ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

3. ഒരു വഹനനൌക മാത്രം

ജീവിതത്തിൽ നേരിട്ട് കണ്ടും കേട്ടും, അനുഭവിച്ചും ലഭിച്ച വിവരങ്ങൾ രേഖപ്പെടുത്തേണ്ടതായി വരും. ഇതിലൊന്നും ആത്മപ്രശംസാ പരമായിട്ടുള്ള യാതൊന്നും തന്നെ ഉണ്ടാവില്ലാ എന്നാണ് തോന്നുന്നത്.


മറിച്ച്, പോയി മറഞ്ഞ കാലഘട്ടത്തിലെ പല പൊതുവായുള്ള വാസ്തവങ്ങളും ഇന്നുള്ള ലോകത്തിലേക്ക് കടത്തിക്കൊണ്ടുവരുന്ന ഒരു വഹനനൌക മാത്രമാണ് ഈ എഴുത്തുകാരന്റെ സ്ഥാനം.


അതുമല്ലെങ്കിൽ, ഈ വിവരങ്ങളെ ഈ സംസാരകാലത്തിലേക്ക് കൊണ്ടുവരുവാനുള്ള, സമയമെന്ന നിഗൂഡ മീഡിയത്തിലൂടെ, ഒരു തുരങ്കം സൃഷ്ടിക്കുവാനായി കണ്ണ്, കാത്, മനസ്, മറ്റ് ഇന്ദ്രിയങ്ങൾ, കമ്പ്യൂട്ടർ, കൈവിരലുകൾ, ചിന്തകളെ ഒരു അരുവിപോലെ ഒഴുകിവരുത്തുവാനുള്ള കഴിവ്, അതിവേഗത്തിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാനുള്ള നൈപുണ്യം തുടങ്ങിയവ സംയോജിതമായി ഒരുക്കുന്ന ഒരു യന്ത്ര സംവിധാനം മാത്രമേ ഈ എഴുത്തുകാരൻ ആകുന്നുള്ളു.


ജീവിതത്തിന്റെ ഏത് ദിക്കിലേക്കാണ് ആദ്യം പോകേണ്ടത് എന്ന് തിരൂമാനിക്കാൻ ചെറിയൊരു പ്രയാസം നേരിടുന്നുണ്ടു. ജീവിതത്തിന്റെ ഏതാണ്ട് നടുക്കുനിന്നും തുടങ്ങി പിന്നോട്ടും മുന്നോട്ടും പോകാം എന്ന് കരുതുന്നു.


ജീവതത്തിൽ എടുത്ത ഒരു തീരുമാനം അതി സാഹസികമായി പലർക്കും തോന്നിയേക്കാം. അത് ഇത്രയേ ഉള്ളു. കഴിവതും സർക്കാർ ജോലിയിൽ കയറരുത്.


സർക്കാർ തൊഴിലിന് ശ്രമിച്ചിട്ടില്ല എന്നത് പൂർണ്ണമായും ശരിയായിരിക്കില്ല. എന്നിരുന്നാലും, ആ ഒരു നയം ഏതാണ്ട് പൂർണ്ണമായും ജീവിതത്തിൽ ഉള്ള ഒരു നയമായിരുന്നു. ഇന്നും വളരെ ചാരിതാർത്ഥ്യം തോന്നുന്ന ഒരു കാര്യമാണ് ഇത്.


ഈ ഒരു നയം പോലെതന്നെ, പ്രത്യക്ഷമായി അതി ഭയാനകരമായ വിഡ്ഢിത്തം നിറഞ്ഞ പല നയങ്ങളും ജീവിത്തിൽ എടുത്തത്, ഈ വ്യക്തിയെ പലതരം ജീവതാനുഭവങ്ങളിലേക്കും കൊണ്ടെത്തിച്ചിട്ടുണ്ട്.


ഏതാണ്ട് 17 വർഷക്കാലം, പല നാട്ടിലും പെട്ടിട്ടുണ്ട്. വളരെ അപൂർവ്വമായെ മറ്റൊരു വ്യക്തിക്കോ, പ്രസ്ഥാനത്തിനോ കീഴിൽ ജോലിചെയ്തിട്ടുള്ളു. ഏതാണ്ട് 2002 വരെ പൂർണ്ണമായും എന്തെങ്കിലും ചെറുതും വലുതുമായ വ്യാപരങ്ങളിലും ഏർപ്പെടുകയാണ് ചെയ്തിട്ടുള്ളത്.


ചെയ്ത വ്യാപാരങ്ങൾ എണ്ണിയാൽ രണ്ട് കൈയിലേയും വിരലുകൾ രണ്ട് പ്രാവശ്യം കൂട്ടി എണ്ണിയാൽ മതിയാകില്ല. ഒന്നുപോലും വിജയിച്ചില്ല എന്ന് വേണമെങ്കിൽ പറയാവുന്നതാണ്. പിന്നിലോട്ട് നോക്കുമ്പോൾ, ഒന്നുപോലും വിജയിക്കാതിരുന്നത് ഒരു വൻ ഭാഗ്യമായാണ് കാണുന്നത്. ചെയ്ത ഏതെങ്കിലും ഒരു വ്യാപാരം വിജയിച്ചിരുന്നെങ്കിൽ, ഈ രാഷ്ട്രത്തിലെ ഒരു വ്യാപര ഉടമയുടെ മാസികാവസ്ഥയിലേക്ക് പോകേണ്ടിവരുമായിരുന്നു. അതിൽ കാര്യമായ ആകർഷകത്വം കാണുന്നില്ല.


ഇന്ന് ഇങ്ഗ്ളിഷിൽ ഏതാണ്ട് 30 തോളം ഗ്രന്ഥങ്ങൾ എഴുതാൻ തരപ്പെടുത്തിയത് ഈ പരാജയങ്ങൾ സൌകര്യപ്പെടുത്തിയ സൌകര്യമാണ്. ജീവിതാനുഭവങ്ങൾ ഈ എഴുത്തുകാരന്റെ പലവിധ നിരീക്ഷണ പരീക്ഷണങ്ങൾക്കും അനവധി ചിന്താപരമായ വിഭവസമ്പത്തിന്റെ സംഗ്രഹാലയം (repository) ആയിരുന്നിട്ടുണ്ട്.


പലവിധ വ്യാപാരങ്ങളിലും ഏർപ്പെട്ട് അങ്ങും ഇങ്ങും ജീവിക്കുന്ന അവസരത്തിൽ, മറ്റ് പല വ്യാപാരങ്ങളേയും, ജീവിത വ്യവഹാരങ്ങളേയും നേരിട്ടും, വളരെ അടുത്ത് നിന്നും കാണുവാനും, ശ്രദ്ധിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്.