ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

42. മൃഗീയമായ നഖം കൊണ്ടു പിടികൂടപ്പെട്ട അവസ്ഥ

മലയാളത്തിൽ ജന്മിമാരായ ആളുകൾ കീഴിൽ വരുന്ന സ്ത്രീകളെ 'നീ', 'എടീ', 'എന്താടീ?' എന്നെല്ലാം സംബോധനചെയ്യുകയും, 'അവൾ' എന്ന് പരാമർശവാക്കായി ഉപയോഗിക്കുകയും ചെയ്യും. മലബാറിയിൽ, 'ഇഞ്ഞ്' എന്ന് സംബോധന ചെയ്യുകയും, 'ഓള്', 'അളെ', 'എന്താളെ?' എന്നെല്ലാം പരാമർശിക്കുകയും ചെയ്യും. ഇങ്ങിനെ ചെയ്യുമ്പോൾ ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻപോലും പറ്റാത്ത ഒരു മൃഗീയമായ നഖം കൊണ്ടു പിടികൂടപ്പെട്ട അവസ്ഥ കീഴിൽപ്പെട്ടുപോയവരിൽ വരും.


അതേ സമയം, ഇങ്ഗ്ളിഷ് സംസാരിക്കുന്ന സ്തീകളും വ്യത്യസ്തരാണ്. അവരേക്കാൾ സാമൂഹികമായി താഴ്ന്നവരായി അവർ മനസ്സിലാക്കുന്നവർ അവരുടെ അടുത്ത് പോയി സംസാരിച്ചാൽ, അവർ തിരിച്ച് 'നീ' '/ഇഞ്ഞ്', 'അവൻ'/ 'ഓൻ', 'അവൾ' /'ഓള്', 'എന്താടാ?' /'എന്താനെ?', 'എന്താടി?' /'എന്താളെ?' തുടങ്ങിയ തരം താഴ്ത്തുന്ന പദപ്രയോഗങ്ങൾ ഉപയോഗിക്കില്ലതന്നെ. അങ്ങിനെ നോക്കുമ്പോൾ ഇങ്ഗ്ളിഷ് സംസാരിക്കുന്ന സ്ത്രീകളും, അവരോട് Gentlemenആയി പെരുമാറേണ്ടുന്ന പുരുഷരും, ഫ്യൂഡൽ ഭാഷകളിലെ സ്ത്രീകളും പുരുഷന്മാരും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട്.


ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന സ്ത്രീകളും പുരുഷന്മാരും അപമര്യാദാപരമായിത്തന്നെയാണ് അവർ ബഹുമാനിക്കാത്തവരോട് പെരുമാറുക. ബഹുമാനം എന്നുള്ളത്, ആളുടെ നന്മയോ, മാനസിക ശുദ്ധതയോ മറ്റോ ഉള്ളവർക്ക് അല്ല അവർ നൽകുക. മറിച്ച് അവർക്ക് ഏതെങ്കിലും രീതിയിൽ ഭയമുള്ളവരോടോ, അവർക്ക് എന്തെങ്കിലും കാര്യ സാധ്യത നൽകുന്നവരോടോ ആണ് ബഹുമാനം അവർ നൽകുക.


താഴെ നൽകിയിട്ടുള്ളത്, ഇങ്ഗ്ളിഷ Nursery Rhymeകളിലെ കഥകളും, ഇങ്ഗ്ളിഷ് നാടോടിക്കഥകളും കോർത്തിണക്കി സൃഷ്ടിച്ച ഒരു സിനിമയിൽനിന്നുമുള്ള രംഗമാണ്. പഴയ കാല ഇങ്ഗ്ളണ്ടാണ് പ്രതിനിധീകരിക്കപ്പടുന്നത്.ദുഷ്ടനായ നാട്ടുപ്രമാണി, ചെമരിയാടുകളെ മേക്കുന്ന Little Bo Peep എന്ന പെൺകുട്ടിയോട് തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്ന രംഗമാണ്. എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ നിന്നും വീക്ഷിച്ചാൽ, ഈ ആളിൽ ഒരു പ്രത്യേകമായുള്ള ദുഷ്ടത കാണാൻ പ്രയാസം ആണ്. അയാൾ ആ കന്യകയെ നീഎന്നോ, എടീ എന്നോ, അതുപോലുള്ള വാക്കുകൾ ഉപയോഗിക്കുന്നില്ല. മാത്രവുമല്ല, Little Bo Peep അയാളെ സംബോധനചെയ്യുന്നതും Mr. Barnabeeഎന്നാണ്.ഈ വിധമുള്ള ഉയർന്ന നിലവാരമുള്ള ഒരു വ്യക്തിത്വം സാധാരണക്കാരിൽ, ഫ്യൂഡൽ ഭാഷകൾക്ക് സൃഷ്ടിക്കാനാവില്ലതന്നെ.


ഇന്നുള്ള ഇങ്ഗ്ളണ്ടിൽ ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞ്, ഈ മാതിരിയുളള ലളിത വ്യക്തിത്വത്തെ ഏതാണ്ടൊക്ക് തേച്ച് ഇല്ലാതാക്കിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. കാരണം, നീ /ഇഞ്ഞി, എടാ /അനെ, എടീ /അളെ, അവൻ/ഓൻ, അവൾ/ഓള്, അവറ്റകൾ /ഐറ്റിങ്ങൾ തുടങ്ങിയ പദപ്രയോഗങ്ങൾ മനസ്സിൽ വെക്കുകയും മറ്റ് ആളുകളുടെ വ്യക്തിത്വത്തെ നുറുക്കിക്കളയാൻമാത്രം ശക്തിയുള്ള ആവരുടെ നോട്ടത്തിനും മുഖഭാവത്തിനും മറ്റ് ശരീരഭാഷകൾക്കും മുന്നിൽ, ആർക്കും തന്നെ ലളിതമായ വ്യക്തിത്വം നിലനിർത്താൻ ആവില്ലതന്നെ. ഇങ്ഗ്ളിഷ് സ്ത്രീകളിൽ ഒരു തരം പുരുഷത്വ ഭാവംം തന്നെ ഈ കൂട്ടരുടെ സാന്നിദ്ധ്യം പ്രകോപിപ്പിച്ചിട്ടുണ്ട്.