ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

49. പാരമ്പര്യ സംസ്ക്കാരം തിരിച്ചുവന്നാൽ

ഇല്ലാത്ത അധികാരം പ്രകടിപ്പിക്കാതെ മാന്യമായി പെരുമാറിയാൽ, താഴെക്കിടയിലുള്ളവർ ഞെട്ടിച്ച് സംസാരിക്കും. ഒരു പരിധിവരെ ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന 'പീക്കിരി' മനോഭാവം ആണ് ഇതിന് പ്രചോദനം നൽകുന്നത്.


ഇങ്ങിനെ നോക്കുമ്പോൾ, സർക്കാർ തൊഴിലാളികൾ ഞെട്ടിച്ച് നിൽക്കുന്നത് ഒരു സ്വരക്ഷക്കായിട്ടുള്ള പ്രതിരോധ നടപടിയായിട്ടാണ്. എന്നാൽ കാര്യങ്ങൾ വളരെ സങ്കീർണ്ണമാണ്. ഈ സങ്കീർണ്ണതയുടെ കെട്ടഴിച്ച്, കുടുക്കുകൾ വ്യക്തമായി എടുത്ത് പരിശോധിക്കാനാവുന്നതാണ്. അതിന് ഇപ്പോൾ മുതിരുന്നില്ല.


എന്നാൽ പൊതുവായി പറഞ്ഞാൽ ഫ്യൂഡൽ ഭാഷകൾ ഉള്ള ഇടങ്ങളിൽ ജനങ്ങളെ വ്യക്തമായി കീഴ്പ്പെടുത്തി ഘടനപ്പെടുത്തിയിട്ടില്ലെങ്കിൽ, കാര്യങ്ങൾ ഇങ്ങിനെതന്നെയാണ്. കാരണം അവരെ പരുക്കൻ പെരുമാറ്റത്താൽ കൃത്രിമമായി കീഴ്പ്പെടുത്തേണ്ടിവരും.


ഇങ്ങിനെയല്ലാതിരിക്കേണമെങ്കിൽ, സർക്കാർ തൊഴിലാളിൽകാർ ഒരു തരം ജന്മി വർഗ്ഗമാണ് എന്ന് ലിഖിത രൂപത്തിൽ നിയമ സാധുതയുള്ള ചട്ടം ഉണ്ടാക്കപ്പെടണം. എന്നിട്ട്, പൊതുജനം ഇവരിലെ ഓരോ നിലവാരത്തോടും ഏതെല്ലാം വിധേയത്വ വാക്കുകൾ പറയുകയും ശാരീരിക ഭാഷയായി, എന്തെല്ലാം അടിയാളത്തവും പരിചാരകഭാവവും പ്രകടിപ്പിക്കേണം എന്നും പുതുതായി ഫ്യൂഡൽ ഭാഷകളിൽ എഴുതപ്പെടുന്ന ഭരണഘടനയിൽ വ്യക്തമാക്കിയാൽ മതിയാകും.


പ്രാദേശിക സ്ക്കൂളുകളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ രീതിയിലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. അദ്ധ്യാപകൻ എത്രത്തോളം കഠിനമായി പെരുമാറുന്നു, അത്രത്തോളം വിദ്യാർത്ഥി, അദ്ധ്യാപകനെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യും.


ഇങ്ങിനെയുള്ള ഒരു സാമൂഹികാന്തരീക്ഷത്തിൽ, കാണിക്ക നൽകുക എന്നുള്ളത് ഒരു സാമൂഹിക ആചാരവും മറ്റുമാകും. ഇതിനെ കൈക്കൂലി എന്ന് വിളിക്കാനും ആവില്ല.


ഇതായിരുന്നു ഈ ഉപഭൂഖണ്ടത്തിലെ പാരമ്പര്യമായ സാമൂഹികാന്തരീക്ഷം. ഇങ്ഗ്ളിഷ് ഭരണം വന്നയിടങ്ങളിൽ മാത്രം ഇതിന് ഒരു ഇടിച്ചിൽ സംഭവിച്ചു.

പഴയകാല ചൈനാ പ്രദേശത്ത് ഔദ്യോഗിക കാര്യാലയങ്ങളിൽ പാരമ്പര്യമായി ജനങ്ങൾ പ്രകടിപ്പിച്ച് കാണിക്കേണ്ടിയിരുന്ന ദാസ്യഭാവത്തിന്റെ ചിത്രമാണ് താഴെ നൽകിയിട്ടുള്ളത്.Picture details: Credit line: Wellcome Trust logo.svg

Gallery This file is licensed under the Creative Commons Attribution 4.0 International license.


ചൈനാ, ജപ്പാൻ, തുടങ്ങി മിക്ക ഏഷ്യൻ പ്രദേശങ്ങളിലും പാരമ്പര്യമായി ഭാഷാപരമായി ഫ്യൂഡൽ സ്വഭാവം ഉണ്ടായിരുന്നു. മിക്ക സ്ഥലങ്ങളിലും അത് ഇന്നും ഒരു ശക്തമായ വാസ്തവമായി തുടരുന്നുണ്ട്. ചൈനാ, ജപ്പാൻ തുടങ്ങിയ ഇടങ്ങളിലെ വാക്ക്-കോഡുകൾക്ക് കീഴിൽ വരുന്നവരുടെ ശരീരം ആകമാനം കുനിപ്പിക്കുവാൻ മാത്രം ശക്തിയുണ്ട് എന്നാണ് തോന്നുന്നത്.


പട്ടാള അച്ചടക്കത്തോടുകൂടി സർക്കാർ ഓഫിസ് തൊഴിലാളികളെ മേലധികാരികളായി അംഗീകരിക്കപ്പെടുകയും, ജനങ്ങൾ അത് അംഗീകരിക്കുകയും ചെയ്താൽ, പൌരൻ കുനിഞ്ഞ് നിൽക്കുകയും, സർക്കാർ ഓഫിസ് തൊഴിലാളി ഒരു തരം ഭക്തവത്സലൻ എന്ന രീതിയിൽ വരദാനങ്ങൾ നൽകുകയും ചെയ്യും.


അതതു ഭാഷയിൽ അന്തർലീനമായിരിക്കുന്ന കോഡുകൾക്ക് അനുസൃതമായി സാമൂഹിക ഘടന രൂപപ്പെടും.


ഈ പ്രദേശത്തിലെ പാരമ്പര്യങ്ങളിൽനിന്നും ഇന്ത്യക്ക് ലഭിച്ച ഫ്യൂഡൽ ഭാഷാ സമൂഹികാന്തിരീക്ഷത്തിൽ ഏറ്റവും സ്വാഭാവികമായുള്ള ഘടന, ഉച്ചനീചത്വപരമായി പൌരന്മാർ അടക്കിവെക്കപ്പെടുക എന്നതാണ്.