ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

2. പ്രചോദിപ്പിക്കപ്പെട്ട മനോവൃത്തി

ആളുകൾ ഓരോരുത്തരും വ്യത്യസ്തരാണ് എന്നത് വാസ്തവം തന്നെ. ഓരോരുത്തർക്കും ജീവിതാനുഭവങ്ങളും വ്യത്യസ്തം തന്നെ. അവരവരുടെ ജീവിതാനുഭവങ്ങൾ അവരുടെ പ്രവർത്തവേദിയ്ക്ക് അനുയജ്യമാവുമെങ്കിൽ ഉത്തമമാണ് എന്ന് തോന്നുന്നു.


ഈ എഴുത്തുകാരൻ എഴുതിയകാര്യങ്ങൾക്ക് സ്വന്തം ജീവിതാനുഭവങ്ങളാണ് പാതയൊരുക്കിയത് എന്ന് തീർത്തും പറയാമോ എന്ന് അറിയില്ല. കാരണം, പ്രാദേശിക ഭാഷയിൽ എന്തോ പിശകുണ്ട് എന്ന് വളരെ ചെറുപ്പത്തിൽത്തന്നെ ഒരു തോന്നൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. എന്നാൽ ജീവിതാനുഭവങ്ങളും, ജീവിതത്തിൽ നീരിക്ഷിച്ചതും, കണ്ടതും കേട്ടതും, മറ്റുമായ കാര്യങ്ങൾ സ്വന്തം എഴുത്തുകളിലെ ഉള്ലടക്കത്തിന് മുതൽക്കൂട്ട് നൽകിയിട്ടുണ്ട് എന്നുള്ളത് വസ്തവമായിരിക്കാം.


എന്നാൽ ഔപചാരിക ചരിത്രവും മറ്റുമായ കാര്യങ്ങളിൽ, പലദിക്കിലും അവയോട് യോജിക്കുവാൻ ആകാതിരുന്നതിന് കാരണം ജീവതത്തിൽ ഉണ്ടായിരുന്ന ചില വ്യത്യസ്ത ചുറ്റുപാടുകൾ ആണ് എന്ന് തോന്നുന്നു. സാധാരണമായി പലർക്കും കാണാനോ പരിചയിക്കാനോ പറ്റാത്ത ചില ചുറ്റുപാടുകൾ ജീവിതത്തിൽ ഉണ്ടായിരുന്നു.


പലർക്കും ഇതുപോലുള്ള വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങൾ ഉണ്ടാവും എന്നത് തീർച്ചയാണ്. എന്നാൽ അവർ ഓരോരുത്തർക്കും വ്യത്യസ്തകാര്യങ്ങളിലാണ് ബുദ്ധിപരമായും ആശയപരമായും താൽപ്പര്യവും ശ്രദ്ധാ കേന്ദ്രവും വന്നുചേരുക. ആ വേദികളിൽ അവർക്ക് ഗഹനമായ നിരീക്ഷണങ്ങൾ ഉണ്ടായേക്കാം.


ഈ എഴുത്തുകാരന്റെ കാര്യത്തിൽ, ബുദ്ധിപരമായ താൽപ്പര്യങ്ങൾ വന്നത് ഭാഷാകോഡുകളുടെ പ്രവർത്തനത്തിലും, അത് മനുഷ്യ ജീവിതത്തിന്റെ നാനാതുറകളിൽ ഏശിയ സ്വാധീനവുമാണ് എന്ന് തോന്നുന്നു. ഈ ഒരു സ്വാധീനം, ഇന്നുള്ള പല ഔപചാരികമായി നൽകപ്പെട്ടിട്ടുള്ള വിശ്വാസങ്ങളേയും ചെറുതായെങ്കിലും ഇളക്കിമറിച്ചിട്ടുണ്ട്, സ്വന്തം മനസ്സിൽ.


ഇവിടെ ജീവചരിത്രം എഴുതാനുള്ള പുറപ്പാടൊന്നും ഇല്ലതന്നെ. അതിനുമാത്രമായുള്ള മഹാത്മ്യം സ്വന്തം ജീവിത്തിൽ ഇല്ലായെന്ന് കാര്യമായൊരു വിശകലനം ചെയ്യാതെ തന്നെ അറിവുള്ളകാര്യമാണ്. മാത്രവുമല്ല, മഹാനും പുണ്യവാളനും അല്ല, ഈ എഴുത്തുകാരൻ.


എന്നാൽ, മഹാന്മാർക്കും, പുണ്യവാളന്മാർക്കും മാത്രമേ പലതരം നിരീക്ഷണങ്ങളും നടത്താനാവൂ എന്നും തോന്നുന്നില്ല. മാത്രവുമല്ല, ഗഹനമായ നീരീക്ഷണങ്ങൾ നടത്തുന്നു എന്നത് കൊണ്ട് മാത്രം ആളുകൾ മഹാന്മാരാകും എന്നും തോന്നുന്നില്ല.


ഗഹനമായ സാമൂഹിക നിരീക്ഷണങ്ങൾ നടത്താൻ കെൽപ്പുള്ള പലരേയും ഈ എഴുത്തുകാരൻ കണ്ടിട്ടുണ്ട്. അവരാരും മഹാന്മാരാണ് എന്ന് തോന്നിയിട്ടില്ല.


മാത്രമുമല്ല, മഹാന്മാർക്കും, പുണ്യവാളന്മാർക്കും മാത്രമെ ഗഹനമായ നീരീക്ഷണങ്ങൾ നടത്താൻ പോടുള്ളു എന്നോ, അവർക്കേ അതിന് കഴിവുള്ളു എന്നും തോന്നുന്നില്ല.


എല്ലാറ്റിനും ഉപരിയായുള്ളകാര്യം, മഹാന്മാർക്കും പുണ്യവാളന്മാർക്കും എഴുതാൻ പറ്റുന്ന അതിരുകൾക്ക് അപ്പുറം ആണ് പലപ്പോഴും ഈ എഴുത്തുകളുടെ പാത.