ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

7. ഭാഷാകോഡുകൾക്ക് മനുഷ്യമനസ്സിന്മേലുള്ള സ്വാധീനം

മുന്നോട്ട് നീങ്ങുന്നതിന് മുൻപായി ഫ്യൂഡൽ ഭാഷകൾക്ക് മനുഷ്യ മനസ്സിന് മേലും, മനുഷ്യ വികാരങ്ങൾക്ക് മേലും, മനുഷ്യന്റെ ശാരീരിക രൂപകൽപനയുടേയും മേലും ഉള്ള സ്വാധീനശക്തിയെക്കുറിച്ച് കുറച്ച് കൂടി പ്രതിപാദിക്കാം എന്ന് കരുതുന്നു.


ആദ്യം ഒരു ചെറിയ ഉദാഹരണം എടുക്കാം.


സമൂഹത്തിലെ അറിയപ്പെടുന്ന മാന്യനായ മനുഷ്യൻ ഒരു നിയമപരമായ പ്രശ്നത്തിൽപ്പെട്ട് ഒരു ഐപിഎസ് ഓഫിസറെ വീട്ടിൽ പോയികാണുന്നു. ഐപിഎസ് ഓഫിസർ എല്ലാം കേട്ടതിന് ശേഷം, അയാളോട് ഇങ്ങിനെ പറയുന്നു, 'നീ എന്തിനാണ് ഇതെല്ലാം ചെയ്യാൻ പോയത്?'


തീർച്ചായും 'നീ' എന്ന പ്രയോഗം തരംതാഴ്ത്തിക്കൊണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്.


എന്നാൽ ഇത് പറഞ്ഞത്, പോലീസ് വകുപ്പിലെ ഏറ്റവും ഉയർന്ന ജീവനക്കാരനാണ്. വലിയ പ്രശ്നം ഇല്ല. ചെറുതായൊന്നു താഴ്ന്നു അത്രമാത്രം.


കുറച്ച് നേരം വിഷാദത്തോടു കൂടി വരാന്തയിൽ ഇരിക്കുമ്പോൾ, ഐപിഎസ്സുകാരന്റെ വീട്ടു വേലക്കാരൻ അടുത്ത് വന്ന് അയാളോട് പറയുന്നു, 'നീ എന്തിനാണ് ഇതിനെല്ലാം പോയത്?'


ഇവിടെയും 'നീ' എന്ന പ്രയോഗം തരംതാഴ്ത്തിയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രാവശ്യം തരംതാഴ്ന്നത് കുത്തനെ സാമൂഹിക ഗർത്തത്തിലേക്കാണ്.


ഇങ്ങിനെയുള്ള നിസ്സാരം എന്ന് തോന്നാവുന്ന വാക്ക്-കോഡ് ഉപയോഗിച്ച് ആളെ മലക്കംമറിക്കുന്നത് പോലെ എടുത്ത് കുടയാനും എറിയാനും ഉള്ള കഴിവ് ഫ്യൂഡൽ ഭാഷകളുടെ വാക്ക്-കോഡുകൾക്ക് ഉണ്ട്.


ഉദാഹരണത്തിന്, പോലീസ് കോൺസ്റ്റബ്ൾ ഐപിഎസ് ഓഫീസറെ നീയെന്നോ, ഇഞ്ഞിയെന്നോ വളരെ സ്നേഹാദരങ്ങളോടുകൂടി സംബോധന ചെയ്താലും ഇതേ പോലുള്ള കുടച്ചിൽ അനുഭവപ്പെടും. വാക്ക്-കോഡ് ആണെങ്കിൽ, ശരിക്കും കേൾക്കാൻപോലും പറ്റാത്ത ചെറിയൊരു ശബ്ദം മാത്രം.