ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

20. മലബാറി ഭാഷയുടെ കഥകഴിച്ചതെങ്ങിനെ

നാലാം ക്ളാസ് പഠനം മദ്ധ്യത്തിൽ ആയപ്പോൾ, കേരളാ സർക്കാർ വിദ്യാഭ്യാസ ബോഡിന് കീഴിലുള്ള സർക്കാർ എയ്ഡിഡ് സ്കൂളിലെ ഇങ്ഗ്ളിഷ് മീഡിയം ക്ളാസിൽ അഞ്ചാം ക്ളാസിൽ ചേർന്നു.


ഇതിന്റെ കാരണം, ആദ്യത്തെ സ്ക്കൂളിൽ അദ്ധ്യായന വർഷം ജനുവരി മുതൽ ഡിസംബർ വരെയായിരുന്നു. കേരളാ സിലബസ് സ്ക്കൂളിൽ അദ്ധ്യായന വർഷം ജൂൺമുതലാണ് ആരംഭിക്കുക.


പുതിയ സ്കൂളിൽ ഇങ്ഗ്ളിഷ് മീഡിയം ക്ളാസിലാണ് ചേർന്നത്. എന്നുവച്ചാൽ, ഓരോ ക്ളാസിനും പല ഡിവിഷനുകൾ ഉള്ളതിൽ ഒരു ഡിവിഷൻ 'ഇങ്ഗ്ളിഷ്'.


ഇതിനെ 'ഇങ്ഗ്ളിഷ്' എന്നു പറയാമോ എന്ന് അറിയില്ല. 'മലയാളത്തിൽ ഉള്ള ഇങ്ഗ്ളിഷ്' എന്നതാവും ശരി.


ആദ്യത്തെ സ്കൂളിലും മലയാളം പഠിപ്പിച്ചിരുന്നു. അവിടെ 'ഇങ്ഗ്ളിഷിന് ഇടയിലുള്ള ഒരു മലയാളം' ആയിരുന്നു. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, കേരളാ സർക്കാർ പ്രസിദ്ധികരിക്കുന്ന മലയാളം പാഠപുസ്തകം ഒരു ക്ളാസ് താഴെയായി പഠിപ്പിച്ചിരുന്നു. എന്നുവച്ചാൽ ഒന്നാം ക്ളാസിൽ മലയാളം പഠനം ഇല്ല. രണ്ടാം ക്ളാസിൽ മലയാളം ഒന്നാം പാഠം.


പുതിയ പാതിരിമാർ വന്നതോടുകൂടി, ആ സ്കൂൾ പൂർണ്ണമായും പഴയാകാല ഇങ്ഗ്ളിഷ് വിട്ടു എന്നാണ് മനസ്സിലായത്.


എന്നാൽ ആ സ്കൂൾ മലബാറിലായിരുന്നെങ്കിലും, 'മലബാറി' എന്നൊരു ഭാഷ, ആ സ്കൂളിന്റെ മതിലിന് പുറത്ത് ഉണ്ട് എന്ന കാര്യം ആരും തന്നെ അറിഞ്ഞിരുന്നില്ല എന്നത് തികച്ചും അത്ഭുതമായി തോന്നുന്നു.


ഇതിനെക്കുറിച്ച് കൂടുതലായി പറയാൻ ഇപ്പോൾ അവസരപ്പെടില്ല. എന്നിരുന്നാലും ഏതാനും കാര്യങ്ങൾ പറയാം.


ഈ അടുത്ത ദിവസത്തിൽ, ഓക്സ്ഫോഡ് ഇങ്ഗ്ളിഷ് നിഘണ്ടുവിലേക്ക് ഏതോ ഒരു പണ്ഡിത വിരുതൻ മലയാളത്തിലെ 'അയ്യോ' എന്ന വാക്ക് ചേർത്തു എന്ന് വർത്തവന്നതായി കാണുന്നു. ഇത് എന്തോ വൻ ഇങ്ഗ്ളിഷ് ഭാഷാ പോഷിപ്പിക്കാലായാണ് റിപ്പോട്ട് ചെയ്യപ്പെട്ട് കാണുന്നത്. എന്നാൽ ഫ്യൂഡൽ ഭാഷാ വാക്കുകൾ പരന്ന കോഡുകളുള്ള ഇങ്ഗ്ളിഷിലേക്ക് കടത്തിവിടുന്നത് തെമ്മാടിത്തരവും, അതിന് അനുവാദം നൽകുന്നത് തനി വിഡ്ഢിത്തവും ആണ്.


