ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

15. പഴയ ഇങ്ഗ്ളിഷ് പരിസരസ്വാധീനം തേഞ്ഞ്മാഞ്ഞ് പോയിരിക്കുന്നു

നാലാംക്ളാസിൽ പുതുവർഷത്തിൽ സ്ക്കൂൾ ബോഡിങ്ങിൽ ചെന്നപ്പോൾ എന്തോ ഒരു വ്യത്യാസം അനുഭവപ്പെട്ടു. കെട്ടിടത്തിലും, അവിടുളള മേശ, കസേര, അലമാര തുടങ്ങിയ അകസാധാനങ്ങളിൽ (furniture) അല്ല വ്യത്യാസം അനുഭവപ്പെട്ടത്. പാതിരിമാരുടെ മേലങ്കിയിലും വ്യത്യാസം ഇല്ലായിരുന്നു. എന്നാൽ പുതിയ അന്തരീക്ഷത്തിൽ ഇവയുടേയും വ്യക്തിത്വത്തിൽ പ്രകടമായ മാറ്റം സംഭവിച്ചിരിക്കുന്നു.


പാതിരിമാർ മാറിയിരിക്കുന്നു. പഴയ Anglo-ഇന്ത്യൻ ചുവ ഇവരിൽ കണ്ടില്ല. പുതിയ പാതിരിമാർ. കാഴ്ചയിലും, പെരുമാറ്റ രീതിയിലും, മറ്റും ആകെ ഒരു മാറ്റം. ഇവർക്കും ഇങ്ഗ്ളിഷിൽ പ്രാവീണ്യം ഉണ്ടായിരുന്നെങ്കിലും, തിരുവിതാംകൂർ ഭാഷയായ മലയാളമാണ് കൂടുതൽ നൈസർഗികമായി അനുഭവപ്പെട്ടത്. തൊട്ടടുത്തുള്ള പുറം ലോകത്തിൽ മലബാറിയാണ് പൊതുജനം ഉപയോഗിച്ച ഭാഷ. ഇത് ഇവർക്ക് അറിയില്ലായിരുന്നു എന്നാണ് തോന്നുന്നത്.


ബോഡിങ്ങിൽ താമസിക്കുന്ന വിദ്ധ്യാർത്ഥികളോട് ഇങ്ഗ്ളിഷിൽ ഇവർ സംസാരിക്കുമെങ്കിലും, പൊതുവേയുള്ള പെരുമാറ്റം മലയാളത്തിൽത്തന്നെയായിരുന്നു.


ഈ പുതിയ പാതിരിമാരിൽ നിന്നും ആദ്യമായി ആ സ്ക്കൂളിലെ പാതിരിമാരിൽനിന്നും 'നീ', 'എടാ' തുടങ്ങിയ പദപ്രയോഗങ്ങൾ അനുഭവിച്ചു. Anglo-ഇന്ത്യൻ പാതിരിമാർക്ക് ഈ വക പദപ്രയോഗങ്ങൾ ഉപയോഗിക്കേണ്ടുന്ന അവസരം ലഭിച്ചിരുന്നില്ല.


ആകപ്പാടെ ഒരു ഗുണാത്മകമായ വ്യത്യാസം.


ഒരു ദിവസം സ്റ്റഡി ടൈമിൽ, സ്റ്റഡി റൂമിൽ വച്ച് എന്തോ സംസാരിച്ചതുമായി ബന്ധപ്പെട്ട് യുവ പാതിരിയായ Prefect ചോദ്യം ചെയ്തു. ഈവക കാര്യങ്ങൾക്ക് ഇങ്ഗ്ളിഷിൽ സ്വതവേ മറുപടിപറയാറുള്ള രീതിയിൽ സത്യസന്ധമായി മറുപടി നൽകി. ഇതിൽ വലിയൊരു കാര്യം ഉള്ളതായി തോന്നിയിരുന്നില്ല. എന്നാൽ, ചോദ്യം ചെയ്യൽ മലയാളത്തിലും, 'നീ' എന്ന പ്രയോഗം ഉപയോഗിച്ചും ആയിരുന്നു.


അന്തരീക്ഷം ആകെ വ്യത്യാസം. സത്യം പറഞ്ഞിട്ടും കാര്യം ഒരു മാന്യമായ രീതിയിൽ അല്ല കൈകാര്യംചെയ്യപ്പെട്ടത്. ബോഡിങ്ങിന്റെ വളരെ അറ്റത്ത് താമസിക്കുന്ന ഒരു പാതിരിയിൽ നിന്നും ഒരു ചൂരൽ വാങ്ങി വരുവാൻ Prefect ആവശ്യപ്പെട്ടു. ചൂരലുമായി വന്നപ്പോൾ, നന്നായി അടിച്ചു.


ഇങ്ഗ്ളിഷ് സ്കൂളാണെങ്കിലും, പഴയ ഇങ്ഗ്ളിഷ് പരിസരസ്വാധീനം (ambiance) തേഞ്ഞ്മാഞ്ഞ് പോയിരിക്കുന്നു. അച്ചടക്കം എന്നത് അടിച്ചേൽപ്പിക്കപ്പെടുകയും ഒരു അധികാരം നടപ്പിലാക്കലിന്റെ ഭാഗവുമായി തോന്നി.