ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

36. അവകാശങ്ങൾ ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമചെയ്യുമ്പോൾ


ഇന്ത്യൻ ഭരണ ഘടനയുടെ പ്രീയാംബ്ളിൽ (Preambleളിൽ) (അവതാരികയിൽ) നിന്നും ഉള്ള ചില വാക്കുകളാണ് താഴെ ഉദ്ദരിച്ചിട്ടുള്ളത്. നോക്കുക:


QUOTE: JUSTICE, Social, ———; LIBERTY of thought, expression, belief, faith and worship; EQUALITY of status and opportunity; FRATERNITY assuring the dignity of the individual ——. END of QUOTE.


സാമൂഹീകമായ നീതി,--------അന്തസ്സിലും അവസരത്തിലും ഉള്ള സമത്വം, വ്യക്തിയുടെ അന്തസ്സ് ഉറപ്പു നൽകിക്കൊണ്ടുള്ള സാഹോദര്യം തുടങ്ങിയവ വളരെ വ്യക്തമായ വാക്കുകളിൽ ഈ പ്രീയാംബ്ളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


ഈ പ്രീയാംബ്ളിൽ നിന്നും ഇന്ത്യൻ ഭരണഘടനയുടെ Spirit അഥവാ പൊരുൾ, സ്വഭാവം, ആദർശം, ആത്മാവ്, മനോഭാവം, മാനസികഭാവം, പ്രാണൻ എന്നിവ കണ്ടെത്താൻ കഴിയുന്നതാണ്.


ഈ ആത്മസത്തയിൽ നിന്നും നേരിട്ട് പിറന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ Article 14: Right to equality before the law. (നിയമത്തിന് മുന്നിൽ സമത്വത്തിനായുള്ള അവകാശം).


ഈ അവകാശത്തെക്കുറിച്ച് നിയമപണ്ഡിത വേദികളിൽ പലവിധ ചർച്ചകളും, ഉപന്യാസങ്ങളും, ബുദ്ധിവൈഭവങ്ങളും നിലവിലുണ്ട്. എന്നാൽ, ഈ അവകാശം ഇങ്ഗ്ളിഷിൽ നിന്നും ഇന്ത്യൻ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുമ്പോൾ അതിന് സംഭവിക്കുന്ന ഭീകരമായ രൂപവ്യത്യാസവും, പരിധികളും ഈ ബുദ്ധിമാന്മാരുടെ മനസ്സിൽ ഉദിക്കുന്നില്ലാ എന്നത് ഭീകരമായ ഒരു വസ്തുതതന്നെയാണ്.


ഇന്ത്യയിൽ കോടതിയിൽ മാത്രമല്ല നിയമം നടപ്പിലാക്കപ്പെടുന്നത്. ഏതൊരു സർക്കാർ ഓഫിസിലേയും ശിപായിവരെ ഇന്ന് ഇതു നടപ്പിലാക്കാൻ വേണ്ടി ഉദ്യമിക്കാൻ താൽപ്പര്യപ്പെടുന്നു. കാരണം, ആളുകളുടെ മേൽ അധികാരം പ്രകടിപ്പിക്കാൻ തരപ്പെടുന്നത് ഇന്ത്യൻ ഭാഷകളിൽ വളരെ സുഖമുള്ള അനുഭൂതിയാണ്.


ഭരണഘടനയിലെ ആർട്ടിക്കിൾ 14 വായിക്കാനോ, പഠിക്കാനോ, അതിന്റെ ചേതന മനസ്സിലാക്കാനോ, അവരോട് ഒരു നിയമ പണ്ഡിതനും പറയാനും താക്കീത് നൽകാനും ആയിട്ടില്ലതന്നെ. അവർക്കു തന്നെ ഇതിനെക്കുറിച്ച് കാര്യമായ ഉൾക്കാഴ്ച ലഭിച്ചിട്ടുണ്ടോ എന്നതും സംശയമാണ്. അതുമല്ലെങ്കിൽ, അവർക്ക് ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുന്നതിൽ താൽപ്പര്യം ഇല്ലാ എന്നും ചിന്തിക്കാവുന്നതാണ്.