ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

40. പുതിയ പശ്ചാത്തലം ഉണ്ടാക്കിക്കൊണ്ടുള്ള മുന്നോട്ടുള്ള നീക്കം

ഇനി പറയാനുള്ളത്, Lord Macaulay സൂചിപ്പിച്ച വിഷയം താരതമ്യ പഠനത്തിന് എടുക്കുമ്പോൾ, ഈ ഉപദ്വീപിന്റെ വശമായി തിരുവിതാംകൂറിനെ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്. കാരണം ഈ ഉപദ്വീപിലെ മിക്ക ഭാഷകളിലും ഉച്ചനീചത്വ ഫ്യൂഡൽ ഭാഷാ സവിശേഷതയുണ്ട്. പണ്ട് കാലങ്ങളിൽ, വടക്കും തെക്കും ഉള്ള ഈ ഭാഷകളുടെ പൊതുവായുള്ള മുകളിലോട്ടുള്ള ഫോക്കസ് ബ്രാഹ്മണ മേധാവിത്വത്തിലേക്കാണ് ദൃഷ്ടികേന്ദ്രീകരിച്ചിരുന്നത് എന്ന് തോന്നുന്നു.


ഇത് സങ്കീർണ്ണമായ ഒരു വിഷയമാണ് ഇവിടെ ചർച്ചക്ക് എടുക്കാൻ ആവില്ലതന്നെ. മുസൽമാന്മാരും, കൃസ്ത്യാനികളും, മറ്റ് മതസ്തരും ഈ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കും. പോരാത്തതിന്, ഈ ഉപദ്വീപിന്റെ വടക്ക് കിഴക്കായുള്ള പ്രദേശങ്ങൾ തികച്ചും വ്യത്യസ്തമായ ജനക്കൂട്ടങ്ങളാണ്. അവരുടെ ഭാഷകളുടെ ഉച്ചനീചത്വ സ്വഭാവമോ, അതിന്റെ സാമൂഹിക ദൃഷ്ടികേന്ദ്രമോ എന്താണ് എന്ന് ഈ എഴുത്തുകാരന് അറിയില്ലതന്നെ.


ഈ കാരണത്താൽത്തന്നെ തിരുവിതാംകൂറിലെ സാംസ്ക്കാരിക ചരിത്രത്തെ ആസ്പദമാക്കിയാണ് ഈ ഉപദ്വീപിന്റെ പക്ഷത്തെ സംവാദത്തിന് എടുക്കുന്നത്.


ഗണിതത്തിലെ Calculusൽ dy/dx എന്ന ഒരു ഗണിത പദ്ധതിയുള്ളതായി ഓർമ്മവരുന്നു. വലിയ ഒരു കാര്യത്തിന്റെ ചെറിയ ഒരു തുണ്ട് എടുത്ത്, അതിനെ Calculusന്റെ പ്രക്രിയയിലൂടെ നീക്കി ആ വലിയ കാര്യത്തിന്റെ വ്യാപകമായ സവീശേതകൾ കണക്ക് കൂട്ടാം.


ഇതേ പോലെ തന്നെയാണ്, തിരുവിതാംകൂർ സാംസ്ക്കാരിക ചരിത്രത്തിലെ ചെറിയ തുണ്ടുകൾ ഉപയോഗിച്ച്, ഈ ഉപദ്വീപിലെ പൊതുവായുള്ള സാംസ്ക്കാരിക ചരിത്ര സവിശേഷതകളെ വിഭാവനം ചെയ്യാൻ പോകുന്നത്.


Lord മെക്കോളെയുടെ ഒരു ചെറിയ വാക്യത്തെ വിശകലനം ചെയ്യാനായി ഇത്രമാത്രം എന്തിനെഴുതി എന്ന തോന്നൽ വന്നേക്കാം. ഇതിനുള്ള വ്യക്തമായ കാരണം ഇതാണ്:


ഈ എഴുത്തുകാരൻ പറയുന്ന പലകാര്യങ്ങൾക്കും ഔപചാരിക വിദ്യാഭ്യസത്തിന്റെ പിന്തുണ ലഭിക്കില്ലതന്നെ. ഈ വ്യത്യാസം മുന്നേതന്നെ പ്രഖ്യാപിക്കാതെ പൊതുവായുള്ള പലതും പറഞ്ഞാൽ, അവ പലപ്പോഴും പൊതുയുക്തിക്ക് യോജിച്ചതായി തോന്നിയേക്കില്ല. അതിനാൽ, തന്നെ, പറയുന്ന കാര്യങ്ങൾക്ക് ശക്തമായ ഒരു പശ്ചാത്തലം പുതുതായിതന്നെ ഉണ്ടാക്കിക്കൊണ്ടാണ് ഇനി അങ്ങോട്ട് നീങ്ങേണ്ടത്.