ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

38. നിഗൂഡ കോഡുകൾ നിർവ്വീര്യമാക്കുന്നതെങ്ങിനെ

ഇന്ത്യൻ ഭരണഘടനയുടെ മൌലിക ഘടനയെ മാറ്റാൻ പാടില്ലാ എന്ന നിലപാട് സുപ്രീം കോടതി എടുത്തിട്ടുണ്ട്. ഇങ്ങിനെ വരുമ്പോൾ, ഇങ്ഗ്ളിഷ് ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ളതും, ഇങ്ഗ്ളിഷ് ഭാഷയിൽ ഉള്ളതുമായ അവകാശങ്ങൾക്കുവേണ്ടി ചട്ടം കെട്ടുന്നതുമായ ഭരണഘടനയെ ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമചെയ്ത്, അതിന് നിയമ സാധുത നൽകിയതിലുള്ള ഗുരുതരമായ അശൂദ്ധമാക്കലിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.


പണ്ടൊരിക്കൽ ഈ എഴുത്തുകാരൻ, ഒരു വേദ പണ്ഡിതൻ എഴുതിയ വേദമന്ത്രങ്ങളെക്കുറിച്ചുള്ള മലയാളത്തിലെഴുതപ്പെട്ട ഒരു ഗ്രന്ഥം ഇങ്ഗ്ളിഷിലേക്ക് തർജ്ജമ ചെയ്തിരുന്നു. വേദ മന്ത്രങ്ങളുടെ വാക്യാർത്ഥം ഇങ്ഗ്ളിഷ് വാക്കുകളിൽ എഴുതിയപ്പോൾ, അവയക്ക് യാതോരു മാന്ത്രിക ശക്തിയും കണ്ടില്ല.


അതുപോലെ തന്നെ ഇസ്ളാം മതസ്തരുടെ ബിസ്മില്ല എന്ന മന്ത്രം മലയാളത്തിലും ഇങ്ഗ്ളിഷിലും തർജ്ജമചെയ്ത് ചൊല്ലിയാൽ എങ്ങിനെയിരിക്കും എന്നതിനെക്കുറിച്ച് തീർത്ത് പറയാനുള്ള വിവരം ഇല്ല.


ഇവയുടെയെല്ലാം മൌലികമായ ഭാഷകളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള നിഗൂഡ കോഡുകൾ ഭാഷ മാറുമ്പോൾ നിർവ്വീര്യമാകാൻ ഇടയുണ്ട്.


ഈ സംഗതി വളരെ ചെറിയൊരു ചിത്രീകരണത്തിലൂടെ വ്യക്തമാക്കാവുന്നതാണ്.


ഇങ്ഗ്ളിഷിലെ He beat him എന്ന വാക്യം നോക്കുക.


ഈ വാക്യത്തെ ഫ്യൂഡൽ ഭാഷകളിൽ പലതായി തർജജമചെയ്യാവുന്നതാണ്. ഈ ഉദാഹരണങ്ങൾ നോക്കുക.


1. അവൻ അദ്ദേഹത്തെ അടിച്ചു.


2. അദ്ദേഹം അവനെ അടിച്ചു.


അവൻ അദ്ദേഹത്തെ അടിച്ചാൽ, അത് യാതോരു രീതിയിലും മാപ്പ് നൽകാനാവാത്ത കുറ്റമാണ്.


അദ്ദേഹം അവനെ അടിച്ചാൽ, അവന് അർഹതപ്പെട്ട അടിയാണ്. അവന് ഒന്നുംകൂടി കൊടുക്കേണ്ടാതായിരുന്നു എന്ന് ചുറ്റുമള്ളവർ മനസ്സിലാക്കാം.


ഈ ഒരു പ്രശ്നം ഈ ഉപദ്വീപിലെ സമൂഹത്തിനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്.


ഇങ്ഗ്ളിഷിലെ നിസ്സാരമായ ഒരു വാക്യത്തെ ഭീബത്സമായ രീതിയിൽ മാറ്റിമറിക്കുകയും, ആളുകളെ പല നിലവാരങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്യപ്പെടുന്നു.


കുറച്ചുപേരെ മുകളിൽ സ്ഥാപിക്കുകയും അവർക്കും അവരുടെ വാക്കുകൾക്കും അവരുടെ ചെയ്തികൾക്കും ദിവ്യത്വം നൽകുകയും, മറ്റുള്ളവരെ തരംതാഴ്ത്തുകയും കൊള്ളരുതാത്തവരും ആക്കുന്ന ഭാഷകളിലേക്ക് ഇന്ത്യൻ ഭരണഘടനയെ തർജ്ജമ ചെയ്യാൻ പാടുണ്ടോ?


ഇത് മൌലികമായ വിശുദ്ധ ഗ്രന്ഥത്തെ പങ്കിലമാക്കുന്ന നീച പ്രവർത്തിയല്ലെ?


ഇങ്ങിനെയൊരു പ്രവർത്തിക്ക് കൂട്ടുനിൽക്കുന്നത് ചെകുത്താന് കൂട്ടുനിൽക്കുന്നതിന് തുല്യമല്ലെ?


ഈ വിഷയത്തെക്കുറിച്ച് ഇനിയും പലതും പറയാനാവും. അതിന് ഇവിടെ സാവകാശം ഇല്ല. എന്നാൽ, ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് കേരള ഹൈകോടതിയിൽ ഫ്യൂഡൽ ഭാഷകൾ നിർബന്ധിച്ച് പഠിപ്പിക്കുന്നതിന് എതിരായി 2011ൽ ഒരു റിറ്റ് ഹരജി ഈ എഴുത്തുകാരൻ നൽകിയിരുന്നു. ഇതിലെ വാദഗതികൾ പൂർണ്ണമായും ഈ ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്.