ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

39. എളുപ്പപ്പണികളിലൂടെ കാര്യങ്ങൾ നേടാനായുള്ള വെമ്പൽ

ഇന്ന് ഇന്ത്യൻ ഭരണഘടന, അതിന്റെ ആത്മസത്തയെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും യാതോരു കഴിവും ഉത്സാഹവും, താൽപ്പര്യവും ഇല്ലാത്ത കുറേ ആളുകളുടെ കൈയിൽപ്പെട്ട് അലങ്കോലപ്പെട്ടുപോയിക്കൊണ്ടിരിക്കുയാണ്.


ഉൽകൃഷ്ടമായതും, ഈ ഉപദ്വീപിൽ പാരമ്പര്യമായി ഇല്ലാത്തതുമായ ആശയങ്ങളും, മനുഷ്യവ്യക്തിത്വങ്ങളും, മറ്റും പ്രഖ്യാപിക്കുന്ന ഈ ഗ്രന്ഥത്തെ ഉൾക്കൊള്ളാനായി ജനങ്ങളുടെ മാനസിക നിലവാരം ഉയർത്തുന്നതിന് പകരം, ഈ കൂട്ടർ എളുപ്പപ്പണികളിലൂടെ കാര്യങ്ങൾ നേടാനായി വെമ്പൽകൂട്ടുകയാണ്.


ജനങ്ങളുടെ ഇങ്ഗ്ളിഷ് നിലവാരം ഉയർത്തുന്നതിന് പകരം, ഭരണഘടനയെ ജനങ്ങളുടെ നിലവാരം കുറയ്ക്കുന്ന അതേ ഹീന കോഡുകൾക്ക് പിടികൂടുവാൻ അവസരം ഒരുക്കുകയാണ് ഇന്നുള്ള ഭരണ കർത്താക്കൾ ചെയ്യുന്നത്.


ഇതിന്റെ മുന്നോടിയായിട്ടാണ് ഭരണഘടനയെ ഹിന്ദിയിലേക്കും മറ്റ് ഫ്യൂഡൽ ഭാഷകളിലേക്കും തർജ്ജമ ചെയ്തുതുടങ്ങിയത്. ഇത് ഒരു വൻ ജനകീയ സംരഭം ആണ് എന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കിക്കുന്നു. ജനങ്ങളും അതിന് കൈയ്യടി നൽകുന്നു. കാരണം, ഇങ്ഗ്ളിഷിൽ നിന്നും ഭരണഘടന ഫ്യൂഡൽ ഭാഷകളിലേക്ക് സ്ഥാനച്ചലനം നടത്തിയാൽ, അതിനോടൊപ്പം ജനങ്ങളുടെ പലവിധ അന്തസ്സുകളും അന്തസ്സുകൾക്കായുള്ള അവകാശങ്ങളും അസ്തമിക്കും എന്ന് അവർ അറിയുന്നില്ല.


'ഇന്ത്യൻ' സംസ്ക്കാരത്തിന് അനുസൃതമായി ഭരണഘടന തിരുത്തിയെഴുതും എന്ന് ഇന്ന് രാഷ്ട്രീയ നേതാക്കളുടെ പ്രഖ്യാപനങ്ങൾ വന്നുകഴിഞ്ഞു എന്ന് അറിയുന്നു.


'ഇന്ത്യൻ' സംസ്ക്കാരത്തിന് അനുസൃതമായി തിരുത്തിയെഴുതപ്പെടുന്ന ഭരണഘടനയുടെ ആത്മസത്ത എന്തായിരിക്കും എന്ന് അടുത്ത എഴുത്തിൽ സൂചിപ്പിക്കാൻ ശ്രമിക്കാം.


'ഇന്ത്യൻ' ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ട ഭരണ ഘടന ഈ എഴുത്തുകാരൻ നേരിട്ട് കണ്ടിട്ടില്ല. അത് പോലെ തന്നെ നിയമങ്ങളും മറ്റ് വകുപ്പുകളും ഫ്യൂഡൽ ഭാഷകളിൽ എഴുതപ്പെട്ടത് കാര്യമായ അളവിൽ കണ്ടിട്ടില്ല.


ഈ വക നിയമങ്ങളിൽ, You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ വാക്കുകൾ ഫ്യൂഡൽ ഭാഷകളിൽ പരാമർശിക്കപ്പെടുമ്പോൾ, അവ വ്യത്യസ്ത നിലവാരങ്ങളിൽ നാലുപാടും തെറിച്ച് മാറിനിൽക്കില്ലെ?


വടക്കൻ ഇന്ത്യൻ കോടതികളിൽ സാധാരണക്കാരൻ തൂ, തും, ഉസ്സ് എന്ന പദങ്ങൾക്കല്ലെ അർഹതപ്പെടുള്ളു? പദവിയുള്ളവരെ ഈ പദങ്ങളിൽ നിർത്താനും ആവില്ല. ഇങ്ങിനെയുള്ള ഒരു സാഹചര്യം ഒരുക്കുന്ന കോടതികൾത്തന്നെ ഭരണഘടനാപരമായി നോക്കുമ്പോൾ, കോടതികളാണ് എന്ന് അംഗീകരിക്കാനാവുന്ന സംവിധാനങ്ങളാണോ?


നാടിലെ സംസ്ക്കാരത്തിന് അനുസൃതമായാണ് കാര്യങ്ങൾ നടത്തുന്നത് എങ്കിൽപ്പിന്നെ, ഭരണഘടനയും നിയമങ്ങളും മറ്റും ആവശ്യമുണ്ടോ?