ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

44. പാഠപുസ്തകങ്ങളിലെ തരിശായ വിഡ്ഢിത്തങ്ങൾ

ഇന്നുള്ള ഇന്ത്യയിലെ പൊതുജനം എന്നു പറയുന്നത് തന്നെ പലതട്ടുകളായി, അന്യോന്യം അറപ്പും വിദ്വേഷവും, ഉള്ളവരും, കീഴെവരുന്നവരെ വാക്ക് കോഡുകളാൽ അമർത്തുന്നവരും, മുകളിൽ വരുന്നവരെ വിധേയത്തത്താലോ, നിർബന്ധത്താലോ ബഹുമാനിക്കുന്നവരും, മറ്റുമാണ്.


താഴെക്കിടയിലുള്ളവരെ പലവിധത്തിലും അമർത്തിവെക്കണം എന്നത് ഒരു അലിഖിതമായ സാമൂഹിക ചട്ടംതന്നെയാണ്. ഇത് ചെയ്തില്ലെങ്കിൽ അവർ മുകളിലുള്ളവരുടെ ഇടയിലേക്ക് ഇടിച്ച് കയറുകയും അവരെ വാക്ക്-കോഡുകളാലും, മറ്റ് അതിരുകടന്ന പെരുമാറ്റങ്ങളാലും അലോസരപ്പെടുത്തും.


ഫ്യൂഡൽ ഭാഷകളിൽ കാര്യങ്ങൾ ഇങ്ങിനെത്തനെയാണ്.


മാനസികവും ശാരീരികവും ആയ വ്യക്തിത്വം നിലനിർത്തിക്കൊണ്ട് സർക്കാർ ഉദ്യോഗസ്ഥരോട് പെരുമാറുന്നത് സാമൂഹികമായും വ്യാപാരപരമായും തൊഴിൽപരമായും ആത്മഹത്യാപരമാണ്. സർക്കാർ ഉദ്യോഗസ്ഥരെന്ന ജന്മി വർഗ്ഗത്തിനോടും, അവരുടെ കയ്യാളുകളോടും വിധേയത്വവും ബഹുമാനവും വ്യക്തമായും എല്ലാ വാക്കുകളിലും ശാരീരിക ഭാഷയിലും പ്രകടിപ്പിക്കുന്നതാണ് കാര്യപ്രാപ്തിക്കും നിലനിൽപ്പിനും അഭികാമ്യം.


ഇതാണ് ഇന്ന് ഉരുത്തിരിഞ്ഞുവരുന്ന പുതിയ സാമൂഹിക പ്രത്യയശാസ്ത്രം. അല്ലാതെ സ്ക്കൂളിലും കോളജിലും സാമൂഹിക ശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും മറ്റും പഠിപ്പിക്കുന്ന തരിശായ വിഡ്ഢിത്തങ്ങൾക്ക് യാതോരു അർത്ഥവും ഇല്ലതന്നെ.


ജനങ്ങൾക്ക് സാമൂഹിക സമത്വത്തിന് അവകാശമുണ്ട്. അവരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തിന്റെ ഉടമസ്ഥർ അവരാണ്. അവർക്ക് ഈ നാട്ടിൽ അന്തസ്സിന് അവകാശമുണ്ട് എന്നൊക്കെ പാഠപുസ്തകങ്ങളിൽ ചറപറയെന്ന രീതിയിൽ എഴുതിക്കൂട്ടുന്നത് പലവിധ പാഠപുസ്തക വിൽപ്പനക്കാർക്കും സാമ്പത്തിക മുതിൽക്കൂട്ട് നൽകും എന്നല്ലാതെ, ചില്ലിക്കാശിന്റെ വിലയില്ലാത്ത വാക്കുകളാണ്.


കാരണം, പ്രാദേശിക ഭാഷകളിൽ ഈ വക കാര്യങ്ങൾ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്ന അതേ അവസരത്തിൽത്തന്നെ, സമൂഹത്തിൽ വലിയവർ ഉണ്ട് എന്നും അവർ സർക്കാർ ഉദ്യോഗസ്ഥരും, രാഷ്ട്രീയ നേതാക്കളും, ഡോക്ടർമാരും മറ്റുമായ 'അദ്ദേഹങ്ങളും', 'സാറമ്മാരും', 'മാഡങ്ങളും' ആണ് എന്നും, ഇവർക്ക് കീഴിലായി വരുന്നവരാണ് പൊതുജനം എന്ന 'അവനും', 'അവളും', 'അയാളുമാരും' 'അവന്മാരും' 'അവളുമാരും', 'അവറ്റകളും' എന്ന വിലകുറഞ്ഞവരെന്നും കുരുതിക്കൂട്ടിയും, കരുത്തിക്കൂട്ടിയല്ലാതെയും പഠിപ്പിക്കപ്പെടുന്നുണ്ട്.


സ്ക്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും അറിയാം, അവരിൽ പലരും 'അവന്റേയും' 'അവളുടേയും' മക്കളും, മറ്റുചിലർ 'അദ്ദേഹത്തിന്റെയും' 'മാഢത്തിന്റേയും' മക്കളും ആണ് എന്ന്.


പൊതുജനമെന്ന ഹീനജാതിക്കാരും സർക്കാർ തൊഴിലാളികളെന്ന ജന്മിവർഗ്ഗവും തമ്മിൽ ഉള്ള അയിത്തങ്ങളുടെ വ്യക്തമായ വാക്ക്-കോഡ് സാങ്കേതികത അടുത്ത എഴുത്തിൽ നൽകാം.