ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

25. നിലവാരത്തകർച്ച നേരിടുന്ന ഇങ്ഗ്ളിഷ്

നിലവാരമുള്ള ഇങ്ഗ്ളിഷ് പഠനം ഈ എഴുത്തുകാരൻ പണ്ടൊരിക്കൽ വളരെ പരിമിതമായ കാലത്തോളം കണ്ടറിയുകയും ചെറുതായി അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇതിൽനിന്നും മനസ്സിലാക്കാൻ പറ്റിയത്, ഇന്ന് ഇവിടുള്ള മിക്ക സർക്കാർ സ്കൂളുകളിലും ഇങ്ഗ്ളിഷ് എന്ന പേരിൽ പഠിപ്പിക്കുന്നത്, നിലവാരം കുറഞ്ഞ മറ്റെന്തിന്റെയോ വിലകുറഞ്ഞ ഇങ്ഗ്ളിഷ് പരിഭാഷമാത്രമാണ്, എന്നാണ്. ഇതിനെ ഇങ്ഗ്ളിഷ് എന്ന് വിളിക്കുന്നത് ഒരു മോശമായ കാര്യമാണ്.


അതേ സമയം ഈ അടുത്തുള്ള പ്രദേശങ്ങളിലെ ഇങ്ഗ്ളിഷ് മീഡിയം സ്കൂളുകളിലും പഠിപ്പിക്കുന്നത്, പണ്ട് ഈ എഴുത്തുകാരൻ ചെറിയൊരു കാലത്തോളം കണ്ടിരുന്ന നിലവാരമുള്ള ഇങ്ഗ്ളിഷിന്റെ അടുത്തു വരില്ല, ഗുണനിലവാരത്തിൽ.


ഇവിടെ ഉദ്ദേശിച്ചത്ത് ഇങ്ഗ്ളിഷ് പദങ്ങളുടെ ഉച്ചാരണ ശുദ്ധിയും ശൈലീ ഗാംഭീര്യവും അല്ല. മറിച്ച്, വിക്റ്റോറിഎ്ൻ കാലഘട്ട (Victorian-Age) ഇങ്ഗ്ളിഷ് സംസ്ക്കാരം എന്ന് പൊതുവെ പറയപ്പെടുന്നതും, എന്നാൽ ഇങ്ഗ്ളണ്ടിൽ കാലാകാലങ്ങളായി നിലനിന്നിരുന്നതുമായ അതിലോലവും മൃദുലവും ആശയവിനിമയത്തിൽ മനുഷ്യനെ കോഴിക്കാട്ടമാക്കാത്തതുമായ കലർപ്പ് പുരളാത്ത ഇങ്ഗ്ളിഷ് (pristine-English) സംസ്ക്കാരം ഉറഞ്ഞ് കൂടിനിൽക്കുന്ന ഇങ്ഗ്ളിഷ് ക്ളാസിക്കൽ എഴുത്തുകളെക്കുറിച്ചാണ് (English Classical Literature) ഇവിടെ സൂചിപ്പിച്ചത്.


(ഷെയ്ക്ക്സ്പിയറുടെ യൂറോപ്യൻ രാജവംശങ്ങളുടെ കഥകൾ പറയുന്ന നാടകങ്ങൾ ഇതിൽ പെടില്ല.)


ഇന്ന് ഇതുമായി പുലബന്ധമില്ലാത്തവർ ഇങ്ഗ്ളിഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ട്രെയ്റ്റും മറ്റും എടുത്ത്, നാട്ടിൽ ഇങ്ഗ്ളിഷ് എന്നും പറഞ്ഞ് മറ്റെന്തോ വിതരണംചെയ്യുന്നു. എന്നിട്ട് ഈ വിഡ്ഢിസത്വത്തെ ചൂണ്ടി കാണിച്ച്, ഇത് എന്തിന് കൊള്ളും എന്ന് ചോദിക്കുന്നു. എന്ന് വാദിക്കുന്നു.


ശരിയാണ്. ഇവർ ഇങ്ഗ്ളിഷ് എന്ന പേരിൽ നൽകുന്നത് ഒരു തരം തോന്യാസ ഭാഷയാണ്. ഇങ്ഗ്ളണ്ടിൽ ഉണ്ടായിരുന്ന pristine-English അല്ല.


വികലമായ വാക്യപ്രയോഗങ്ങളും ആഭാസ വാക്കുകളും മറ്റും മറ്റ് ഭാഷകളിൽ നിന്നും കാര്യമായി ഇന്ന് ഇങ്ഗ്ളിഷിൽ നിറച്ചിട്ടുണ്ട്. ആർക്കും എന്തും പറയാം എന്നരീതിയിൽ ആക്കിയിട്ടുണ്ട് ഇങ്ഗ്ളിഷിനെ. മാത്രവുമല്ല, ഓരോ ഭാഷക്കാരും അവരവരുടെ പ്രാദേശിക ഭാഷയിലെ സാമൂഹികാന്തരീക്ഷങ്ങൾ ഇങ്ഗ്ളിഷിൽ നിറച്ച് ആ ഭാഷയെ പോഷിപ്പിക്കുന്നു എന്നും അവകാശപ്പെടുന്നു. എന്നാൽ ഇവർ യഥാർത്ഥത്തിൽ കലർപ്പില്ലാത്ത ഇങ്ഗ്ളിഷിനെ വികലപ്പെടുത്തുകയാണ് ചെയ്യുന്നത്.


ഇത് തടയാൻ ആർക്കും അധികാരം ഇല്ലാ എന്നാണ് ഇവരുടെ ഭാവം.


അതേ സമയം ഇങ്ഗ്ളിഷ് ഭാഷയുടെ ഉടമസ്ഥർ എന്നു പറയാനാവുന്ന ഇങ്ഗ്ളണ്ടിലെ ജനതക്ക് പുറത്തുനിന്നും അവരുടെ ഭാഷയിലേക്ക് കയറിക്കൂടുന്ന ഭീമത്സങ്ങളായ കോഡുകളെക്കുറിച്ച് കാര്യമായ വിവരവും ധാരണയും ഇല്ലാ എന്നുള്ളതും വാസ്തവമാണ്.