ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

41. പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഇങ്ഗ്ളിഷ് പാരമ്പര്യങ്ങൾ

ദുർവ്യാഖ്യാനിക്കപ്പെട്ട Lord Macaulayയുടെ ലക്ഷ്യത്തിന്റെ പ്രസ്താവന ഇതാണ്: "a class of persons, Indian in blood and colour, but English in taste, in opinions, in morals, and in intellect."


ഈ പ്രസ്താവനയിൽ മുഖദാവിൽത്തന്നെ ഒരു പ്രത്യേകത കാണാവുന്നതാണ്. ഈ ഉപഭൂഖണ്ടത്തിൽ, വെള്ളക്കാരുടേയോ, യൂറോപ്യന്മാരുടേയോ, ബൃട്ടിഷുകാരുടേയോ സ്വഭാവ സവിഷതകൾ അല്ല പഠിപ്പിച്ചെടുക്കാൻ ഉദ്ദേശിക്കുന്നത്. മറിച്ച്, എല്ലാകാര്യങ്ങളിലും ഇങ്ഗ്ളിഷ് ആദർശങ്ങളാണ് പൂർണ്ണമായും പ്രോത്സാഹിപ്പിക്കപ്പെടുവാൻ ശ്രമിക്കുക.


മറ്റ് പലയിടത്തും, 'യൂറോപ്പ്' എന്ന വാക്ക് ഇങ്ഗ്ളിഷ് സംവിധാനങ്ങൾക്ക് ഒരു പര്യായമായി ഉപയോഗിച്ച ഇദ്ദേഹം, ഈ പ്രസ്താവനയിൽ എന്ത് കൊണ്ടാണ് 'യൂറോപ്പ്' എന്ന പദത്തേയും, 'ബൃട്ടിഷ്' എന്ന പദത്തേയും അവഗണിച്ചത് എന്നത് ഒരു ആശ്ചര്യമായി തോന്നിയേക്കാം. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ യൂറോപ്പിലേയും, ബൃട്ടണിലെത്തന്നെ സ്ക്കോട്ടിഷ്, വെയ്ൽസ്, ഐറിഷ് സമൂഹിക സ്വഭാവങ്ങളുമായി ഇങ്ഗ്ളിഷ് സാമൂഹിക സ്വഭാവങ്ങൾക്കും പാരമ്പര്യങ്ങൾക്കും കാര്യമായ വ്യത്യാസം ഉണ്ട്.


Lord മെക്കോളെ 'ഇങ്ഗ്ളിഷ്' എന്ന പദം ഉപയോഗിച്ചത് തികച്ചും കരുതിക്കൂട്ടിതന്നെയാണ്.


ഇങ്ഗ്ളിഷ് പാരമ്പര്യങ്ങളിൽ 'chivalry' എന്ന ഒരു വാക്ക് ഉണ്ട്. ഇത് ഇങ്ഗ്ളിഷ് ഭാഷയുമായി ബന്ധപ്പെടുത്തി വീക്ഷിക്കുമ്പോൾ, സ്ത്രീകളോട് മാന്യമായ പെരുമാറ്റം എന്നതിലേക്കാണ് ഊന്നിനിൽക്കുക. എന്നാൽ യൂറോപ്യൻ സാമൂഹിക പാരമ്പര്യവുമായി ബന്ധപ്പെടുത്തി ഈ വാക്കിനെ കാണുമ്പോൾ, യൂറോപ്യൻ ഫ്യൂഡൽ സംസ്ക്കാരവുമായി ബന്ധപ്പെട്ടാണ് കാണപ്പെടുക.


ഇങ്ഗ്ളിഷ് ഐതിഹാസിക വ്യക്തിത്വമായ King Aruthurറും, അദ്ദേഹത്തിന്റെ Knights at the round tableളും മറ്റുമായ പാരമ്പ്യങ്ങളുമായി ഈ വാക്ക് ഇടകലർന്ന് നിൽക്കുന്നതായി കാണാം.


മാത്രവുമല്ല, 'Gentlemen' എന്ന ഒരു വാക്കുമായി ഇതിനെ ബന്ധപ്പെടുത്താവുന്നതാണ്.


ഇതിന്റെയെല്ലാം കാതൽ ആയുള്ള കാര്യം സ്ത്രീകളോട് 'respectful' ആയി പെരുമാറുക എന്നുള്ളതാണ്. ഇവിടെ നൽകിയ 'respectful' എന്ന വാക്കിന് ഈ ഉപഭൂഖണ്ടത്തിലെ ഭാഷകളിൽ മതിയായ ഒരു അർത്ഥം ലഭിക്കില്ലതന്നെ. കാരണം, ഇങ്ഗ്ളിഷിൽ സൂചിപ്പിക്കുന്ന 'respect'ഉം, മലയാളത്തിനെ 'ബഹുമാനവും' തമ്മിൽ വളരെ ചെറിയ അടുപ്പമേയുള്ളു.