ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

47. ഭരണഭാഷ മലയാളമാകുമ്പോൾ ഉളവാകുന്ന പ്രശ്നങ്ങൾ

ഇന്ത്യയൊട്ടുക്കും സംസ്ഥാന സർക്കാർ ഓഫിസ് സംവിധാനങ്ങൾ പ്രാദേശിക ഭാഷയിൽ ആക്കിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ കമ്മിറ്റികൾ പഠന റിപ്പോട്ട് നൽകിയിട്ടുണ്ടാകാം.


ഈ വക വിദഗ്ദ്ധ കമ്മിറ്റികൾ ഈ ഭാഷാ മാറ്റത്തെക്കുറിച്ച് എന്താണ് പഠിച്ചത് എന്ന് ഈ എഴുത്തുകാരന് അറിയില്ല. എന്നാൽ, തോന്നുന്നത് ഈ വക പഠനങ്ങൾ പലപ്പോഴും വെറും ആഴമില്ലാത്ത വാചക കസർത്തുകൾ ആകും എന്നാണ്. കാരണം, മലയാളം വിദ്യാഭ്യാസത്തിൽ നിർബന്ധ ഭാഷയാക്കാൻ വിദഗ്ദ്ധ കമ്മിറ്റി നൽകിയ റിപ്പോട്ട് 2011ൽ വായിച്ചതായി ഓർക്കുന്നു. അതിൽ കാര്യമായി ഒരു ഗഹന പഠനവും കണ്ടില്ലാ എന്നാണ് ഓർമ്മ. കമ്മിറ്റിയിൽ ഡോക്ട്രെയ്റ്റ് ബിരുദ്ധധാരികൾ ഉണ്ടായിരിന്നു എന്നും ഓർമ്മിക്കുന്നു.


സർക്കാർ ഓഫിസുകളിൽ നിർവ്വഹണം പൂർണ്ണമായി ഫ്യൂഡൽ ഭാഷകളിലേക്ക് മാറ്റിയാൽ ഉണ്ടാവുന്ന ഏതാണ്ട് 30ഓളം പ്രശ്നങ്ങൾ ഈ എഴുത്തുകാരന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവ ലിഖിത രൂപത്തിൽ ഈ എഴുത്തുകാരൻ രേഖപ്പെടുത്തി വച്ചിട്ടുണ്ട്.


അവയിൽ ഒന്ന് ഇവിടെ ഇപ്പോൾ പ്രസ്താവിക്കാം: ഇങ്ഗ്ളിഷ് ഭരണകാലത്ത് സർക്കാർ ഓഫിസ് തൊഴിലാളികളെ Public Servants (പൊതുജനങ്ങളുടെ തൊളിലാളികൾ) എന്ന വാക്കുകളിലാണ് നിർവ്വചിക്കപ്പെട്ടിരുന്നത്.


ഫ്യൂഡൽ ഭാഷകളിൽ തൊഴിലാളി മുതലാളിയെ ബഹുമാനിക്കേണം. അതായത്, ഭരണ ഭാഷ ഫ്യൂഡൽ ഭാഷയായാൽ, ബഹുമാന പദങ്ങൾ പൊതുജനത്തിനോടും, തരംതാഴ്ത്തപ്പെടുന്ന വാക്കുകൾ സർക്കാർ ഓഫിസ് തൊഴിലാളിളുടെ മേലും ഉപയോഗിക്കേണ്ടവയാണ്.


ഇതിനോട് യാതോരു കാരണവശാലും സർക്കാർ ഓഫിസ് തൊഴിലാളികൾ യോജിക്കില്ലതന്നെ.


മാത്രവുമല്ല, സർക്കാർ ഓഫിസിലേക്ക് വരുന്ന പൌരനെ ബഹുമാനിക്കേണം എന്നതും സർക്കാർ ഓഫിസ് തൊഴിലാളിക്ക് സമ്മതിക്കാനാവുന്ന കാര്യമല്ല.


ഭരണ ഭാഷ മലയാളമാക്കുമ്പോൾ, ഈ പ്രശ്നനത്തെക്കുറിച്ച് വിദഗ്ദ്ധ കമ്മിറ്റി എന്താണ് അഭിപ്രായപ്പെട്ടത് എന്ന് അറിയില്ല.


അതേ സമയം, സാധരണ പൌരൻ സർക്കാർ ഓഫിസ് തൊഴിലാളിയെ ബഹുമാനിക്കേണം എന്നാണ് വിദഗ്ദ്ധ കമ്മിറ്റിയുടെ കണ്ടുപിടുത്തമെങ്കിൽ, പൌരൻ സർക്കാർ ഓഫിസ് തൊഴിലാളിയുടെ കീഴിൽ വരുന്ന ആളാണ് എന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടുണ്ട് എന്ന് വിദഗ്ദ്ധ കമ്മിറ്റി സൂചിപ്പിച്ചിട്ടാണ്ടാവും എന്ന് വിശ്വസിക്കാം.


സർക്കാർ ഓഫിസ് നിർവ്വഹണം ഇങ്ഗ്ളിഷിൽ ആണെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലെ എന്ന ചോദ്യത്തിന് മറുപടി പറയാൻ പലതും പറയേണ്ടിവരും. എന്നാൽ അതിന് ഇവിടെ പ്രസക്തിയില്ലതന്നെ. പ്രശ്നം സർക്കാർ രേഖകളിൽ ഏത് പക്ഷത്തെയാണ് ബഹുമാനിക്കപ്പെടേണ്ടത്, ഏത് പക്ഷത്തെയാണ് തരം താഴ്ത്തേണ്ടത് എന്നത് പ്രഥമദൃഷ്ട്യാതന്നെ വരുന്ന ഒരു പ്രശ്നമാണ്.


രണ്ടു പക്ഷത്തേയും തരംതാഴ്താത്താൻ പാടില്ല എന്നാണ് വാദഗതിയെങ്കിൽ, അത് മലയാളം ഭാഷയിൽ നടക്കുന്ന കാര്യമല്ലതന്നെ. തൊഴിലാളിയേയും തൊഴിലുടമയേയും രണ്ടു തട്ടിൽത്തന്നെയാണ് ഫ്യൂഡൽ ഭാഷകൾ സ്ഥാപിക്കുന്നത്.


ഈ നിസ്സാരം എന്ന് തോന്നുന്ന വാദഗതിക്ക് ബൃട്ടിഷ് മലബാറിലെ ഒരു പ്രത്യേക ചരിത്ര സംഭവവുമായി കാര്യമായ ബന്ധമുണ്ട്. ഇത് ഇന്ത്യൻ ഔദ്യഗിക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോഎന്ന് അറിയില്ല.