ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

13. ഇങ്ഗ്ളിഷ് എന്ന ഒറ്റ മന്ത്രംമാത്രം ചാലകശക്തിയായുള്ള ഒരു ഭരണ ചക്രം

ആളുകളുടെ പേര് ചോദിക്കുമ്പോൾ, May I know your name please? അവർക്ക് എന്തെങ്കിലും ആവശ്യം ഉണ്ട് എന്ന് കണ്ടാൽ, അത് എന്താണ് എന്ന് അറിയാനായി May I help you? How can I help you? തുടങ്ങിയ പദപ്രയോഗങ്ങളും, നിങ്ങൾ ആരാ, നീ ആരാ എന്നെല്ലാം, ഫോൺ വിളിക്കുന്ന ആളോട് ആരായുന്നതിന്, ഇങ്ഗളിഷിൽ വളരെ മയമുള്ള വാക്ക് പ്രയോഗങ്ങൾ ഉണ്ട്. May I know who is speaking? May I know who you are? തുടങ്ങിയ നൂറുകണക്കിന് കൊച്ച്കൊച്ച് കോഡുകൾ അടങ്ങിയിരിക്കുന്നതാണ് കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) അന്തരീക്ഷം.


ഈ അന്തരീക്ഷം നടപ്പിൽ വരുത്താൻ പ്രാപ്തരായിരുന്നു, ഈ എഴുത്തുകാരൻ ചെറുപ്പത്തിൽ കുറച്ച് കാലം പഠിച്ചിരുന്ന സ്ക്കൂൾ നടത്തിയ Anglo-ഇന്ത്യൻ വംശജർ.


എന്നാൽ ഇവർക്ക് പുതിയ രാജ്യാന്തരീക്ഷത്തിൽ കാര്യമായ പല ബഹഹീനതകളും ഉയർന്നുവരുന്നുണ്ടായിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിൽ ഇവർ എവിടെ നിൽക്കും എന്നുള്ളത് ഒരു പ്രശ്നമായിരിക്കും.


ഇങ്ങിനെ പരുങ്ങലിൽ പെട്ട പലരേയും ഈ എഴുത്തുകാരന് അറിയാം. ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യത്തിൽ വായിച്ചും ചിന്തിച്ചും, ചർച്ചചെയ്തും ഉള്ള കാര്യമായ വിവരവും കൂറും ഉള്ളവർ. ഇവരിൽ പലർക്കും ഷെയ്ക്ക്സ്പിയറിനെ വലിയ പരിചയമില്ലതന്നെ. കാരണം, ഷെയ്ക്ക്സ്പിയറിന് ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യവുമായി കാര്യമായ ബന്ധമുണ്ടോ എന്നത് സംശയമാണ്. കാരണം, മിക്ക കഥകളും ഭൂഖണ്ട യൂറോപ്പ്യൻ രാജവംശങ്ങളോ, ജനങ്ങളോടോ ബന്ധമുള്ളതാണ്. ഇങ്ഗളണ്ടിലെ ജനജീവിതവുമായി ബന്ധപ്പെട്ട ഷെയ്ക്ക്സ്പിയറിയൻ നാടകങ്ങൾ ഉണ്ടോ എന്ന് അറിയില്ല. ഉണ്ടായിരിക്കാം. എന്നാൽ, ഭാഷ പലപ്പോഴും ഫ്യൂഡൽ ചുവയുള്ളതാണ്.


അന്നത്തെ Anglo-ഇന്ത്യൻ ടീച്ചർമാർക്ക് ഇങ്ഗ്ളിഷ് ക്ളാസിക്ക്സിലും, Fairy ടെയ്ലുകളിലും, Nursery റൈമുകളിലും, ചെറുപ്രായക്കാർക്കായുള്ള സാഹിത്യത്തിലും മറ്റും കാര്യമായ വിവരവും, പാണ്ഡിത്യവും ഉണ്ടായിരിക്കാം. എന്നാൽ വിദ്യാഭ്യാസ യോഗ്യത വെറും ഒരു ആയ ആകാനുള്ളതെയുള്ളു.


