ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

50. താഴെപ്പെടുന്നരുടെ തമ്മിൽത്തമ്മിലുള്ള മത്സരം

വിപ്ളവം വരും. സാമൂഹിക പരിവർത്തനം സംഭവിക്കും. പുതിയൊരു തലമുറവരും. ഉച്ചനീചത്വങ്ങൾ മാറും. ഒരു പുതിയ മാനവൻ ഉയർത്തെഴുനേൽക്കും എന്നെല്ലാം ഘോഷിക്കാമെങ്കിലും, വാസ്തവം പറയുകയാണെങ്കിൽ, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഇതൊന്നും സംഭവിക്കില്ലതന്നെ. വിപ്ളവങ്ങൾ നടന്നാൽ, പല പദവികളിലും ഉള്ള ആളുകൾ മാറുമെന്നല്ലാതെ, സാമൂഹിക ഉച്ചനീചത്വങ്ങൾ ഉടച്ച് വാർത്ത്, പാറപോലെ വീണ്ടും ഉറച്ച്തന്നെ തിരികെ വരും.


താഴെജാതിക്കാരായി നിലനിർത്തിയവർക്ക് ശരിക്കും പറഞ്ഞാൽ സംഘടിച്ച് അവരെ അമർത്തുന്നവരെ തുരത്താൻ വലിയ പ്രയാസം ഇല്ലതന്നെ. എന്നാൽ ഇങ്ങിനെയല്ല കാര്യങ്ങൾ നടമാടുക.


ഹീനജാതിക്കാരായി വച്ചവരിൽ ആണ് തമ്മിൽതമ്മിൽ ഏറ്റവും കൂടുതൽ തമ്മിൽ പോരും, കടിച്ചൂകീറലും മറ്റും. Edgar Thurstonആണോ, Samuel Mateer ആണോ എന്ന് ഓർമ്മയില്ല, ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം സൂചിപ്പിച്ചത് കണ്ടതായി ഓർമ്മവരുന്നു.


ജാതിവ്യവസ്ഥയിൽ താഴോട്ട് ഒരു പരിധിവരെ ഓരോ ജാതിക്കാരുടേയും കൃത്യമായ ഉച്ചനീചത്വങ്ങൾ ബ്രാഹ്മണരും മറ്റ് ഉയർന്നവരും വ്യക്തമായി ചട്ടംകെട്ടിയിരുന്നു. എന്നാൽ വളരെ താഴെയുള്ള ജാതിക്കാരിൽ തമ്മിൽതമ്മിൽ ആരാണ് മുകളിൽ എന്ന് വ്യക്തമാക്കിയിരുന്നില്ല.


ഇത് വളരെ താഴെക്കിടയിൽപ്പെട്ട ജാതിക്കാരിൽ ഒരു തരം പരിഹാസ്യകരമായ തമ്മിൽതമ്മിൽ ഉള്ള മത്സരം കാഴ്ചവച്ചിരുന്നു. അവർക്ക് തമ്മിൽ സംഘടിക്കാനും അവരെ അടിച്ചമർത്തുന്നവർക്കെതിരെ നീങ്ങാനോ, അതുമല്ലെങ്കിൽ അവരെ അവഗണിച്ച് സ്വതന്ത്രമായി നിലകൊണ്ട് വളരാനോ അല്ല മനോഭാവം കണ്ടിരുന്നത്. മറിച്ച്, തമ്മിൽ തമ്മിൽ ആരാണ് ആപേക്ഷികമായി വലുത് എന്ന് തെളിയിക്കാനാണ് പ്രചോദനം വന്നുകണ്ടത്.


ഈ ചിത്രീകരണം കാണുക:


ഒരു കോളജിൽ പ്രൻസിപൾ മുതൽ താഴോട്ട് പ്രൊഫസർ, ലക്ചറർ, ലാബ് അസിസ്റ്റന്റ്, എന്നിങ്ങനെ ഹൈയറാർക്കി (hierarchy) കൃത്യമായി വച്ചിരിക്കുന്നു. എന്നാൽ, അങ്ങ് താഴെ, സെക്യൂറിറ്റി നിൽക്കുന്ന പാറാവ്കാരനാണോ, തോട്ടപ്പണിക്കാരനാണോ മുകളിൽ എന്ന് വ്യക്തമാക്കിയില്ല. ഇവർ തമ്മിൽ നിത്യവും ആര്ക്ക് ആരോട് ആജ്ഞാപിക്കാം എന്ന രീതിയിൽ കശപിശ. വയസ്, യൂണിഫോം, സ്വന്തം മേലധികാരിയുടെ ഉയർന്ന നിലവാരം തുടങ്ങിയ കാര്യങ്ങൾ നിരത്തിവച്ച് ഇവർ അവരുടെ ആപേക്ഷികമായ ഉയർന്ന നിലവാരം വാദിച്ചുകൊണ്ടിരിക്കുന്നു.


ഈ വാദപ്രതിവാദം മുകളിൽ ഇരിക്കുന്ന ആളുകൾ കൌതുകത്തോടും ആതീവ തമാശയായും വീക്ഷിക്കുന്നു.


ഇത് പോലെയായിരുന്നു മുകളിൽ പറഞ്ഞ, ഏറ്റവും താഴെപ്പെട്ട ജാതിക്കാർ തമ്മിൽ തമ്മിലുള്ള മത്സരം മുകളിൽ ഉള്ളവർ കണ്ട് രസിച്ചത്.


താഴെയുള്ളവരുടെ ഈ അനുകമ്പ അർഹിക്കന്ന മനോഭാവവത്തോടും, മുകളിൽ ഉള്ളവർ ഇതിന് പ്രോത്സാഹനം നൽകുന്നതിനോടും ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് കാര്യമായ ബന്ധമുണ്ട്.