ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

14. കപട മനോഭാവത്തിന്റെ കോഡുകൾ

ഫ്യൂഡൽ ഭാഷയുടെ പ്രവർത്തന രീതിയെക്കുറിച്ച് പ്രതിഫലിക്കുന്ന മറ്റൊരു ഉദാഹരണം നൽകാം.


ചതിക്കുക എന്നുള്ളത് ഒരു വ്യക്തിയുടെ സ്വഭാവഗുണത്തിനേക്കാൾ ഏറെ ഭാഷാ കോഡിന്റെ നിർബന്ധപൂർവ്വമായുള്ള പ്രവർത്തനം ആവാം. ഫ്യൂഡൽ ഭാഷകളിൽ ഈ വക കാര്യങ്ങൾ പലപ്പോഴും ഒരു നിത്യചര്യയായി കോഡ് ചെയ്യപ്പെട്ടിരിക്കും.


ഏറ്റവും ചെറിയ ഒരു ഉദാഹരണം നൽകാം.


പൊതുവെ കൈയിൽ ഒരുങ്ങാത്ത സാമൂഹിക നിലവാരമോ ഔദ്യോഗിക പദവിയോ പ്രായമോ സാമ്പത്തിക നിലവാരമോ ഉള്ള ഒരാളെ അയാളുടെ മുന്നിൽ വച്ച് പരാമർശിക്കുമ്പോൾ, ബഹുമാനപൂർവ്വമായുള്ള വാക്കുകൾ, ചെറിയൊരു അടിയാളഭാവത്തോടൊപ്പം ഉപയോഗിക്കേണ്ടിവരും. ഇത് ചെയ്തില്ലായെങ്കിൽ, പ്രത്യക്ഷമായ് അപമാനിക്കലും തരംതാഴ്ത്തലും, സാമൂഹികമായോ തൊഴിൽ നിലവാരപരമായോ അച്ചടക്കലംഘനവും ആയേക്കാം.


ഇങ്ങിനെ ബഹുമാനപൂർവ്വമായുള്ള വാക്കുകൾ ഉപയോഗിക്കുന്നത് നല്ലതായി മനസ്സിലാക്കപ്പെടും.


എന്നാൽ പലപ്പോഴും ഇങ്ങിനെ ചെയ്യുന്നതിൽ ഉളാവകുന്ന ആപേക്ഷികമായ തരംതാഴത്തപ്പെടലും അടിയാളത്തഭാവവും പലർക്കും ഒരു സുഖമുള്ള മാനസികാവസ്ഥ നൽകില്ല. ഇതിന് പ്രിതിവിധിയെന്നോണം, ബഹുമാനിക്കപ്പെടുന്ന ആളുടെ സാന്നിദ്ധ്യം ഇല്ലാത്ത ഇടങ്ങളിൽ വച്ച് അയാളെ പരാമർശിക്കുമ്പോൾ, നേരത്തെ ബഹുമാനം നൽകിയ ആൾത്തന്നെ അയാളെ തരംതാഴ്ത്തിയും ബഹുമാനം ഇല്ലാത്ത വാക്കുകളാൽ പരാമർശിച്ചും സംസാരിക്കും.


ഉദാഹരണത്തിന്, അദ്ദേഹം, സാറ്, അവര് (ഓര് /ഓല്), ചേട്ടൻ, ചേച്ചി, മാഡം/മേഢം തുടങ്ങിയ പദങ്ങളാൽ പരാമർശിച്ച ആളെത്തന്നെ അയാൾ, അവൻ (ഓൻ), അവൾ (ഓള്) തുടങ്ങിയ വാക്കുകളാൽ പരസ്യമായിത്തന്നെ ഈ ആൾ പരാമർശിക്കും.


ഈ തരം വാക്ക് കോഡുകളുടെ ആന്ദോളനം അനുഭവപ്പെടുന്നത് പലപ്പോഴും ശക്തമായ അധികാര പദവിയും, ശിക്ഷിക്കാനുള്ള കഴിവും കുറയുന്നവരും, എന്നാൽ ഏതെങ്കിലും വിധേനെ അയാളുടെ മുന്നിൽവച്ച് ബഹുമാനം നൽകപ്പെടേണ്ട ആളുകളും ആണ്.


ഈ രീതിയിലുള്ള ഒരു നെറികേട് ഇങ്ഗ്ളിഷ് പോലുള്ള ഒരു പരന്ന കോഡുകളുള്ള ഭാഷകളിൽ നടപ്പിൽ വരുത്താൻ കാര്യമായിത്തന്നെ പദ്ധതിയിട്ടാലെ നടപ്പുള്ളു. ഫ്യൂഡൽ ഭാഷകളിൽ ഇത് ആരും കാര്യമായിത്തന്നെ കരുതിക്കൂട്ടാതെ തന്നെ നടപ്പിൽ വരുത്താൻ ആവും.


ഇത്യാദി കോഡ് പ്രയോഗങ്ങളും, അതുപോലുള്ള നിസ്സാരം എന്ന് പരിഗണിക്കാവുന്ന പലതും ഈ ദക്ഷിണ ഏഷ്യൻ ഉപഭൂഖണ്ട സാമൂഹിക ആശയവിനിമയ ലോകത്തിൽ പടർന്ന് കിടപ്പുണ്ട്. ഇവ ഈ പ്രദേശത്തിലെ ചരിത്രഗതിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.