് പോലുള്ള ഒരു നിരപ്പുള്ള ഭാഷാ മനോഭാവത്തിൽ നിന്നും നോക്കിയാലാണ് വളരെ വ്യക്തമായി കാണാനാവുക.