ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

34. ബൃട്ടണിലെ അവസ്ഥ

ബൃട്ടണിൽ ഭരണഘടന (Constitution) ഇല്ല. കാലാകാലങ്ങളായി സമൂഹത്തിൽ ഉളവായിവന്ന കീഴ്വഴക്കങ്ങളാണ് അവിടെ കാര്യങ്ങൾ കുറേകാലത്തോളം നടത്തിവന്നിരുന്നത്. എന്നാൽ പുറത്തുനിന്നും ഫ്യൂഡൽ ഭാഷക്കാർ ഇന്ന് ബൃട്ടണിൽ കയറിക്കൂടിയിരിക്കുകയാണ്. ഇനിയങ്ങോട്ട് ബൃട്ടണ് ഇങ്ങിനെയൊരു ഭരണഘടനയില്ലാത്ത അവസ്ഥ മുന്നോട്ടുകൊണ്ട് പോകുവാൻ പറ്റുമോ എന്നു തീർത്തുപറയാനാവില്ല.


എന്നാൽ ഇങ്ഗ്ളണ്ടിലെ സാമൂഹികവും ഭരണപരവും ആയ കീഴ്വഴക്കങ്ങൾ പലതും ഇങ്ഗ്ളിഷ് ഭാഷയിലുള്ള തത്വസംഹിതകൾ രൂപപ്പെടുത്തിയിട്ടുള്ളവയാണ്.


അവിടെ രാജകുടുംബ ഭരണം ഉണ്ടായിരുന്നെങ്കിലും, രാജാവോ റാണിയോ, പൌരന്മാരുടെ വ്യത്യസ്ത സാമൂഹികവും തൊഴിൽപരവും ആയ സ്ഥാനങ്ങൾക്ക് അനുസൃതമായി അവരെ, വ്യത്യസ്തങ്ങളായ You എന്നരീതിയിൽ 'നീ', 'നിങ്ങൾ', 'സാറ്', 'മാഡം', എന്നോ, He/She എന്നതിന് ബദലായി 'അവൻ/അവൾ', 'അയാൾ', 'അദ്ദേഹം', 'അവര്', 'സാർ', 'മാഡം', എന്നൊക്കെയോ, they/them എന്നതിന് ബദലായി 'അവരെന്നും', 'അവന്മാരെന്നും' 'അവറ്റകളെന്നും' വ്യത്യസ്തമായും നിർവ്വചിക്കാറില്ല.


രാജസേവനം നടത്തുന്ന (On Her Majesty's Service), പോലീസ് ഉൾപ്പെടെയുള്ള, സർക്കാർ ഓഫിസുകളും ജനങ്ങളോട് വിവേചനം ചെയ്തുകൊണ്ട് വ്യത്യസ്തമായി പെരുമാറില്ലായിരുന്നു.


(ഇനിയങ്ങോട്ടുള്ള കാര്യം തീർത്തു പറയാനാവില്ല. പുറത്തിനിന്നും വന്ന അന്യഭാഷക്കാരുടെ ഒരു വേലിയേറ്റം തന്നെ ബൃട്ടണിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടരുടെ കൈയിൽ അകപ്പെട്ട ഇങ്ഗ്ളിഷിന്റെ നിലവാരംതന്നെ തകർച്ചയുടെ ഭീഷണിയിലാണ്).


സർക്കാർ ഓഫിസ് തൊഴിലാളികൾ സാധാരണ പൌരനേക്കാൾ ഒരു പടി ഉയരത്തിലാണ് എന്ന ധ്വനിയും കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) ഭാഷയിൽ ഇല്ലതന്നെ.