ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

16. വ്യത്യസ്ത മനോഭാവക്കാരായ പാതിരിമാർ

ഒരു ദിവസം സ്ക്കൂളിൽ നിൽക്കുമ്പോൾ, സ്ക്കൂളിന്റെ പുതിയ ഹെഡ്മാസ്റ്ററായ പാതിരി മറ്റൊരു ആളോട് മലയാളത്തിൽ പറയുന്നത് കേട്ടു. ഈ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം കൊണ്ടൊന്നും കാര്യമില്ല. സർക്കാർ ജോലി കിട്ടണമെങ്കിൽ, മലയാളത്തിലേക്ക് കാര്യങ്ങൾ നീക്കണമെന്ന്.


ഇങ്ഗ്ളിഷ് സ്ക്കൂളാണെങ്കിലും, പുതിയ പാതിരിമാർക്ക്, അതിന്റെ നൈസർഗികമായ അന്തരീക്ഷവുമായി കാര്യമായ പൊരുത്തം ഇല്ലാ എന്ന് വ്യക്തം.


ഇവർ ആരാണ് എന്ന് അന്ന് അറിഞ്ഞിരുന്നില്ല. എന്നാൽ കുറെ വർഷങ്ങൾക്ക് ശേഷം, പല വിവരങ്ങളും മനസ്സിൽ വന്നതിനോടൊപ്പം ഇവരെക്കുറിച്ചും വിവരം ലഭിച്ചു.


തിരുവിതാംകൂറിൽ ലണ്ടൻ മിഷിനറി സൊസൈറ്റി 1800കൾ മുതൽ 1947വരെ കൃസ്തീയ പ്രവർത്തനം നടത്തി സാമൂഹിക അടിത്തട്ടിലെ ഒരു വൻ ജനവിഭാഗത്തെ കൃസ്തീയ മതത്തിലേക്ക് മതപരിവർത്തനം നടത്തിയിരുന്നു. ഇങ്ങിനെ കൃസ്തീയരായവർക്ക് തിരുവിതാംകൂറിൽ, അവരുടെ പുതുതായി ലഭിച്ച മാനസിക ഉന്നമനത്തിന് ഉതകുന്ന സാമൂഹികാന്തരീക്ഷം ലഭിക്കാതെ വന്നിരുന്നു. ഇവരിൽ പലരും മലബാറിലേക്ക് കുടിയേറ്റക്കാരായി നീങ്ങിയിരുന്നു.


ഇവരാണ്, മലബാറിൽ മലയാള ഭാഷ പ്രചരിപ്പിച്ചത് എന്ന് തോന്നുന്നു. ഇവരുടെ കൃസ്തീയ പ്രസ്ഥാനം മലയാളത്തിന്റെ വളർച്ചക്കായി കാര്യമായി പ്രവർത്തിച്ചിരുന്നു എന്ന് തോന്നുന്നു. മലയാളം-ഇങ്ഗ്ളിഷ് നിഘണ്ടുകൾ പലതും ഇവരുടെ സംഭാവനയായേക്കാം. ഉദാ. Tobias Zacharias 1907ൽ എഴുതി പ്രസിദ്ധീകരിച്ച An English-Malayalam Dictionary published by Basel Mission. Tobias Zacharias തലശ്ശേരിയിൽ പ്ലീഡർ (Pleader) ആയി പ്രവർത്തിച്ച വ്യക്തിയാണ് എന്ന് തോന്നുന്നു.


മലബാറിലെ പല പഴയ കാല ഇങ്ഗ്ളിഷ് കൃസ്തീയ പ്രസ്ഥാനങ്ങളും പിന്നീട് ഇവരിലെ പാതിരിമാരും കന്യാസ്ത്രീകളും ആയിരിക്കാം കൈകാര്യം ചെയ്തതും നടത്തിയതും.


ഇവരുടെ വ്യക്തിപരമായ ആത്മാർത്ഥതയേയും, ഇവർ ഇന്ന് ഈ രാജ്യത്തിൽ നടത്തുന്ന പല വിധ ജീവകാരുണ്യപ്രവർത്തനങ്ങളിലുള്ള ത്യാഗമനോഭാവത്തെയും ഈ എഴുത്തുകാരൻ ചോദ്യം ചെയ്യുകയോ, അവയിൽ സംശയം പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ല. ഇവരുടെ ത്യാഗ മനോഭാവേം അതിഗംഭീരം തന്നെ.


എന്നാൽ, ഇങ്ഗ്ളിഷ് മിഷിനറിമാരുമായി താരതമ്യം ചെയ്യുമ്പോൾ, ഇവർ വ്യത്യസ്തരാണ്. ഇവർ കൂറുകാണിക്കുന്ന പ്രാദേശിക ഭാഷ ഫ്യൂഡൽ ചുവയുള്ളതാണ്.


ജനാധിപത്യം എന്ന ഭീകര ആശയപ്രസ്ഥാനത്തിന്റെ താന്തോന്നിത്ത ഭാവങ്ങൾ ഇവരെയും ഇന്ന് ബാധിച്ചിട്ടുണ്ട് എന്ന് കാണുന്നു. ഇന്ന് ഈ രാജ്യത്തിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, മിക്ക ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും ഈ താന്തോന്നിത്തം പ്രചരിപ്പിക്കുന്നുണ്ട്. ഇത് എന്താണ് എന്ന് വച്ചാൽ, സ്വന്തം അണികളോട് കൂടുതൽ കൂടുതൽ കുട്ടികൾ ഉണ്ടാക്കാൻ ആവശ്യപ്പെടുക എന്നുള്ളതാണ് ഈ താന്തോന്നിത്തം. വരും തലമുറക്ക് ഇവിടെ നിന്ന് തിരിയാനുള്ള ഇടവും, ഉപയോഗിക്കാനുള്ള പ്രകൃതി വിഭവങ്ങളും ഇല്ലാതാക്കുന്ന ഒരു ആശയമാണ് ഇത്.


ജനാധിപത്യം എന്ന ഇങ്ഗ്ളിഷ് ആശയം, ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കയറൂരിവിട്ടാൽ, അതിൽ ഉളവാകുന്ന ഭീകരമായ മാറ്റത്തെക്കുറിച്ച് അഭിപ്രായപ്പെടണമെന്ന് തോന്നുന്നു.