ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

37. അന്തർദ്ദേശീയ ചരിത്രങ്ങളിൽ ഉള്ള സ്ഥലനാമങ്ങൾ

അങ്ങിനെ നോക്കുമ്പോൾ, ഇന്ന് കേരളത്തിൽ ഔപചാരികമായി മാച്ച്കളയാൻ ശ്രമിക്കുന്ന പല സ്ഥലനാമങ്ങളും ഈ വക പ്രാചീന വാണിജ്യ കേന്ദ്രങ്ങളിൽ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന്, Calicut (കോഴിക്കോട്), Quilon (കൊല്ലം), Cape Comerin (കന്യാകുമാരി), Cannanore (കണ്ണൂര്), Cochin (കൊച്ചി), Laccadives (ലക്ഷദ്വീപുകൾ). ഇനിയുമുണ്ട്.


Calico തുണി പുരാതന കാലത്ത് തന്നെ ലോക വിപണിയിലേക്ക് ഉൽപ്പാദിപ്പിച്ച് അയച്ച സ്ഥലമാണ് Calicut. 11ആം നൂറ്റാണ്ടിൽ ഇങ്ങിനെ Calicutൽ നിന്നും Calico തുണി യൂറോപ്യൻ കമ്പോളകേന്ദ്രങ്ങളിൽ വിൽപ്പനയ്ക്ക് എത്തിയതായി രേഖകൾ ലഭിച്ചിട്ടുണ്ട് എന്ന് കാണുന്നു.


ഇത് പോലെ തന്നെ, അവ്യക്തമായ അതിരുകൾ ഉള്ള, കിഴക്കൻ പ്രദേശങ്ങളിൽ ഉള്ള ഒരു വലിയ പ്രദേശത്തിന് പുറം ലോകത്ത് ഹിന്ദ് എന്നോ സിന്ധ് എന്നോ മറ്റോ വിളിച്ചതായി കാണാവുന്നതാണ്. എന്നാൽ, ഈ പ്രദേശത്തുള്ള ആരും തന്നെ, താനൊരു ഇന്ത്യക്കാരനാണെന്നോ, ഇന്ത്യൻ രാജാവാണെന്നോ അവകാശപ്പെട്ടതായി കാണുന്നില്ല. രാമനോ, അർജ്ജുനനോ, അങ്ങിനെയൊരു അവകാശം നടത്തിയതായി ആർക്കെങ്കിലും അറിവുണ്ടോ എന്ന് അറിയില്ല. അലാവുദ്ദീൻ കിൽജിയോ, അക്ബറോ, ഔറങ്കസേബോ, അങ്ങിനെ പറഞ്ഞതായി കാണുന്നില്ല.


ബൃട്ടിഷ്-ഇന്ത്യക്ക് മുൻപ്, ഈ ഉപഭൂഖണ്ടത്തിൽ ഉണ്ടായിരുന്ന രാജ്യങ്ങളേയും, രാജാക്കന്മാരേയും ഇന്ത്യൻ രാജ്യം എന്നും ഇന്ത്യൻ രാജാവ് എന്നുമൊക്കെ പറയുന്നത് ശുദ്ധ വിഡ്ഡിത്തമാണ്.


ഇങ്ങിനെ ഒരു വാക്ക് പ്രയോഗം ശരിയാണെങ്കിൽ, ഇന്നുള്ള പാക്കിസ്ഥാൻ പ്രദേശത്തുണ്ടായിരുന്ന പഴയകാല രാജാക്കളെ 'പാക്കിസ്ഥാനി' രാജാക്കൾ എന്നും, ബംഗ്ളാദേശ് പ്രദേശത്തുള്ള പഴയകാല രാജാക്കന്മാരെ 'ബംഗ്ളാദേശി' രാജാക്കളെന്നും വളിക്കാവുന്നതാണ്. എന്നാൽ, അമിതവിദ്യാഭ്യാസം ലഭിച്ച കുറേ പേരുടെ വിഡ്ഡിത്തങ്ങൾ മാത്രമാണ് ഇവ. ഇന്ന് വിക്കീപീഡിയയുടെ ഇന്ത്യൻ പേജുകൾ ഈ വിരുതന്മാരാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ഈ വിധ jingoist ആശയങ്ങൾ വിക്കിപീഡിയയിൽ നൂറുകണക്കിന് പേജുകളിൽ സ്ഥലം പിടിച്ചിട്ടുണ്ട്.


