ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

4. ആപേക്ഷിക മേൽക്കോയ്മയുടെ തെളിവുകൾതേടി

ഈ ഉപദ്വീപിലെ വ്യത്യസ്ത ജാതിക്കാരിൽ, തമ്മിൽ തമ്മിൽ ആർക്കാണ് ആപേക്ഷിക മേൽക്കോയ്മയുള്ളത് എന്ന് തെളിയിക്കാനായി പലവിധ കഥകളും ബന്ധങ്ങളും അവകാശവാദങ്ങളും പറഞ്ഞ് ഫലിപ്പിക്കുന്നതിനെ കുറിച്ച് REV. SAMUEL MATEER തന്റെ NATIVE LIFE IN TRAVANCORE എന്ന ഗ്രന്ഥത്തിൽ 1883-ൽ ആശ്ചര്യത്തോടെ എഴുതിയിരിക്കുന്നത് കാണുക:


— the amount of research bestowed by each to discover local traditions, verbal derivations, analogies in ceremonies or usages, or anything whatever that might enable them to outvie rival castes — the contempt felt for the boasting of others — and the age-long memories of reported or imagined honours once enjoyed by them.


തർജ്ജമയുടെ തുടക്കം: പ്രാദേശിക ആചാരങ്ങൾ, പുരാവൃത്തങ്ങൾ, വാമൊഴിയായ അനുമാനങ്ങൾ, അനുഷ്ഠാനങ്ങളിലോ അല്ലെങ്കിൽ ആചാരങ്ങളിലോ ഉള്ള സാദൃശ്യം, അത് പോലെ, അവരോട് മത്സരിക്കുന്ന ജാതിക്കാരെ കടത്തിവെട്ടാനായി ഉപയോഗപ്രദമായ മറ്റെന്തും - മറ്റുള്ള പക്ഷക്കാരുടെ വീമ്പുപറച്ചിലോട് ഉള്ള പുച്ഛം - പോരാത്തതിന് അവരുടെ പക്ഷക്കാർക്ക് പഴമയിൽപറയപ്പെടുന്ന സംഭവവിവരണങ്ങളിൽ ഉള്ളതോ അല്ലെങ്കിൽ സാങ്കൽപ്പികമോ ആയിട്ടുള്ള സാമൂഹിക പൂജ്യത, കുലീനത, ശ്രേഷ്ഠപദവി തുടങ്ങിയവ ഓരോ കൂട്ടരും കണ്ടെത്താനായി കാട്ടുന്ന ഉൽസാഹം. തർജ്ജമയുടെ അന്ത്യം.


ഈ ചെറിയ കുറിപ്പ് തിരുവിതാംകൂർ രാജ്യത്തിനെക്കുറിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത് എങ്കിലും, ഇന്ന് പാക്കിസ്ഥാൻ, ഇന്ത്യ, ബങ്ഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ഉപദ്വീപിലെ മിക്ക സ്ഥലങ്ങൾക്കും ബാധകമാണ് ഈ പുരാവൃത്തം.


ഈ പ്രദേശത്തിലെ ചരിത്രം ഫലപ്രദമായി മനസ്സിലാക്കണമെങ്കിൽ ഈ പ്രദേശത്തിലുള്ള ഭാഷാകോഡുകളെക്കുറിച്ച് കാര്യമായ വിവരം ഉണ്ടായേതീരൂ. കാരണം, ഈ ഭാഷാകോഡുകൾ ഈ പ്രദേശത്ത് വസിച്ചിരുന്ന എല്ലാ ജനക്കൂട്ടങ്ങളുടേയും ചെറുതും വലുതുമായ എല്ലാ പെരുമാറ്റങ്ങളെയും ജീവിതചര്യയേയും വ്യക്തിബന്ധങ്ങളെയും കാര്യമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്.


അതിനാൽ തന്നെ ചരിത്രം എഴുതാൻ മുതിരുന്നതിന് മുൻപായി ഈ വിഷയത്തെക്കുറിച്ച് ചെറിയ തോതിൽ ഒരു വിവരണം നൽകാതെവയ്യ.


ഈ കാര്യം അടുത്ത എഴുത്തിൽ ആവാം എന്ന് വിചാരിക്കുന്നു.