എന്നാൽ, ഈ വിധം വിവരം ഉള്ളവർ ചെറുപ്രായക്കാരെ പഠിപ്പിക്കാനും അവരോട് ഇടപഴകാനും അവസരം നൽകിയാൽ, ആ കുട്ടികളുടെ മാനസിക നിലവാരം തന്നെ ആകാശത്തോളം ഉയരും. അവരിൽ നിന്നും 'നീ', 'എന്താടാ', 'എന്താടീ', തുടങ്ങിയ പദപ്രയോഗങ്ങൾ (മലബാറിയിൽ: 'ഇഞ്ഞി', 'എന്താനെ', 'എന്താളെ') ഈ കുട്ടികൾക്ക് ഏൽക്കേണ്ടി വരില്ല. കാരണം, ഇത്യാദി വാക്കുകൾ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.


അതെ സമയം വിരസമായ കോളെജ് ബിരുദങ്ങൾ പഠിച്ചിറങ്ങുന്നവർക്ക് പലപ്പോഴും ഇത്യാദികാര്യങ്ങളെക്കുറിച്ച് യാതോരു അറിവും ഉണ്ടാവില്ല. ഗണിതത്തിലും, ഊർജതന്ത്രത്തിലും, രസതന്ത്രത്തിലും, ജൈവശാസ്ത്രത്തിലും, മറ്റുമറ്റും തുണ്ടുവിവരങ്ങൾ തലയിൽ നിറച്ചാൽ പിന്നെ, ഇങ്ഗ്ളിഷ് ക്ളാസിക്കൽസിനോടും, Fairy ടെയ്ലുകളോടും Nursery റൈമുകളോടും, ചെറുപ്രായക്കാർക്കായുള്ള സാഹിത്യത്തോടും മറ്റും കാര്യമായ പുച്ഛമാണ് വരിക.


ഇവയിലെല്ലാം എന്തിരിക്കുന്നു? വെറും ചില്ലിക്കാശിന്റെ വിലയില്ലാത്ത, 'നർസറി'ക്കുട്ടികളുടെ സമയം പോക്കാനാായി ഉപയോഗിക്കുന്നവയല്ലെ ഈ വക കാര്യങ്ങൾ എന്നതാവാം ഭാവം.


എന്നാൽ ഇവിടെ പറയേണ്ടുന്ന കാര്യം ലോകത്തിന്റെ വലിയൊരു ഭാഗം തന്നെയും, ഈ ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിന്റെ ഏതാണ്ട് പകുതിയോളവും ഭരിച്ചിരുന്ന ഇങ്ഗ്ളിഷ് സാമ്രാജ്യം പടുത്തുയർത്തിയവർ വൻ വിദ്യാഭ്യാസം ഉള്ളവരായിരുന്നില്ല.


മറിച്ച് മിക്കവരും സ്ക്കൂൾ വിദ്യാഭ്യാസം പോലും കാര്യമായി നേടാത്തവരായിരുന്നു. ഉദാഹരണത്തിന്, ഈ ഉപഭൂഖണ്ഡത്തിൽ ബൃട്ടിഷ-ഇന്ത്യയെന്ന ഭരണ പ്രസ്ഥാനത്തിന് അടിത്തറ പാകിയ Robert Clive സ്ക്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കിയിട്ടില്ല. സ്ക്കൂളിൽ പോകാതെ പൊതുനിരത്തിൽ തിരിഞ്ഞുകളിച്ചപ്പോൾ, വീട്ടുകാർ ഈ ഉപഭൂഖണ്ഡത്തിലേക്ക് കപ്പൽകയറ്റിവിട്ട ആളാണ്.


