ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

9. ഉന്തുംതള്ളും ഉള്ള സാമൂഹികാന്തരീക്ഷത്തിലേക്ക്

പ്രഥമഗണന അഥവാ Precedenceനെക്കുറിച്ച് പറയുമ്പോൾ, ഇന്ന് പല പ്രാദേശിക ഭാഷാ സ്ക്കൂളുകളിലും വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന ക്യൂ സമ്പ്രദായത്തെ ഓർമ്മവരുന്നു. ഒരു തരം തരംതാഴ്ന്ന പട്ടാളച്ചിട്ട അടിച്ചേൽപ്പിച്ചാണ് ഇത് നടപ്പിൽ വരുത്തുന്നത്. എന്നാൽ, ഇങ്ഗ്ളിഷ് ഭാഷാ മനോഭാവത്തിലുള്ള ക്യൂ സംവിധാനം, മുന്നിൽ വന്ന ആൾക്കാണ് മുൻഗണന എന്ന ചിന്തയിലാണ് കിടക്കുന്നത്. ഞെട്ടിക്കാനുള്ള ആൾ പിന്നിലുണ്ട് എന്ന ചിന്തയല്ല ഇതിന് പ്രേരണ നൽകുന്നത്.


ഫ്യൂഡൽ ഭാഷകളിൽ, പലപ്പോഴും 'അദ്ദേഹ'ത്തിനും 'അവർ'ക്കും ആണ് മുഗണന. 'അവനും' 'അവൾക്കും' ഇത്യാദി കാര്യങ്ങൾക്ക് അവകാശമില്ല. തമ്മിൽത്തമ്മിൽ യാതോരു ബഹുമാനവും ഇല്ലാത്ത ആളുകൾ, തമ്മിൽത്തമ്മിൽ ഉന്തിയും, മുന്നിൽചാടിയും വരിതെറ്റിച്ചും മറ്റും മുൻഗണന നേടാൻ ശ്രമിക്കും.


ഇന്ന് കൈക്കൂലി വാങ്ങിക്കുന്ന ഉദ്യോഗസ്ഥനാണ് കേമൻ. അന്നത്തെ ഇങ്ഗ്ളിഷിൽ ഈ ആൾ പോക്കറ്റടിക്കാരനോ, വേശ്യാവൃത്തിക്കാരിയോ ആണ്. ഇതേ പോലെ തന്നെയാണ് മുന്നിൽ ചാടി മുൻഗണ പ്രാപിക്കുന്നവനും. ഇന്ന് അയാൾ ആണ് കേമൻ. എന്നാൽ ഇങ്ഗ്ളിഷിൽ ഈ ആൾ ആ ആൾക്കൂട്ടത്തിൽപ്പെടുത്താൻ പറ്റാത്ത ആളാണ്.


ഇങ്ഗ്ളിഷിലെ 'honourable' എന്ന വാക്കിന് ഫ്യൂഡൽ ഭാഷകളിൽ ഉചിതമായ തർജ്ജമ കണ്ടെത്താൻ പ്രയാസമാണ്. ഫ്യൂഡൽ ഭാഷകളിൽ ഈ പദത്തെ 'ശ്രേഷ്ഠൻ', 'വന്ദ്യനായ', 'ആദരണീയനായ', 'ബഹുമാന്യനായ' തുടങ്ങിയ പദപ്രയോഗങ്ങളിലേക്കാണ് തർജ്ജമ ചെയ്യപ്പെടുക.


ഫ്യൂഡൽ ഭാഷകളിൽ ഈ വിധം നിർവ്വചിക്കപ്പെടുന്നവർ വലിയവരാണ്. ചെറിയവരല്ല. എന്നാൽ, ഇങ്ഗ്ളിഷിൽ മുൻഗണനാ പ്രകാരമുള്ള സ്ഥാനം കടന്ന് മുന്നിൽ കയറുന്നത് 'honourable' പെരുമാറ്റമല്ല. ആളുകളെ തരംതാഴ്ത്തി സംസാരിക്കുന്നത് 'honourable' പെരുമാറ്റമല്ല.


ഇവിടെ ശ്രദ്ധിക്കേണ്ടത്, ആ ഇങ്ഗ്ളിഷ് സ്ക്കൂളിലെ ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് കൂറ് ഉള്ള ടീച്ചർമാർ വ്യക്തിപരമായി പ്രാദേശിക ഭാഷാ കോഡുകളോട് കൂറ് പ്രഖ്യപിക്കുന്നവരേക്കാളും നല്ലവർ ആണെന്നോ, അതുമല്ലെങ്കിൽ സദാചാരം ഉള്ളവർ ആണെന്നോ ഉള്ള യാതോരു അവകാശവും ഇവിടെ സ്ഥാപിക്കുന്നില്ല. മറിച്ച്, ഭാഷാ കോഡുകൾ സാമൂഹിക ആശയവിനിമയത്തിൽ വരുത്തുന്ന വ്യത്യാസം മാത്രമേ ഇവിടെ ചൂണ്ടിക്കാണിക്കുന്നുള്ളു.


എല്ലാവരും നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഇടങ്ങളിൽ, ആളുകൾ മുന്നിൽ ചാടിക്കയറാനോ, മുന്നിലുള്ള ആളെ കടത്തിവെട്ടാനോ സാധാരണ ഗതിയിൽ ശ്രമിക്കില്ലതന്നെ. ഉദാഹരണത്തിന്, ബസ്സിലേക്ക് കയറാൻ ഒരാൾ ബസ്സിന്റെ ചവിട്ടുപടിക്ക് മുന്നിലായി നിൽകുന്നുണ്ടെങ്കിൽ, അടുത്തതായി വരുന്ന വ്യക്തി, ആ ആളുടെ പിന്നിൽ ആണ് വന്ന് നിൽക്കുക. എന്നാൽ, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ, പിന്നീട് വരുന്ന ആൾ, മുന്നിൽ നിൽക്കുന്ന ആളുടെ വശത്തുകൂടി മുന്നിൽകയറി സ്ഥാനം പിടിക്കും. ഇത് എന്തോ മഹത്തായ ചുറുചുറുക്കും, സാമർത്ഥ്യവും, മിടുക്കും, ബുദ്ധികൌശലവും മറ്റുമായി ആ ആളും അയാളുടെ ബന്ധുജനവും കരുതും.


എന്നാൽ ആ ദേശത്ത് ഇതേ പോലെ ചിന്തിക്കുന്നവരാണ് എല്ലാവരും. കാര്യങ്ങൾ എല്ലാംതന്നെ ഒരുതരം ഉന്തുംതള്ളും ഉള്ള സാമൂഹികാന്തരീക്ഷത്തിലേക്കാണ് നീങ്ങുക.


എന്നാൽ, ഇങ്ങിനെയുള്ള ഒരു സാമൂഹികാന്തരീക്ഷത്തെ നിയന്ത്രിക്കാനായി, അതി കഠിനവും നിർദ്ദയവും ആയ ഒരു അധികാരവർഗ്ഗം നിലവിൽ വരും. ഇതിനെ എല്ലാവരും പുകഴ്ത്തും. മറ്റവനെ ഈ അധികാരവർഗ്ഗം അടിച്ച് തമർത്തുന്നത് കാണുമ്പോൾ സന്തോഷമാണ് മറ്റുള്ളവരിൽ ഉളവാകുന്ന മാനസിക ഭാവം.