ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

17. ഇങ്ഗ്ളിഷ് ഭാഷാ പരമായി രണ്ടുതട്ടിൽ നിൽക്കുന്ന പാതിരിമാർ

കേരളത്തിലെ കൃസ്തീയ മതസ്ഥരെക്കുറിച്ച് ആധികാരികമായും സൂക്ഷ്മമായും പറയാനുള്ള വിവരം ഇല്ല.


എന്നാൽ ഇങ്ഗ്ളിഷ് ഭാഷാ പരമായി ഈ കാര്യം പറയാവുന്നതാണ്. സമാന്യം നല്ല നിലവാരം നിലനിർത്തുന്ന ഇങ്ഗ്ളിഷ് പരിജ്ഞാനം ഉള്ളവരും, കാര്യമായി യാതോരു ഇങ്ഗ്ളിഷ് പരിജ്ഞാനവും ഇല്ലാത്തവരും ഇവരുടെ പാതിരിമാരിലും, കന്യാസ്ത്രീകളിലും ഉണ്ട് എന്നാണ് തോന്നുന്നത്.


രണ്ടാമത്തെക്കൂട്ടരിൽ, ചെറുതായുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനം ഉള്ളവരും ഉണ്ട്.


ഇങ്ഗ്ളിഷ് പരിജ്ഞാനം കുറവുള്ള കൂട്ടർ സമാന്യം കാര്യമായിത്തന്നെ ഫ്യൂഡൽ ഭാവം ഉള്ളവരാണ് എന്നാണ് തോന്നുന്നത്. എന്നാൽ ഇന്ന് പൊതുവായി ഇങ്ഗ്ളിഷ് സംസാരം പലയിടങ്ങളിലും കുറഞ്ഞുവരുന്നതിനാൽ, 'നീ' എന്ന സംഭോധന കാര്യമായിത്തന്നെ ഇവർ ഉപയോഗിക്കുന്നുണ്ട്.


കന്യാസ്ത്രീകളിൽ ഇങ്ഗ്ളിഷ് പരിജ്ഞാനം ഒട്ടുംതന്നെയില്ലാത്തവർ ചെറുതായെങ്കിലും പരുക്കൻ പെരുമാറ്റക്കാരോ, അതുമല്ലെങ്കിൽ, ഇങ്ഗ്ളിഷ് സാമാന്യം നന്നായി അറിയുന്ന കന്യാസ്ത്രീകളിൽനിന്നും വ്യക്തിത്വത്തിൽ കാര്യമായി വ്യത്യാസമുള്ളവരോ ആണ് എന്നാണ് തോന്നുന്നത്.


ഇക്കൂട്ടർക്ക് 'നീ', 'അവൻ', 'അവൾ' തുടങ്ങിയ വാക്കുകളുടെ പ്രഹരശക്തിയെക്കുറിച്ച് നല്ലവണ്ണം അറിവുണ്ട് എന്നും തോന്നുന്നു. സ്വന്തം മതത്തിൽപ്പെട്ടവരോട് ഈ വക വാക്കുകൾ ഉപയോഗിക്കുന്നതിൽ പ്രശ്നം കാര്യമായി വരില്ലാ എന്ന് പറയാമെങ്കിലും, മറ്റ് മതത്തിൽപ്പെട്ടവരോട് ഈ വക വാക്ക് പ്രയോഗങ്ങൾ ഉപയോഗിക്കപ്പെടുമ്പോൾ, അവർക്ക് മനസ്സിൽ വിരോധം വന്നേക്കാം. ഇതിൽ വർഗ്ഗീയമായതോ, മതവിദ്വേഷമോ അല്ല ഹേതുവെങ്കിലും, പൊതുവായി പറയുമ്പോൾ ഇത് മതവിദ്വേഷമായി പരിണമിക്കാൻ സാധ്യത ഏറെയാണ്.


ഇങ്ഗ്ളിഷ് ഭാഷയിലെ വ്യക്തിത്വ ഉന്നമന കോഡുകൾ ഉപയോഗപ്പെടുത്താതെ, പ്രാദേശിക ഫ്യൂഡൽ ഭാഷകളിലെ പരുക്കനും മനുഷ്യനെ തരംതാഴ്ത്തുന്ന വാക്ക് പ്രയോഗത്തിലൂടെയും, കീഴ്ജാതിക്കാരുടെ സാമൂഹിക വൈകല്യങ്ങൾ മതംമാറിവന്നവർ ഉപയോഗപ്പെടുത്തുമ്പോൾ, മറ്റ് മതസ്ഥരിൽ വിരോധവും, വെപ്രാളവും അറപ്പും ആണ് വളർത്തുക.


പലപ്പോഴും ഭാഷാ കോഡുകൾ സൃഷ്ടിക്കുന്ന വിരോധത്തെ മതവിദ്വേഷമായി ആണ് ഈ ഉപഭൂഖണ്ടത്തിൽ മനസ്സിലാക്കപ്പെടുക. പണ്ട് കാലത്ത് തിരുവിതാംകൂറിൽ മതപരിവർത്തനം നടത്തിയ London Missionary Societyലെ പാതിരിമാർക്ക് ഈ വിഷയത്തെക്കുറിച്ച് കാര്യമായ വിവരം ഇല്ലായിരുന്നു എന്ന് തോന്നുന്നു.


കീഴ് ജാതിക്കാർ മതംമാറി, മതപ്രചാരകരായി കാട്ട് പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽപോയി മതംപ്രചരണം നടത്താൻ ശ്രമിച്ച പ്രാദേശിക ഇവാഞ്ചിലിസ്റ്റുകളെ, ആ പ്രദേശങ്ങളിലെ സാമൂഹിക നേതാക്കൾ അടിച്ച് ഓടിച്ച് വിടാൻ ആഹ്വാനം നൽകിയതായി REV. Sameul Mateer രേഖപ്പെടുത്തിക്കാണുന്നു.


ഈ വക സംഭവങ്ങളിൽ ഭാഷാകോഡുകൾ നൽകിയ പ്രകോപനത്തെക്കുറിച്ച് യാതോരു വിവരവും REV. Sameul Mateerന് ലഭിച്ചതായി കാണുന്നില്ല. പലപ്പോഴും, ഈ വക മതപരിവർത്തനത്തിൽ സംഭവിക്കുന്ന, ചർച്ചക്കെടുക്കാത്ത കാര്യം, മതപരിവർത്തനം നടന്നാൽ, ഈ ഇവാഞ്ചിലിസ്റ്റുകൾ ഭാഷാകോഡുകളിൽ ബഹുമാനനിലവാരത്തിൽ എത്തുകയും, നേരത്തെ ഈ നിലവരം കൈവശമുള്ളവർ പുറംതള്ളപ്പെടുകയും ചെയ്യപ്പെടും.


യാതോരു സാമൂഹിക നേതാവും ഇങ്ങിനെയുള്ള ഒരു സംഭവ വികാസത്തിന് പ്രോത്സഹനം നൽകില്ലതന്നെ. പോരാത്തതിന്, അവർ കീഴ്ജാതിക്കാരായി പാരമ്പര്യമായി കരുതിയിരുന്ന ആളുകൾ അവരെ ഈ വിധം മറിച്ചിടാൻ ശ്രമിക്കുമ്പോൾ.


ഈ വക കാര്യങ്ങളിൽ യേശുവിനോടോ, കൃസ്ത്തുമതത്തിനോടോ ഉളള വെറുപ്പല്ല, പ്രകടമാകുന്നത്. മറിച്ച്, ഭാഷാ കോഡുകൾ ഉയർത്തുന്ന പ്രശ്നങ്ങളാണ്.