ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

51. ‘അവൻ’ ‘അദ്ദേഹം’ ആകുമോ എന്ന ഭയം

സർക്കാർ ഓഫിസ് തൊഴിലാളികൾ എത്രമാത്രം ഒരു സ്വകാര്യ വ്യക്തിയെ വിഷമിപ്പിച്ചാലും, മറ്റ് മിക്ക സാധാരണക്കാരനും അതിൽ സന്തോഷമേ ഉണ്ടാകുള്ളു. കാരണം, അവർ നേരിട്ട് സാമൂഹികമായും ഭാഷാകോഡുകളിലും മറ്റും മത്സരിക്കുന്നത് അവരുടെ നിലവാരത്തിലുള്ളവരോടാണ്. മറിച്ച് അവരെ തമർത്തുന്ന സർക്കാർ തൊഴിലാളികളോടല്ല.


ഇതുമായി ബന്ധപ്പെട്ട് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഒരു വിശദീകരണം നൽകാൻ ഇത്രമാത്രം പറഞ്ഞാൽ മതി:


'അദ്ദേഹം', 'അവര്', തുടങ്ങിയവർ വളരുന്നതിൽ ആർക്കും വിഷമമില്ല. കാരണം അവർ 'അദ്ദേഹവും' 'അവരു'മാണ്. എന്നാൽ 'അവൻ' (ഓൻ) വളർന്ന് 'അവരോ' 'അദ്ദേഹമോ' ആവുന്നത് ആർക്കും സഹിക്കാനാവുന്ന കാര്യമല്ല.


കാരണം, 'അവൻ' വളർന്ന് 'അദ്ദേഹമോ', 'അവരോ' ആയാൽ, പിന്നെ മറ്റെ ആളും, അയാളുടെ മക്കുളും ഭാര്യയും മറ്റും ഈ പുതിയ 'അദ്ദേഹ'ത്തിന്റെ (ഓരുടെ) മുന്നിൽ എഴുന്നേക്കുകയും, ആ ആളെ 'സാർ', 'അദ്ദേഹം', 'അവര്' തുടങ്ങിയ വാക്കുകളാൽ ഉയർത്തിവെക്കുകയും വേണ്ടിവരും.


ഇന്നുള്ള 'അവനെ' നാളയിലെ 'സാറായും' 'അദ്ദേഹ'മായും ബഹുമാനിക്കേണ്ടിവരിക എന്നുള്ളത് ഒരു ദുസ്വപ്നമാണ്. സ്വന്തം സാമൂഹിക പദവി നാളെ ഗർത്തത്തിലേക്ക് വീഴുന്ന ഏർപ്പാടാണ്.


കാരണം ഈ പുതിയ 'അദ്ദേഹ'ത്തിന്റെ പരിപാടികളിൽ ഒന്ന്, പണ്ടുള്ള 'അദ്ദേഹ'ത്തെയും കൂട്ടരേയും 'അവനും' 'അവളും' ആക്കുകയെന്നതാണ്. ഫ്യൂഡൽ ഭാഷകളിൽ സാമൂഹിക വളർച്ചയുടെ മാനദണ്ഡംതന്നെ ഇതാണ്.


ഇങ്ങിനെ തന്നെയും തന്റെ കുടുംബത്തേയും 'നീ'യെന്നും, 'അവനെ'ന്നും, 'അവളെ'ന്നും നിർവ്വചിക്കുകയും, വീട്ടിന് പുറത്ത് നിലത്തിരുത്തുകയും ചെയ്തവരെ തിരിച്ച് ഇതേ രീതിയിൽ നിർവ്വചിക്കാൻ അവസരം ലഭിക്കുമ്പോഴുണ്ടാകുന്ന ചാരിതാർത്ഥ്യം, ഇങ്ഗ്ളിഷുകാർക്ക് അവരുടെ ഏറ്റവും നല്ല മധൂരസ്വപ്നങ്ങളിൽപോലും ലഭിക്കില്ല. ഇങ്ങിനെയൊരു സുഖം ലോകത്തിൽ ഉണ്ട് എന്ന കാര്യം പോലും അവർക്ക് അറിയില്ലതന്നെ.


അതേ സമയം പുതിയ അദ്ദേഹത്തിന്, പണ്ട് തന്റെ കൂടെ 'അവനായും' 'അവളായും' ഉണ്ടായിരുന്നവരെ ഏതായാലും, തന്നോടൊപ്പം 'അദ്ദേഹവും' 'അവരും' ആക്കാനും ആവില്ലതന്നെ.


ഈ മുകളിൽ സൂചിപ്പിച്ച മാനസിക വികാരങ്ങൾ പ്രാദേശികമായി ഇങ്ഗ്ളിഷ് സംസാരിക്കുന്നവർക്ക് യതോരു രീതിയിലും അറിവില്ലാത്ത വികാരങ്ങളാണ്.


അവർക്ക് അറിവില്ലാത്ത വികാരങ്ങൾ മനുഷ്യരിൽതന്നെ ഉണ്ടെങ്കിൽ, മനുഷ്യർക്ക് മൊത്തമായി അറിവില്ലാത്ത എന്തെല്ലാം വികാരങ്ങൾ മറ്റ് ജീവജാലങ്ങളിൽ ഉണ്ടാകാം!