ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

33. പ്രാദേശിക സാമൂഹിക നേതാക്കളുടെ വെപ്രാളം

ഇങ്ഗ്ളിഷ് ഭാഷയും ഇങ്ഗ്ളണ്ടിൽ പഠിപ്പിക്കുന്ന ശാസ്ത്രവും ഗണിതവും, ജോതിശാസ്ത്രവും, ഭൂമിശാസ്ത്രവും മറ്റും നാട്ടുകരെ പഠിപ്പിക്കാൻ കമ്പനിയുടെ Committee of Public Instructionൽ ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. എന്നാൽ, പ്രാദേശിക സാമൂഹിക നേതാക്കൾ ഇതിനെ ശക്തമായി എതിർക്കാനാണ് ശ്രമിച്ചത്.


ഈ അവസരത്തിലാണ് ഈ കമ്മിറ്റിയുടെ പ്രസിഡന്റായി സ്ഥാനമേറ്റ Macaulay, ഈ പ്രശ്നത്തെ പഠിക്കുകയും, തന്റെ പ്രസിദ്ധമായ Minutes on Indian Education എഴുതുകയും ചെയ്തത്.


ഇതിൽ, പ്രാദേശിക ഭാഷകളിൽ ഉള്ള വ്യക്തമായ ആധുനിക അറിവുകളുടെ ശൂന്യതയെ ചുണ്ടിക്കാണിക്കുന്നുണ്ട്. മാത്രവുമല്ല, ഭരണകൂടം ഓരോ വർഷം അച്ചടിക്കുന്ന സംസ്കൃതത്തിലേയും അറബിയിലേയും പുസ്തകങ്ങൾ വാങ്ങിക്കാൻ പോലും ആളെകിട്ടാറില്ലാത്ത കാര്യവും ചൂണ്ടിക്കാണിക്കുന്നു.


ഇങ്ഗ്ളിഷ് ഭാഷയും ഇങ്ഗ്ളണ്ടിൽ പഠിപ്പിക്കുന്ന വിവരങ്ങളും തങ്ങളുടെ മക്കൾക്ക് ലഭിക്കണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ, പ്രാദേശിക നേതാക്കൾ ഇതിനെ എതിർക്കുന്നു.


അണി നന്നായിപ്പോയാൽ, പിന്നെ നേതാക്കളുടെ കഥ കഴിഞ്ഞത് തന്നെ.


ഇങ്ഗ്ളിഷുകാരിലും പലരും പ്രാദേശിക സാമൂഹിക നേതാക്കളുടെ അഭിപ്രായത്തോട് യോജിച്ചിരുന്നു എന്നും തോന്നുന്നു. എന്നാൽ, ബൃട്ടിഷ്-ഇന്ത്യയുടെ ഗവർണർ ജെൻ-റലായിരുന്ന Lord William Bentinck, Lord Macaulayയുടെ ശുപാർശ സ്വീകരിക്കുകയും, ഇതിനായി കമ്പനിയുടെ വിദ്യാഭ്യാസ ധന നീക്കിയിരുപ്പ് ഉപയോഗിക്കാനും കൽപന നൽകി.


Lord Macaulayയുടെ Minutes on Indian Educationൽ ചില പാളിച്ചകൾ ഉണ്ട്. പ്രധാനമായും, ഇങ്ഗ്ളിഷ് വിജ്ഞാനങ്ങളെ പാശ്ചാത്യ വിജ്ഞാനമായാണ് (Western knowledge) ഇദ്ദേഹം നിർവചിച്ചത്. എന്നാൽ, വാസ്തവം പറയുകയാണെങ്കിൽ, ഭൂഖണ്ട യൂറോപ്പും ഇങ്ഗ്ളണ്ടും തമ്മിൽ ആടും ആനയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. മാത്രവുമല്ല, ബൃട്ടണിൽ തന്നെയുള്ള ഐറിഷ് (Irish), ഗാലിക്ക് (Gaelic), വെൽഷ്(Welsh) ഭാഷകളെ ഈ ഉപഭൂഖണ്ടത്തിൽ പഠിപ്പിക്കാനും കമ്പനി തയ്യാറായില്ല. അവ മൂന്നും ഏതാണ്ട് ഫ്യൂഡൽ സ്വഭാവമുള്ളവതന്നെ.


ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭാഷ പഠിപ്പിക്കരുത് എന്ന ഒരു വാദം ഇതോടുകൂടി ഇങ്ഗ്ളണ്ടിൽ ചിലയിടങ്ങളിൽ ഉയർന്നിരുന്നു. അവരുടെ വാദം, ഈ വിധം ഇങ്ഗ്ളിഷ് ഭാഷ കൈമാറിയാൽ, ഇങ്ഗ്ളണ്ടിലെ മിക്ക വിജ്ഞാനങ്ങളും ഇതോടൊപ്പം ചോർന്ന് പോകും എന്നും, എല്ലായിടത്തും, അന്തർദ്ദേശീയ വ്യാപാര കേന്ദ്രങ്ങൾ അടക്കം, ഈ പുതുതായി ഇങ്ഗ്ളിഷ് പഠിച്ച, ഈ ഉപഭൂഖണ്ടത്തിലെ ആളുകൾ കയറിക്കൂടും എന്നും, ആയിരുന്നു.


എന്നിട്ടും, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി (English East India Company) ഇങ്ഗ്ളിഷ് പഠനത്തിന് കാര്യമായ പിന്തുണയും പണവും നൽകി. ഇതിന് വേണ്ട ഏർപ്പാടുകളും ചെയ്തു.