ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

32. ഫ്യൂഡൽ ഭാഷകളിലെ കോഡുകൾക്ക് ദുഷ്ടസ്വഭാവമാണ് ഉള്ളത്

ഭാവനയുടെ ലോകത്ത് നിന്നും യാഥാർത്ഥ്യങ്ങളുടെ ലോകത്തിലേക്ക് നീങ്ങുമ്പോൾ, ഇങ്ഗ്ളിഷ് അറിവുകൾക്കാണ് Macaulay മുൻതൂക്കം നൽകുന്നത്. എന്നാൽ ഈ ഒരു അവകാശവാദത്തിലും Macaulayക്ക് അറിയാത്ത പരിമിതികൾ ഉണ്ട്.


ഇന്ന് ലോകം ഭൌതിക യാഥാർത്ഥ്യങ്ങളുടെ നിലവിടാൻ പോകുകയാണ്. സോഫ്ട്വേർ (Software) എന്ന ഭൌതിക ലക്ഷണങ്ങൾ ഇല്ലാത്ത ഒരു യാഥാർത്ഥ്യത്തിന്റെ ലോകം തുറന്നുകൊണ്ടിരിക്കുകയാണ്. ഈ മണ്ഡലത്തിൽ ഭാഷാ കോഡുകൾക്ക് കാര്യമായിത്തന്നെ വിളയാടാനാവുന്നതാണ്. ഭാഷാ കോഡുകൾ തന്നെ ദുഷ്ടസ്വഭാവമുള്ളവയും സദ്ഗുണമുള്ളവയും ഉണ്ട്.


പൊതുവായി പറയുകയാണെങ്കിൽ, ഫ്യൂഡൽ ഭാഷകളിലെ കോഡുകൾക്ക് ദുഷ്ടസ്വഭാവമാണ് ഉള്ളത്. ആളുകളെ വശീകരിക്കാനും മാസ്മരികമായി മോഹിപ്പിക്കുവാനും മാത്രം കഴിവുള്ള കാവ്യാത്മകത ഫ്യൂഡൽ ഭാഷാ കവിതകളിൽ ഉണ്ട് എന്നുള്ളത് വാസ്തവം തന്നെയാണ്.


യവന പുരാണങ്ങളിൽ സൈറൻസ് (Sirens) എന്നു പേരുള്ള കടലിൽ താമസിക്കുന്ന അപ്സരസ്സുകളെപ്പോലുള്ള അപകടകാരികളായ മന്ത്രവാദിനികളെപ്പറ്റി പറയുന്നുണ്ട്. അവരുടെ അടുത്ത് കൂടെ പോകുന്ന നാവികരെ, അവരുടെ അതി ഗംഭീരമായ വശ്യതയുള്ള ഗാനങ്ങളാലും, സ്വരമാധുര്യത്താലും, വശീകരിച്ച്, പാറകളിലേക്ക് കപ്പലുകളെ കൊണ്ട് ഇടിപ്പിച്ച് നശിപ്പിക്കുകയാണ് ഇവരുടെ പദ്ധതി.


ഇതേ പോലുള്ള ഒരു പദ്ധതി ബോംബെ സിനിമാലോകവും (Bombay film world) ചെയ്യുന്നില്ലെ എന്നൊരു സന്ദേഹം. ഹിന്ദി സിനിമകളിൽ ഉള്ള അതി മനോഹരങ്ങളായ ഗാനരംഗങ്ങൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പ്രദർശിപ്പിച്ച്, അവിടെ ഹിന്ദി പഠിപ്പിക്കാൻ അവർ പണം ഇറക്കുന്നുണ്ട് എന്നൊരു തോന്നൽ വരുന്നുണ്ട്. വിത്തെറിഞ്ഞ് കൊയ്തെടുക്കാനാണ് പദ്ധതി. ജനം ഹിന്ദി പഠിച്ചാൽ, ഏറ്റവും കുറഞ്ഞത്, ഹിന്ദി സിനിമക്ക് പണം വരാൻ ആവും.


ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ഈ കൂട്ടർ ഇതേ പ്രകാരം ദേശീയ ഭാഷ എന്ന പേരിൽ കൊള്ളയടിച്ചിട്ടുണ്ട് എന്നുള്ളത് വാസ്തവംതന്നെ ഇതിനും പണം നന്നായി തന്നെ ചിലവാക്കിയിട്ടുണ്ടാവാം.


Image details

Title Ulysses and the Sirens

Herbert James Draper (1863–1920)

Date circa 1909


ഹിന്ദി സംസാരിക്കുന്ന ജനങ്ങൾ, ഹിന്ദി സിനിമയിലെ 'രൂപ് തേരാ മസ്താനാ' (Aaradhana), 'ചുരാ ലിയാ ഹൈ തും നെ ജോ ദിൽ കോ' (Yaadon Ki Baraat), 'ബഹാറോൺ ഫൂൽ ബർസാവോ' (Suraj) തുടങ്ങിയ ഗാനങ്ങളിൽ കാണുന്ന പോലുള്ള ഒരു ഗന്ധർവ്വലോകത്തിലാണ് ജീവിക്കുന്നത് എന്ന ഒരു തോന്നൽ കരുതിക്കൂട്ടി ഉണ്ടാക്കുന്നു, ഈ ആധുനിക സൈറൻസ്. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ സാമൂഹികാന്തരീക്ഷത്തെ പാറകളിൽ പോയി ഇടിച്ച് നശിപ്പിക്കാനുള്ള പദ്ധതിയാണ് ഇത് എന്ന് പറയുന്നതിൽ തെറ്റില്ലതന്നെ.


ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം ആദ്യകാലങ്ങളിൽ പ്രാദേശിക ഭാഷാ പഠനത്തിനാണ് വൻ തുകകൾ നീക്കിവെച്ചത്. എന്നാൽ ഈ പഠനം കൊണ്ട് ഉപദ്വീപിലെ ആളുകൾക്ക് കാര്യമായ ഉപയോഗം ഇല്ലാ എന്ന അഭിപ്രായം ഉയർന്നുവന്നു.


ചരിത്രവും, ഭൂമിശാസ്ത്രവും, ശാസ്ത്രവും മറ്റും സമുദ്രം കടഞ്ഞ് വെണ്ണ എടുക്കുന്ന രീതിയിലുള്ള ആഖ്യാനങ്ങളുമായി ബന്ധപ്പെട്ടാണ് പഠിപ്പിച്ചിരുന്നത്.