ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

24. അതീന്ത്രിയ സോഫ്ട്വേർ കോഡുകളിൽ അക്കങ്ങളുടെ മൂല്യത്തിന്റെ വിസ്തൃതി

കൂടുതലായി അടിയാളപ്പെടുത്തപ്പെട്ട പുതിയ സ്കൂളിലെ വിദ്യാർത്ഥികൾ കൂടുതലായി ദു:ഖിതരോ, അവരുടെ അമിതമായുള്ള അടിയാള അവസ്ഥയിൽ അസ്വസ്ഥരോ ആയിരുന്നു എന്ന് തോന്നുന്നില്ല. കാരണം, അവർക്ക് ആ അവസ്ഥയല്ലാതെ മറ്റൊരു വ്യക്തിത്വ അവസ്ഥ അറിവില്ലായിരുന്നു. മാത്രവുമല്ല, അവർക്ക് ലഭിച്ചിരുന്ന പലതരം ആനന്ദജനകങ്ങളായ അനുഭവങ്ങൾ പഴയ Anglo-ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭ്യമായിരിക്കാൻ ഇടയില്ല.


ഉദാഹരണത്തിന്, ഫ്യൂഡൽ ഭാഷ സംസാരത്തിൽ ഏറ്റവും ആനന്ദം നൽകുന്ന ചെയ്തികളിൽ ഒന്ന് മറ്റവനെ മറ്റുള്ളവരുടെ മുന്നിൽ വച്ച് കൊച്ചാക്കുക എന്നുള്ളതാണ്. ഇതിന് പിന്നിൽ കാര്യമായിത്തന്നെ ഭാഷയുടെ അതീന്ത്രിയ സോഫ്ട്വേർ കോഡുകളിൽ ശക്തമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്നതാണ് ഇതിലുള്ള ആനന്ദാവസ്ഥ. ഈ ഒരു അവസ്ഥ ഇങ്ഗ്ളിഷ് പോലുള്ള പരന്ന കോഡുകളുള്ള ഭാഷകളിൽ വളരെ തുച്ഛമായേ ഉള്ളു.


ഈ കാര്യത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അഗാധമായ കോഡുകളെക്കുറിച്ച് ഇവിടെ പ്രതിപാദിക്കാൻ അവസരം ആയിട്ടില്ലതന്നെ. എന്നാൽ, വെറുതെയൊന്ന് സൂചിപ്പിക്കാനായി, ഇത് പറയാം. നീ, നിങ്ങൾ, സാർ (അങ്ങ്) എന്ന തീരിയിൽ വ്യക്തികളും വ്യക്തിത്വവും മാറാനുള്ള കോഡുകൾ ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. എന്നാൽ കുട്ടികൾ തമ്മിൽ ഇങ്ങിനെയൊരു ഉയർച്ചത്താഴ്ച ആ സ്കൂളിൽ സംഭവിക്കില്ല. അപ്പോൾ ഇത് എങ്ങിനെ വിശദീകരിക്കും?


ഇതിനെക്കുറിച്ച് സംസാരിക്കണമെങ്കിൽ, ഭാഷയുടെ അതീന്ത്രിമായ സോഫ്ട്വേർ കോഡുകളെക്കുറിച്ച് പ്രതിപാദിക്കേണ്ടിവരും. അത് പിന്നീടെ ചെയ്യാൻ പറ്റുള്ളു.


എന്നാൽ ഇതിലേക്കുള്ള പാതയിൽ തുടക്കത്തിൽ നിൽക്കുന്ന ഒരു കാര്യം ഇവിടെ പ്രസ്താവിക്കാം. മനസ്സിലാക്കാൻ വലിയ പ്രയാസം ഉണ്ടാവില്ല.


മലയാളത്തിലെ 'നീ', 'നിങ്ങൾ', 'സാർ' എന്നീ പദങ്ങളോ, അതുമല്ലെങ്കിൽ, 'അവൻ', 'അയാൾ', 'അദ്ദേഹം' എന്നതോ ആയ മൂന്ന് പദങ്ങൾ എടുക്കുക.

ഇവയ്ക്ക് പിന്നിലുടള്ള അതീന്ത്രിയ സോഫ്ട്വേർ കോഡുകളിൽ, ഇവയ്ക്ക് ഉള്ള അക്കത്തിലുള്ള മൂല്യത്തിന്റെ വിസ്തൃതി ഈ രീതിയിലാണ് എന്ന് കരുതുക:


നീ 1-10

നിങ്ങൾ: 10-20

സാർ/താങ്കൾ: 20-30


ഇവിടെ നൽകിയിട്ടുള്ള മൂല്യങ്ങൾ, ഒരു വ്യക്തിയുടെ വയസ്, സാമൂഹിക അന്തസ്, പ്രതാപം, സാമ്പത്തിക നിലവാരം, വസ്ത്രങ്ങളുടെ നിലവാരം, വീടിന്റെ വലുപ്പം, കുടുംബപരമായ മഹിമ, തൊഴിൽ പ്രതാപം, തൊഴിൽ വേദിയിലെ സ്ഥാനം തുടങ്ങിയ കാര്യങ്ങളിൽ പെട്ട കാര്യങ്ങൾ ഒരു പ്രത്യേക വേദിയിൽ ഏതൊക്കെയാണ് പ്രസത്കമായി എടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.


ഇവയുടെ മൂല്യങ്ങൾ ഒരു പ്രത്യേക നിലവാരം കഴിയുമ്പോൾ, പെട്രോൾ പമ്പുകളിൽ പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്ന പമ്പിലെ മീറ്ററിൽ എന്ന പോലെ, 00.99 എന്നത്, പെട്ടന്ന് 01.00 ആയി മാറും. അത് പോലെതന്നെ, 'നീ' എന്നത് ഒരുപ്രത്യേക നിലവാരം കടക്കുമ്പോൾ 'നിങ്ങൾ' ആയി മാറും. 'അവൻ' എന്നത് 'അയാൾ' ആകും.


വസ്ത്രവിധാനത്തിൽ വളരെ മുഷിഞ്ഞതും, ദാരിദ്ര്യം തോന്നുന്ന ഒരാളെ, പലപ്പോഴും 5-6 അക്ക മൂല്യത്തിലാണ് മറ്റുള്ളവർ നിർത്തുക (എന്ന് കരുതുക). അതേ സമയം, ഈ ദാരിദ്ര്യം തോന്നിക്കുന്ന വ്യക്തി ചെറുപ്രായക്കാരനാണെങ്കിൽ, 1-2 അക്ക മൂല്യത്തിൽ ആണ് വെക്കുക.


ഇതുമായി ബന്ധപ്പെട്ട ചിത്രീകരണം അടുത്ത എഴുത്തിൽ നൽകാം.