ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

16. ഇരുത്തേണ്ടടിടത്ത് ഇരുത്തേണം എന്നതിന്റെ കോഡുകൾ

ഫ്യൂഡൽ ഭാഷകളുടെ ഏതാനും ചില സവിശേഷതകൾ ചൂണ്ടിക്കാണിക്കാം. ഇതിൽ ഒന്ന് ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണകാലത്ത്, ഇങ്ഗ്ളിഷുകരിൽപെട്ട പലരും കണ്ട് അത്ഭുതപ്പെട്ട ഒരു കാര്യമായിരുന്നു.


ഈ ഉപഭൂഖണ്ടത്തിൽ ജന്മികളും, ഭൂവുടമകളും, മറ്റ് സാമൂഹിക അധിപന്മാരും, അവരുടെ കീഴിൽ താഴ്ന്ന നിലവാരത്തിലായി നിർവ്വചിക്കപ്പെടുന്ന തൊഴിലുകൾ ചെയ്യുന്നവരോട് കഠിനമായാണ് പെരുമാറിയിരുന്നുത്. പ്രത്യേകിച്ചും കായികമായി അദ്ധ്വാനിക്കുന്ന, അടിമയെപ്പോലുള്ളവരോട്.


പലപ്പോഴും അവർക്ക് മതിയായ ആഹാരം നൽകാതെയും, വീടിന് പുറത്തായി വെറും നിലത്ത് കാര്യമായ പുതപ്പും മറ്റും നൽകാതെയും മറ്റും അവർക്ക് കഴിയേണ്ടി വന്നു. ഇങ്ഗ്ളിഷ് ഭാഷാന്തരീക്ഷത്തിൽ നിന്നും നോക്കിയാൽ, തികച്ചും പരുക്കാനും മൃഗീയവുമായ പെരുമാറ്റം.


എന്നാൽ ഈ രീതിയിൽ കഷ്ടപ്പാട് അനുഭവിക്കുന്നവരിൽ, അവരുടെ ജന്മിയോടും, ഭൂവുടമയോടും, മറ്റും യതോരു വിരോധമോ, എതിർപ്പോ വന്ന് കണ്ടില്ല. മറിച്ച് അവരോട് കൂടുതൽ ആദരവാണ് ഇങ്ങിനെ കഷ്ടപ്പെടുന്നവർ നൽകിയത്.


ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്ന പ്രാദേശിക ഭാഷയിലെ വാക്ക്-കോഡുകളെക്കുറിച്ച് ഇങ്ഗ്ളിഷുകർക്ക് യാതോരു വിവരവും ഉണ്ടായിരുന്നതായി കണുന്നില്ല.


Impolite (മര്യാദയില്ലാതെ) ആയി പെരുമാറുന്നവരോട് കൂടുതൽ ആദരവും വിനയവും നൽകുക എന്നുള്ളത് ഇങ്ഗ്ളിഷിൽ മനസ്സിലാക്കാൻ പറ്റാത്ത ഒരു വികാരമാണ്.

എന്നാൽ ഇങ്ങിനെയാണ് ഉപഭൂഖണ്ടത്തിലെ മിക്ക ഫ്യൂഡൽ ഭാഷകളിലും കോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.


കീഴെ പെട്ടിരിക്കുന്നവരോട് കഠിനമായിത്തന്നെ പെരുമാറണം. അല്ലെങ്കിൽ അവർക്ക് ബഹുമാനം കുറയും. നിലത്ത് ഇരുത്തേണ്ടവനെ നിലത്ത് തന്നെ ഇരുത്തേണം. അതേ സമയം ബഹുമാനിക്കപ്പെടേണ്ട ആൾക്ക് കൂടുതൽ കൂടുതൽ സൌകര്യങ്ങളും ആദരവുകളും നൽകേണം.


താഴ്ന്ന വാക്കുകളാൽ നിർവ്വചിക്കപ്പെടുന്നവർക്ക് വളരാനുള്ള അവസരം നൽകിയാൽ, മുകളിൽ ഇരിക്കുന്ന ആളുകൾക്ക് ലഭിച്ചിരുന്ന ബഹുമാനം നഷ്ടമാകും.


വളരെ കുനിഞ്ഞും തൊഴുതും അടിയാളത്തം പ്രകടിപ്പിച്ചും ബന്ധപ്പെട്ടിരുന്നവർക്ക് അവരുടെ സാമൂഹികവും കുടുംബപരവും തൊഴിൽപരവും ആയുള്ള നിലവാരത്തിന് അതീതമായുള്ള ഐശ്വര്യം വന്നുപെട്ടാൽ, പിന്നീടങ്ങോട്ട് അവരിൽ ബഹുമാനവും തൊഴലും ഉയർന്ന വാക്കുകൾ നൽകേണ്ടുന്ന ആവശ്യവും അടിയളത്തഭാവവും ഇല്ലാതെ വരും.


ഇതിനാൽത്തന്നെ താഴെയുള്ളവർ ഉയരാനുള്ള യാതൊരു പഴുതും മുകളിൽ ഉള്ളവർ നൽകില്ല. മാത്രവുമല്ല, ഇങ്ങിനെ താഴെനിലവാരത്തിൽ കുടുങ്ങി നിൽക്കുമ്പോൾ, അവർ നൽകുക സ്നേഹാദരങ്ങളാണ്. വളർന്നാൽ നൽകുക പുച്ഛമാണ്.


ഈ വാക്ക്-കോഡ് പ്രവർത്തനത്തിൽനിന്നും നേരിട്ട് ആവിർഭവിക്കുന്ന ഒരു പ്രതിഭാസമാണ് 'പീക്കിരി' എന്നുള്ളത്. ഇതിനെക്കുറിച്ച് അടുത്ത എഴുത്തിൽ ആവാം.