ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

31. നിഷേധാത്മതകളുടെ ഉറവിടം

ഫ്യൂഡൽ ഭാഷാ സമൂഹത്തിന്റെ കാര്യമാണ്:


ചെറിയ വാക്ക് വ്യത്യാസങ്ങൾ സമൂഹത്തിലും മനുഷ്യമനസ്സിലും അതിഗംഭീര മാറ്റങ്ങൾ വരുത്തിത്തീർക്കും. ഒരു വ്യക്തിയെ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും, അയാളുടെ പേരിന് പിന്നിലായി ബഹുമനം ചേർത്തുകിട്ടുന്നതിലോ, അതുമല്ലെങ്കിൽ ബഹുമാനം നൽകുന്നതിലോ ആണ് കിടക്കുന്നത്. മറിച്ച് ആ ആളുടെ വ്യക്തിപരമായ സത്യസന്ധത, സൽസ്വഭാവം, മറ്റുള്ളവരോടുള്ള കനിവ്, അനുകമ്പ തുടങ്ങിയവയിൽ അല്ല കിടക്കുന്നത്.


ഈ മുകളിൽ പറഞ്ഞകാര്യങ്ങൾ ഈ ഉപദ്വീപിലെ ആളുകൾക്ക് വ്യക്തമായിത്തന്നെയോ, അതുമല്ലെങ്കിൽ അവ്യക്തമായോ അറിവുള്ള കാര്യങ്ങളാണ്. ഇവ ഒന്നുംതന്നെ ഈ എഴുത്തുകാരന്റെ മാത്രമായുള്ള കണ്ടുപിടുത്തങ്ങളല്ല.


ഈ ഉപദ്വീപിന്റെ ചരിത്രത്തിൽ ഈ വാക്ക് കോഡുകളുടെ പ്രവർത്തനം പലതരം ഒച്ചപ്പാടുകൾക്കും, കോലാഹലങ്ങൾക്കും, അട്ടഹാസങ്ങൾക്കും, പൊട്ടിത്തെറികൾക്കും, കൂട്ടക്കൊലക്കും, കൊള്ളിവെപ്പുകൾക്കും, വർഗ്ഗീയകലാപങ്ങൾക്കും വഴിവച്ചിട്ടുണ്ട്.

അങ്ങിനെ ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട് ഈവക ഭാഷാ സോഫ്റ്റ്വേറുകളിലെ വൈറസ് കോഡുകൾ.


എന്നാൽ അത്ഭുതമെന്ന് പറയട്ടെ ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് ഇത്യാദികാര്യങ്ങളെക്കുറിച്ച് യാതോരു വിവരവും ഇല്ല എന്നുള്ളതാണ് വാസ്തവം


ഇത് അവരുടെ സ്വകാര്യമായ സാമൂഹത്തിൽ പലതരം പോസിറ്റിവ് ഗുണങ്ങളും നൽകുന്നുണ്ട്. എന്നാൽ, ഈ പ്രദേശങ്ങളിലേക്ക് ഫ്യൂഡൽ ഭാഷക്കാർ വന്നുചേരുന്നതോടുകൂടി, പലതരം നിഷേധാത്മതകളും ആ പ്രദേശങ്ങളിൽ കലർന്ന് പടരുന്നുണ്ട്. അതിന്റെ കാരണം അവർക്ക് (ഇങ്ഗ്ളിഷുകാർക്ക്) മനസ്സിലാകുന്നുമില്ല.