തരിശായ പാണ്ഡിത്യത്തിൽ ഈ ഉപഭൂഖണ്ഡത്തിലെ ബ്രാഹ്മണർക്കും മറ്റും ഇവരേക്കാൾ പാണ്ഡിത്യം ഉണ്ടായിരുന്നിരിക്കാം. എന്നിട്ടെന്ത് കാര്യം?


ഈ, വിദ്യാഭ്യാസമില്ലാത്ത ഇങ്ഗ്ളിഷുകാരാണ് ഈ ഉപദ്വീപിൽ കാര്യമായ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവന്ന്. ഈ പ്രദേശത്ത് കുടിയേറിയും അല്ലാതെയും വന്ന നൂറുകണക്കിന് ജനക്കൂട്ടങ്ങളിൽ, ഇവർക്ക് മാത്രം ബ്രാഹ്മണമതത്തിലേക്ക് കയറാനും അവരുടെ അമ്പലങ്ങളിലേക്ക് പ്രവേശനത്തിനായും താൽപ്പര്യം ഉണ്ടായില്ല. മറ്റുള്ള മിക്ക ജനവിഭാഗങ്ങൾക്കും ഉയർന്ന ജാതിക്കാരുമായി ബന്ധം പുലർത്താൻ വൻതാൽപ്പര്യമായിരുന്നു.


മുഗൾ രാജാക്കന്മാർക്ക് വരെ, ഈ ഉപഭൂഖണ്ടത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ ഉയർന്നജാതിക്കാരായ ഹൈന്ദവ കുടുംബങ്ങളുമായാണ് വൈവാഹിക ബന്ധങ്ങൾ താൽപ്പര്യമായിരുന്നത് എന്ന് തോന്നുന്നു.


നിസ്സാരമായ സാങ്കേതിക ഉപകരണങ്ങൾമാത്രം ഉള്ള ഒരു കാലത്ത്, പ്ളെയ്നില്ല, യന്ത്ര വൽകൃത കപ്പൽ ഇല്ലാ, ടെലിഫോണില്ല, അങ്ങിനെയുള്ള ഒരു കാലത്ത്, ലോകമെമ്പാടും യാതോരു കാര്യക്ഷമതക്കുറവോ, അഴിമതിയോ ഇല്ലാത്തതും, എല്ലായിടത്തും ഇങ്ഗ്ളിഷ് എന്ന ഒറ്റ മന്ത്രംമാത്രം ചാലകശക്തിയായുള്ള ഒരു ഭരണ ചക്രം ഇവർക്ക് നടപ്പിൽ വരുത്താൻ പറ്റി. ഇന്നത്തെ യാതോരു കൂട്ടം MBA കാർക്കും, എഞ്ചിനിയർമാർക്കും, ഐഏഎസ്സുകാർക്കും, ഡോക്ടർമാർക്കും ആവാത്ത ഒരു കാര്യമാണ് ഇവർ നടപ്പിലാക്കിയത്.


ഇന്ന് പല കമ്പനികളും Certification - ISO കരസ്ഥമാക്കി അവരുടെ പ്രവർത്തനം കാര്യക്ഷമമാണ് എന്ന് ചിത്രീകരിക്കുന്നു. ഇങ്ഗ്ളിഷ് സാമ്രാജ്യത്തിന്, അവരിൽ നിന്നും ബാഹ്യമായ യതോരു സർട്ടിഫിക്കേനും കരസ്ഥമാക്കാതെ, ഈ Certification - ISO കമ്പനികൾക്ക് സ്വപ്നത്തിൽപോലും ചിന്തിക്കാവുന്നതിലും അപ്പുറം കരുത്തുള്ള ഒരു സാമ്രാജ്യം പടുത്തുയർത്തി നിലനിർത്താൻ സാധിച്ചു.


ഈ കാര്യക്ഷമതയുടം കാതൽ, നിസ്സാരം എന്നു തോന്നുന്ന അതിലളിതമായ ഇങ്ഗ്ളിഷ് വാക്ക് കോഡുകളിലും, പെരുമാറ്റചട്ടങ്ങളിലും കാണാവുന്നതാണ്.