ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

46. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ മാനസിക സ്വാസ്ഥ്യവും, അസ്വാസ്ഥ്യവും

ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ, ഒരു വ്യക്തിക്ക് ഒരു പ്രത്യേക ഇടത്ത് മാനസിക സ്വാസ്ഥ്യം ലഭിക്കുന്നത്, ആ ഇടത്തിലുള്ളവർ ആ ആൾക്ക് വേണ്ടി ഒരുക്കിവെക്കുന്ന ഭാഷാ കോഡുകളെ ആശ്രയിച്ചായിരിക്കും ഇരിക്കുക.


ഒരേ ഇടത്ത് തന്നെ, 'സാർ' എന്നോ, 'മാഷ്'' എന്നോ 'നിങ്ങൾ' എന്നോ 'താൻ' എന്നോ, 'ഇയാൾ' എന്നോ 'നീ' എന്നോ (മലബാറിയിൽ, നിങ്ങൾ, ഇങ്ങൾ, ഇഞ്ഞ്) വ്യത്യസ്തമായി സംബോധന ചെയ്യപ്പെടുമ്പോൾ, വ്യത്യസ്തമായ മാനസിക സ്വാസ്ഥ്യമാണ് ലഭിക്കുക. ഇത് പോലെ മറ്റ് പല വാക്കുകളും ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. ഇവ നൽകുന്ന വ്യത്യസ്തമായ അനുഭവങ്ങളെക്കുറിച്ച് ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങളിൽ കരുതിക്കൂട്ടിത്തനെ ഒരു ഔപചാരിക പഠനത്തിന് യാതോരു സർക്കാരുകളോ മന'ശാസ്ത്രജ്ഞരോ' ഒരുമ്പെട്ടിട്ടില്ലാ എന്നാണ് തോന്നുന്നത്.


ഈ വിധവാക്കുകൾ ഉളവാക്കുന്ന ഫലത്തെക്കുറിച്ച് (effect) March of the Evil Empires: English versus the feudal languages എന്ന ഗ്രന്ഥത്തിൽ ഈ എഴുത്തുകാരൻ ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് തന്നെ പ്രതിപാദിച്ചിരുന്നു. എന്നാൽ, ഈ എഴുത്തുകാരന്റെ ശൈലി ഒരു തരം നിന്ദ ഭാഷണം (Hate speech) ആണ് എന്ന് പല ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും അവിടേക്ക് കയറിക്കൂടിയിട്ടുള്ളവർ ഗൂഡമായിത്തന്നെ നിർവ്വചിച്ച് സ്വകാര്യ ഇടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.


ഈ കാര്യങ്ങൾ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം, Macaulay വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസത്തിൽ, വ്യക്തികളെ സമൂഹത്തിലെ മറ്റ് ജനങ്ങളുടെ വളരെ എളുപ്പത്തിലുള്ള നിന്ദ നിർവ്വചനങ്ങളുടെ പ്രഹരത്തിൽ നിന്നും രക്ഷിക്കും എന്നുള്ളതാണ്.


ഇനി എടുക്കാനുള്ളത് Macaulayയുടെ 'English in taste' എന്ന വാക്യമാണ്. Taste എന്ന വാക്കിന് രുചി, അഭിരുചി, സ്വാദ് തുടങ്ങിയവാക്കുകൾ അർത്ഥമായി നൽകാവുന്നതാണ്.


ഇതിനെക്കുറിച്ച്, അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.