ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

9. ചുറ്റിക പ്രഹരം ഏൽപ്പിക്കുന്ന വാക്ക്-കോഡുകൾ

ഈ ഉപദ്വീപിന്റെ ചരിത്രത്തിലേക്ക് പോകുന്നതിന് മുൻപായി, ഫ്യൂഡൽ ഭാഷാ-കോഡുകൾ ജനക്കൂട്ടങ്ങളെ പ്രഹരിക്കുന്ന അവസരത്തിൽ, അവ ഏൽപ്പിക്കുന്ന ബലത്തെക്കുറിച്ച് ചെറുതായി ഒന്ന് സൂചിപ്പിക്കാം.


നേരത്തെ നൽകിയ ഉദാഹരണത്തിൽ, ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടുവേലക്കാരൻ 'നീ' എന്നോ 'ഇഞ്ഞി' എന്നോ സംബോധനചെയ്താലും, 'അവൻ' ('ഓൻ'), 'അവള്' ('ഓള്') എന്നോക്കെ പരാമർശിച്ച് സംസാരിച്ചാലും, ഉളവാക്കുന്ന സാമൂഹികമായി അമർത്തുന്നതിന്റെ ശക്തി, ഒരു ഉദാഹരണം മാത്രമാണ്.


പൊതുവായിപ്പറഞ്ഞാൽ, പഴയ കാലങ്ങളിലെ ബ്രാഹ്മണരെ ഇന്നത്തെ സർക്കാർ ഉദ്യോഗസ്ഥരിലെ ഉന്നതരുമായി താരതമ്യം ചെയ്യാവുന്നാണ്. മലബാർ, തിരുവിതാംകൂർ പ്രദേശങ്ങളിൽ പൊതുവായി നായന്മാരെ, പോലീസ് കോൺസ്റ്റബ്ൾമാരായും താരതമ്യം ചെയ്യാവുന്നതാണ്. ചുറ്റുപാടിലുള്ള ജനങ്ങൾ 'ബഹുമാനം' ഇവർക്ക് നൽകിയേ തീരൂ. മാത്രവുമല്ല, ഇവർക്ക് കൈയ്യൂക്കൂം കൈയ്യാംകളിയും ആവാം. താഴെയുള്ളവരോട് നീ (ഇഞ്ഞി), അവൻ (ഓൻ), അവൾ (ഓള്), അവറ്റകൾ (ഐറ്റിങ്ങൾ) തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാം. അവരെ വെറും പേരുവിളിക്കാം.


ബ്രാഹ്മണർക്ക് തൊട്ടുതാഴെയായി അമ്പലവാസികൾ എന്ന കൂട്ടർ ഉണ്ട്. ഇവർ അമ്പലവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവരാണ്. സർക്കാർ തൊഴിലുകാരിലും ഇതുപോലുള്ള പലതട്ടുകളും ഉണ്ട്.


ജാതിപരമായി താഴോട്ട് പോകുമ്പോൾ, നീ, എടാ, എടി, അവൻ, അവൾ, അവറ്റകൾ (മലബാറിയിൽ ഇഞ്ഞി, ഓൻ, ഓള്, ഐറ്റിങ്ങൾ) എന്നീ വാക്കുകളുടെ പ്രഹര ശക്തിക്ക്, മുകളിലെ പല സാമൂഹിക തട്ടുകളുടേയും ഭാരം വൻ ഊക്ക് നൽകും.


അങ്ങ് താഴോട്ടേക്ക് എത്തുമ്പോഴേക്കും, ഈ വാക്കുകൾക്ക് ശരിക്കും ചുറ്റികയുടെ പ്രഹരശക്തിതന്നെ വന്നുചേരും.


ഏൽക്കുന്ന ആളുടെ മുഖഭാവത്തിലും, ശരീരഘടനയിലും ഈ പ്രഹരത്തിന്റെ ഊക്ക് തട്ടിയതിന്റെ അടയാളം കാണാനായേക്കാം.