ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

2. അഹംതത്ത്വാത്മകമോ വസ്തുനിഷ്ഠമോ

പണ്ട് ഒരു 'വിദ്വാൻ' എന്റെ എഴുത്തുകൾക്ക് ഉള്ള ഒരു പോരായ്മ എന്താണ് എന്ന് എന്നോട് പറഞ്ഞിരുന്നു. അവ മുഴുവനും Subjective ആണ് എന്നും, ഒട്ടുംതന്നെ Objective അല്ലായെന്നും.


ഈ ആൾ ഉദ്ദേശിച്ചത്, ഞാൻ എഴുതുന്നത് എല്ലാംതന്നെ എന്റെ വ്യക്തിപരമായ തോന്നലുകളോ, അല്ലെങ്കിൽ വ്യക്തിപരമായ അനുഭവങ്ങളോ ആണ് എന്നും, യാഥാർത്ഥ്യ ബോധം ഇല്ലാത്തതുമാണ് എന്നാണ്.


എന്നിരുന്നാലും ഈ Subjective / Objective പ്രശ്നം ഈ എഴുത്തുകളെ എങ്ങിനെ ബാധിക്കുന്നു എന്ന് ഒന്ന് സൂചിപ്പിച്ചിട്ട് മുന്നോട്ട് നീങ്ങാം.


ഒരാൾ ഡ്രൈവിങ്ങ് ലൈസൻസിനായി അപേക്ഷിക്കുന്നു. അതിനായുള്ള ഫീസ് ആർടിഓ ഓഫിസിൽ പോയി അടക്കുന്നു. അതിന് ശേഷം Driving Learner's Test പരീക്ഷ എഴുതി പാസാകുന്നു. ഈ ലൈസൻസ് നൽകുന്ന സൌകര്യം ഉപയോഗിച്ച്, ഒരു പരിശീലകന്റെ സഹായത്താൽ ഒരു കാർ ഓടിച്ച് പഠിക്കുന്നു.


അതിന് ശേഷം മുഖ്യ Driving Testന് അപേക്ഷിക്കുന്നു. അതിന് ശേഷം Driving Testൽ പങ്കെടുക്കുന്നു. ആ ആളുടെ ഡ്രൈവിങ്ങിലുള്ള നൈപുണ്യം മനസ്സിലാക്കി, അയാൾക്ക് Driving Licence അനുവദിച്ചുകൊണ്ടുള്ള രേഖ ആർടിഓ ഓഫിസ് നൽകുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അയാൾക്ക് Driving Licence ലഭിക്കുന്നു.


ഇതാണ് Driving Licenceനെ സംബന്ധിച്ചുള്ള Objective ആയുള്ള വിവരണം.


എന്നാൽ, യഥാർത്ഥിൽ ഇങ്ങിനെ ലളിതമായുള്ളതല്ല Driving Licence ലഭിക്കാനുള്ള നടപടിക്രമം. യഥാർത്ഥത്തിൽ ഉള്ള അനുഭവം തന്നെ ഏറ്റവും കറഞ്ഞത് രണ്ട് വ്യത്യസ്ഥ രീതിയിലുള്ളതാവാം. ഒന്ന് ഡ്രൈവിങ്ങ് സ്ക്കൂൾ പറയുന്ന പണം നൽകുക. ഇതിൽ, ആർടിഓ ഓഫിസിലെ ജീവനക്കാർക്ക് കൈക്കൂലിയായി നൽകാനുള്ള വിഹിതം ഉൾപ്പെടും.


ഇത് നൽകപ്പെട്ടാൽ, Driving Licence ലഭിക്കാൻ എളുപ്പമാണ്. നേരത്തെ പറഞ്ഞ Objective വിവരണത്തിൽ ഈ കൈക്കൂലിപ്പണം എന്ന അതി പ്രധാനമായുള്ള ഘടകത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല.


കൈക്കൂലിപ്പണം നൽകാതെ, ഡ്രൈവിങ്ങിൽ നല്ല നൈപുണ്യം ഉണ്ട് എന്ന 'ധിക്കാരപരമായ' ധാരണയോടുകൂടി, വെറും സർക്കാർ ഫീസ് മാത്രം നൽകി ഡ്രൈവിങ്ങ് ലൈസൻസിനായി അപേക്ഷിച്ചാൽ, ലഭിക്കുന്ന അനുഭവം വേറയാകാൻ സാധ്യതയുണ്ട്.


ഈ രണ്ട് അനുഭവങ്ങളും വിവരിച്ചാൽ, അത് ആദ്യം സൂചിപ്പിച്ച Objectiveൽ നിന്നും വ്യത്യസ്തമായിരിക്കും. എന്നാൽ അവ വെറും Subjective ആണ് എന്ന് വേണമെങ്കിൽ പറയാം. കാരണം, വെറും വ്യക്തിപരമായ അനുഭവമല്ലെ?


ഈ പ്രകാരമുള്ള ഒരു Subjective സ്വഭാവം എന്റെ എഴുത്തുകൾക്ക് ഉണ്ട്. ഇത് ഒരു പോരായ്മയായി കാണാമെങ്കിലും, വ്യത്യസ്തമായി നിന്ന് കാര്യങ്ങൾ അനുഭവിക്കുമ്പോൾ, പൊതുവായുള്ള കീഴ്വഴക്കങ്ങളിലൂടെ നീങ്ങാതിരുന്നാലും, ചിന്തിക്കാതിരുന്നാലും, സാധാരണയായി അറിവ് ലഭിക്കാത്ത പലതും അനുഭവിച്ചേക്കാം.


ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം എഴുതുമ്പോൾ, മുകളിൽ സൂചിപ്പിച്ച Subjective കാര്യം (കൈക്കൂലിപ്പണം എന്ന അതി പ്രധാനമായുള്ള ഘടകത്തെക്കുറിച്ചുള്ള സൂചന) പലപ്പോഴും സൂചിപ്പിക്കപ്പെടാതെ പോകുന്നുണ്ട് എന്നുള്ളതാണ് വാസ്തവം.