ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

12. ആരെ അകറ്റിനിർത്തേണം

നേരത്തെ സൂചിപ്പിച്ച James Scurryയുടെ കഥയിൽ നിന്നും മറ്റ്ചില കാര്യങ്ങൾകൂടി പറയുവാനുണ്ട്.


അത് അയിത്തത്തെക്കുറിച്ചാണ്.


മുൻകാലങ്ങളിൽ ബ്രാഹ്മണരോട് നായന്മാർ പ്രത്യക്ഷമായിത്തന്നെ അടിയാളത്തം പ്രകടിപ്പിക്കേണ്ടിയിരുന്നു. ബ്രാഹ്മണരോട് നായന്മാർ ഈ വിധം അടിയാളത്തം പ്രകടിപ്പിച്ചില്ലായെങ്കിൽ പ്രശ്നം തന്നെയാണ്.


കോൺസ്റ്റബ്ൾ, ഐപിഎസ് കാരെ 'നീ' എന്ന് സംബോധന ചെയ്യുന്നത് പോലെയും, 'അവൻ', 'അവൾ' എന്ന് പരാമർശിക്കുന്നതും പോലെയാകും ഇത്.


അങ്ങിനെയുള്ള നായന്മാർ പ്രശ്നക്കാരും അപ്രിയരും അറപ്പുളവാക്കുന്നവരും ആകും. അടുപ്പിക്കാൻ കൊള്ളില്ല.


എന്നാൽ, സാധാരണ ഗതിയിൽ നായന്മാർ ഇതിന് മുതിരില്ല. കാരണം, ഇതിന് മുതിരുന്നത്, അവർക്ക് സാമൂഹികമായി ഉന്നമനം നൽകുന്ന സാമൂഹിക ഘടനക്ക് മഴുവെക്കുന്ന പരിപാടിയാകും.


എന്നാൽ, ജാതി വ്യവസ്ഥയിൽ താഴോട്ടുള്ളവർക്ക് ഈ അടിയാളത്ത വ്യവസ്ഥ നിലനിർത്താൻ അത്രകണ്ട് താൽപ്പര്യം ഉണ്ടാവില്ല. അവർ അവസരം ലഭിച്ചാൽ, 'അടിയാളത്ത പ്രകടനം' പിൻവലിക്കും.


ഇങ്ങിനെയുള്ള താഴ്ന്ന ജാതിക്കാരെ അകറ്റി നിർത്തുക തന്നെ വേണം എന്ന് ഫ്യൂഡൽ ഭാഷാ-കോഡുകൾ അനുശാസിക്കുന്നു. അവരെ കായികമായും മാനസികമായും തളർത്തിയിരിക്കേണം.


ഈ അടിയാളത്ത പ്രകടനത്തെ സാധാരണയായി ബഹുമാനിക്കുക എന്നാണ് ഫ്യൂഡൽ ഭാഷകളിൽ നിർവ്വചിക്കുക


ഇവിടെ വ്യക്തമായി പറയേണ്ടത്, ഫ്യൂഡൽ ഭാഷകളിൽ ഉള്ള ബഹുമാനം എന്ന സങ്കൽപ്പത്തിന് തത്തുല്യമായ ഒരു പദപ്രയോഗം കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-ENGLISH) ഇല്ലതന്നെ. ഇങ്ഗ്ളിഷിലെ 'Respect' എന്ന പദപ്രയോഗവും ഫ്യൂഡൽ ഭാഷകളിലെ ബഹുമാനവും തമ്മിൽ വളരെ കുറച്ച് മാത്രമെ ബന്ധമുള്ളു. ഫ്യൂഡൽ ഭാഷകളിലെ ബഹുമാനം ഭയപ്പെടുത്തിയും, ഭീഷണിയുടെ നിഴലിലും, കായിക ശക്തി പ്രകടിപ്പിച്ചും, മറ്റും നിർബന്ധപൂർവ്വം പിടിച്ചുവാങ്ങുന്ന അടിയാളത്തഭാവം തന്നെയാണ്.


ഇങ്ഗ്ളിഷിലെ 'Respect' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, മനസ്സിൽ തോന്നുന്ന ഒരു ലളിതവും, ലോലവും, ദിവ്യവുമായ ഒരു അനുഭൂതിയാണ്. ഇത് നൽകുന്ന ആൾക്ക് യാതോരുവിധ അടിയാളത്തഭാവവും വേണ്ടതന്നെ.