ഈ 'അയ്യോ' എന്ന വാക്കിനെ ഇവിടെ എടുത്ത് പറഞ്ഞത്, മലബാറി ഭാഷയിൽ, ഇതിന് പകരമായി 'ഉയ്' എന്ന ഒരു വാക്കുണ്ട്. ഈ എഴുത്തുകാരൻ ആ Anglo-ഇന്ത്യൻ സ്കൂളിൽ ചേർന്ന കാലത്ത്, ബോഡിങ്ങിൽ വച്ച് ഒരിക്കൽ 'ഉയ്' എന്ന് പറഞ്ഞപ്പോൾ, അത് ശ്രദ്ധിക്കപ്പെടുകയും, ആ വാക്ക് ഇങ്ഗ്ളിഷ് വാക്ക് അല്ലാ എന്ന് അറിയിക്കപ്പെടുകയും ചെയ്യപ്പെട്ടിരുന്നു.


ഇങ്ങിനെ ഒരു സംഭവവികാസം ഇരിക്കെ മലയാളത്തിലെ 'അയ്യോ' എന്ന വാക്ക് ഒരു ഇങ്ഗ്ളിഷ് വാക്കാണ് എന്ന് ഓക്സ്ഫോഡ് നിഘണ്ടുക്കാർ നിർവ്വചിക്കുന്നതിനെ തികച്ചും നീരസത്തോടു കൂടിയെ കാണാൻ പറ്റുള്ളു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് എന്ത് ആപത്ത് സംഭവിച്ചാലും, അത് ഈശ്വരേച്ഛയായേ കാണാൻ പറ്റുള്ളു.


ഇങ്ങിനെ ഒരു മലബാറി ഭാഷ മലബാറിൽ ഉണ്ടായിരുന്നോ? യഥാർത്ഥത്ഥിൽ മലബാറിൽ, തമ്മിൽത്തമ്മിൽ ബന്ധമില്ലാത്ത ഒട്ടനവധി ചെറിയ ചെറിയ പ്രദേശങ്ങൾ ഉണ്ടായിരുന്നത് കൊണ്ട്, മലാബാറി എന്ന് പറയാവുന്ന ഭാഷയ്ക്ക്തന്നെ ഒട്ടനവധി ഭാഷാഭേദങ്ങൾ ഉണ്ടായിരുന്നു. മലബാറിൽ ഇങ്ഗ്ളിഷ് ഭരണകത്താക്കൾ ഇതിനെ അവഗണിച്ചു എന്നുള്ളത് വാസ്തവമാണ്. കാരണം, ഭരണവും, വിദ്യാഭ്യാസവും ഇങ്ഗ്ളഷിലാക്കാനാണ് അവർ ശ്രമിച്ചത്.


ഈ പ്രദേശത്തിന് ചുറ്റുപാടിൽ ഉള്ളതായിരുന്ന മലബാറി ഭാഷയിലെ ഏതാവും വാക്കുകൾ പറയാം.


ഭക്ഷണം കഴിക്കലുമായുള്ളവ


1. പൈക്ക്ന്ന് : വിശക്കുന്ന്

2 ബസ്സി : പ്ളെയ്റ്റ്

3. കരണ്ടി : സ്പൂൺ

4. കയ്യില് : വലിയ സ്പൂൺ

5. ബെയ്ക്വ : തിന്നുക

6. കൈക്കൽക്കൂട്ടൽ : പാത്രം പിടിക്കാൻ ഉപയോഗിക്കുന്ന തുണി

7. തെരുവ

8. കോപ്പ : കപ്പ്

9. മോന്ത്വ : കുടിക്കുക

10. മീ്ട് കൌവ : മുഖം കഴുകുക

11. ചിറി : ചുണ്ട്

12. പെലാച്ചപ്പ് കരണ്ടി : പ്ളാവില സ്പൂൺ

13. കൂട്വാൻ : കറി

14. ഉപ്പേരി : മെഴുക്കുപുരട്ടി

15. നിലക്കടല : കപ്പലണ്ടി

16. തോനെ : ധാരളം

17. മരക്കേങ്ങ് : കപ്പ

18. കറാമ്പു : ഗ്രാമ്പു

19. കയേനെ : മുഴുവനും

20. ചായക്കൂട്ടാൻ : ചായയുടെ കൂടെുയള്ള കടി

21. ചെള്ള : കവിൾ

22. പള്ള : വയറ്

23. കുടുക്ക : മൺ പാത്രം

24. കിണ്ണം

25. പാര് : ഒഴിക്കൂ

26. പൊരിച്ച മീൻ : വറുത്ത മീൻ

27. നേന്ത്രപ്പഴം : ഏത്തക്ക

28. മൈസൂർപഴം : പാളയൻകോഡൻ

29. കൈപ്പക്ക : പാവയ്ക്ക

30. പപ്പടവും പഴവും : ..................