ഈ ഉപഭൂഖണ്ടത്തിന്റ ചരിത്രത്തിലെ അടിസ്ഥാന ഘടകങ്ങളിലേക്ക് ഇപ്പോൾ കടക്കാൻ ആവില്ലതന്നെ.


ഈ ഉപഭൂഖണ്ടത്തിൽ, അനവധി വ്യത്യസ്ത തരക്കാരായുള്ള ജനക്കൂട്ടങ്ങൾ ഉണ്ട്. ഭാഷകളിലും, സംസ്ക്കാരിക ചടങ്ങുകളിലും, ആരാധനാ അനുഷ്ടാനങ്ങളിലും തമ്മിൽതമ്മിൽ കാര്യമായ വ്യത്യാസം ഇവരെല്ലാം തമ്മിൽ ഉണ്ട്. അതേ സമയം, മിക്ക ജനക്കൂട്ടങ്ങളിലും ബ്രാഹ്മണ ജാതിക്കാരോട് അടുപ്പത്തിൽ എത്താൻ ഉള്ള ഒരു ആഗ്രഹം പൊതുവേ കാണുന്നുണ്ട്.


ഫ്യൂഡൽ ഭാഷകളിൽ നിന്നും നോക്കിയാൽ, ഇതിൽ വലിയ ആശ്ചര്യത്തിന് വകയില്ലതന്നെ. കാരണം, വലിയവരോട് ബന്ധം ഉണ്ട് എന്ന് സ്ഥാപിക്കാൻ പറ്റുന്നതാണ് ഭാഷാകോഡുകളിൽ സ്വർണ്ണത്തിന്റെ മൂല്യം നൽകുന്നത്.


ഉപദ്വീപിന്റെ വടക്കൻ പ്രദേശങ്ങളിൽ ദേവനാഗരി ലിപിയും ഹിന്ദിക്ക് അടുത്തുള്ള ഭാഷകളും ആണ് ഉള്ളത് എന്ന് പൊതുവായി പറയപ്പെടുന്നു. എന്നാൽ, ഇത് യഥാർത്ഥത്തിൽ ശരിയാകണമെന്നില്ല. കാരണം, സംസ്കൃതവും ഹിന്ദിയും മറ്റുമായി കാര്യമായ ബന്ധമില്ലാത്ത മറ്റ് ഭാഷകളും ഈ പ്രദേശങ്ങളിൽ വെറും രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഉദാഹരണത്തിന്, പാലി, പ്രകൃത്, മഗദി, അർദ്ധമഗദി തുടങ്ങിയവ. ഇവയിൽ ഏതിനൊക്കെ, സംസ്കൃതവുമായോ, ഹിന്ദിയുമായോ ബന്ധമുണ്ട് എന്ന് അറിയില്ല. എന്നാൽ, ചിലതിന് ബന്ധമില്ലതന്നെ.


അതേ സമയം, ഉപദ്വീപിന്റെ ദക്ഷിണ ഭാഗത്ത് മുഖ്യമായുളളത് തമിഴായിരിക്കാം. തിരുവിതാംകൂർ രാജ്യത്തിന്റെ പഴമ പോലും തമിഴായിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു (Travancore State Manual). പുരാതന കാലത്തെ ഓണത്തിനെക്കുറിച്ചുള്ള രേഖപോലും തമിഴ് ശിലാലിഖിതത്തിൽ ആണ് കാണപ്പെട്ടത് എന്നും ഇതേയിടത്ത് രേഖപ്പെടുത്തിയതായി കാണുന്നു. മഹാബലിക്കും തിരുവിതാംകൂറിനും തിമിഴ് പാരമ്പര്യമായിരിക്കുമോ?


ഇവിടെ രേഖപ്പെടുത്തേണ്ടത്, ഈ എഴുത്തുകാരൻ ഈ വിഷയത്തെ (തിരുവിതാംകുറിന്റെയും ഓണത്തിന്റേയും തമിഴ് പാരമ്പര്യം) ഗഹനമായി പഠനത്തിന് വിധേയമാക്കിയിട്ടുള്ള ആളല്ല. വെറുതെ തോന്നിയ ഒരു കാര്യം പറഞ്ഞു എന്നേ ഉള്ളു.