ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

35. ഇന്ത്യൻ പൌരന്റെ നൈസർഗികമായ അവകാശങ്ങൾ

ഇന്ത്യൻ ഭരണഘടനയുടെ ആന്തരിക ആത്മാവ് ഇങ്ഗ്ളിഷ് ഭാഷയുടെ സാമൂഹിക തത്വസംഹിതയാണ്. ഇന്ത്യൻ ഭരണഘടനയിൽ പൌരന് മൌലികമായി ചില അവകാശങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ ഇവിടെ സൂചിപ്പിക്കാവുന്നവ നിയമത്തിന് മുന്നിലുള്ള തുല്യതയാണ്, തുല്യമായുള്ള അന്തസ്സുമാണ്. മറ്റൊന്ന് പൌരന് അയാളുടെ അന്തസ്സ് നിലനിർത്താനുള്ള അവകാശമാണ്.


ഈ മുകളിൽ പറഞ്ഞ വെറും നിസ്സാരമെന്ന് തോന്നാവുന്ന രണ്ട് അവകാശങ്ങൾ മാത്രംമതി, ഇന്ത്യൻ ഭരണഘടന ഈ ഉപദ്വീപിലെ പാരമ്പര്യങ്ങൾക്കും, സാമൂഹിക ഘടനയ്ക്കും വിപരീതമാണ് എന്ന് സ്ഥാപിക്കാൻ. കാരണം, ഇവിടുള്ള ഭാഷകൾ ഉച്ചനീചത്വം ഉള്ളവയാണ്. പാരമ്പര്യങ്ങൾ മനുഷ്യർ തമ്മിൽ അറപ്പുള്ളതും, താഴെപ്പെടുന്നവരെ ചവിട്ടീത്താഴ്ത്തുന്നതും ആണ്. സാമൂഹിക ഘടന ഉച്ചനീചത്വം ഉള്ളതാണ്.


ഇന്ത്യൻ ഭരണഘടനയ്ക്ക് ഒരു മൌലിക ഘടനയുണ്ട് എന്ന് ഇന്ത്യൻ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുറെ നിയമപരമായ കലഹങ്ങൾ നടന്നിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ, ഇതിലൊന്നും വ്യാപകമായതും ആഴത്തിലുള്ളതും ഈ രാജ്യത്തിലെ പൌരന്റെ സാമൂഹിക നിലവാരത്തെ ക്രീയാത്മകമായി ഉന്നമനപ്പെടുത്തുന്നതുമായതും ആയ യാതോരു കാര്യവും ഉണ്ട് എന്ന് തോന്നുന്നില്ല.


കാരണം എന്താണ് ഇന്ത്യൻ ഭരണഘടനയുടെ മൌലികമായ ഘടന എന്നത് കോടതി വ്യക്തമാക്കിയില്ല എന്നാണ് തോന്നുന്നത്.