ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

50. അദ്ധ്യാപകർ സ്വർണ്ണ ഗോപുരങ്ങളിലും, വിദ്യാർത്ഥികൾ നാറുന്ന നിലത്തും എന്നും ആകുന്ന വിദ്യാഭ്യാസം

പ്രീഡിഗ്രിക്കും, ഡിഗ്രിക്കും (തിരുവനന്തപുരത്ത്), പഠിക്കുന്ന കാലത്ത്, കൂടെ പഠിച്ചവരിൽ നല്ലൊരു പങ്കും പ്രാദേശിക ഭാഷാ വിദ്യാഭ്യാസത്തിലൂടെ വന്നവരായിരുന്നു. 5ആം ക്ളാസ് മുതൽ 10ആം ക്ളാസ് വരെ കേരളാ വിദ്യാഭ്യാസ ബോഡിന് കീഴിലുള്ള 'ഇങ്ഗ്ളിഷ്' മീഡിയം ക്ളാസുകളിലാണ് പഠിച്ചത്. ഇവയും കാര്യമായി ഒരു ഇങ്ഗ്ളിഷ് മീഡിയം എന്ന് പറയാനാവില്ല. കാരണം, സ്ക്കൂൾ അന്തരീക്ഷം ഏതാണ്ട് പൂർണ്ണമായും മലയാളം തന്നെയായിരുന്നു.


അദ്ധ്യാപകരിലും ഇങ്ഗ്ളിഷുമായി കാര്യമായ ബന്ധമുള്ളവർ എണ്ണത്തിൽ വളരെ തുച്ഛമായിരുന്നു.


മലയാളത്തിലേയും കലർപ്പില്ലാത്ത ഇങ്ഗ്ളിഷിലേയും മാനസികാവസ്ഥകൾ തികച്ചും വിത്യസ്തങ്ങളായിരുന്നു. മലയാളത്തിൽ വ്യക്തികൾ, ഏറ്റവും കുറഞ്ഞത് You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ പദപ്രയോഗങ്ങളുടെ മൂന്ന് വ്യത്യസ്തങ്ങളായ നിലവാരത്തിൽ നിലനിൽക്കുന്നു.


അതിൽ അദ്ധ്യാപകർ ഏറ്റവും മുകളിലും, വിദ്ധ്യാർത്ഥികൾ ഏറ്റവും കീഴിലും.


ഈ ഓരോ നിലവാരത്തിനും വ്യത്യസ്തങ്ങളായ മാനസിക കാഴ്ചപ്പാടുകളായിരുന്നത്. ഒരു ഭാഗത്ത് മേൽക്കോയ്മകളും, മറുഭാഗത്ത് എന്തിനും വണങ്ങി കാര്യസാദ്ധ്യതനടത്തുക, പാദസേവ ചെയ്ത് പ്രീയം നേടുക എന്നതിൽ സായൂജ്യം കണ്ടെത്തൽ. ഇതിന് ഒരുങ്ങാത്തവർ ഒരുതരം പുകഞ്ഞപുള്ളിയായി നിലനിൽക്കും.


ഇത് ഒരു വശം മാത്രം. കൂടുതലായുള്ള പ്രശ്നം, വിദ്യാർത്ഥികൾക്കിടയിൽത്തന്നെയുള്ള വ്യക്തിപരമായ കുശുമ്പകുളും, തമ്മിൽത്താഴ്ത്തിപ്പറയലും, തരംതാഴ്ത്തലും. ഇതിലെല്ലാം ആർക്കും ഒരു പ്രത്യേകമായുള്ള അനുഭവമായി കണ്ടിരുന്നില്ല. മറിച്ച്, എല്ലാരും ചെയ്യുന്ന കാര്യങ്ങൾ. ഇത്യാദികാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി ചെയ്ത് മറ്റവനെ/മറ്റവളെ മലർത്തിയടിക്കാൻ കഴിഞ്ഞാൽ, മാനസിക ഉല്ലാസം ലഭിക്കും.

എന്തിനും ഏതിനും തനിക്കാണ് കഴിവ് കൂടുതൽ എന്ന് പ്രദർശിപ്പിക്കാനുള്ള ഒരു വാഞ്ജ. അദ്ധ്യാപകരും ഇതേ മാതിരി തന്നെ വിദ്യാർത്ഥികളെ കഴിവുള്ളവരെന്നും ഇല്ലാത്തവരെന്നും തരംതിരിക്കുന്നുണ്ടാവാം. ഇനി ഇങ്ങിനെ ചെയ്യുന്നില്ലെങ്കിലും, ഭാഷാകോഡുകൾ ഈ കാര്യങ്ങൾ നടത്തും. സ്വമേധയാ.


ഈ എഴുത്തുകാരൻ 5ആം ക്ളാസിൽ ചേർന്ന ഉടനെ ഈ രണ്ട് വ്യത്യസ്തലോകങ്ങളുടേയും വ്യാപ്തി കാര്യമായി അറിഞ്ഞിരുന്നില്ല.


എന്നാൽ, ഈ ക്ളാസിൽ വച്ചുതന്നെ, ആന്തരിക സോഫ്ട്വേർ കോഡുകളുടെ ദിശാഘടകാംശത്തിൽ കാര്യമായ വ്യത്യാസം മറ്റ് 5ആംക്ളാസിലെ വിദ്യാർത്ഥികളോട് താരതമ്യം ചെയ്യുമ്പോൾ ഉണ്ടായിരുന്നു. ഇത് ഇത്രമാത്രമാണ്:


ഈ എഴുത്തുകാരന് ഇങ്ഗ്ളിഷിൽ പ്രാവീണ്യം ഉണ്ട്. ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിലേക്കും മറ്റുമുള്ള പാതയിലേക്കാണ് മാനസിക മുഖം തിരിഞ്ഞിരിക്കുന്നത്.


അതേ സമയം, മറ്റ് വിദ്യാർത്ഥികളും മിക്ക അദ്ധ്യാപകരും ഏതാണ്ട് പൂർണ്ണമായും മലയാളത്തിലെ ഭാഷാ അന്തരീക്ഷത്തിലേക്കാണ് മുഖംനട്ടിരിക്കുന്നത്.


തുടക്കത്തിൽ ഈ എഴുത്തുകാരനും മറ്റുള്ളവരും ഏതാണ്ട് തൊട്ടടുത്തുള്ള മാനസിക സ്ഥാനത്താണ് നിന്നിരുന്നതെങ്കിലും, ഓരോ മാസവും, വർഷവും കഴിയുന്തോറും, ഉൾക്കാഴ്ചകളുടെ സ്ഥാനത്ത് രണ്ട് കൂട്ടരും തികച്ചും വ്യത്യസ്തവും തമ്മിൽ വളരെ വിദൂരങ്ങൾ ഉള്ള ഇടങ്ങളിലേക്കും നീങ്ങുന്നുണ്ടായിരുന്നു.


ഈ പ്രതിഭാസത്തെ വിശദീകരിക്കാൻ പ്രയാസമില്ലതന്നെ.


ചിത്രീകരണം നോക്കുക:


വർഷം 1975. രണ്ട് കുട്ടികൾ. അതിൽ ഒരാളുടെ വീട്ടിൽ ഒരു ഇങ്ഗ്ളിഷ് പത്രം നിത്യേനെ വരുത്താൻ പറയുന്നു. അയാളുടെ വീട്ടിൽ അത് നിത്യവും വരുന്നു. ഈ കുട്ടി ദിവസവും ആ ഇങ്ഗ്ളിഷ് പത്രം കാണുന്നു. കുറച്ച് കാലങ്ങൾക്ക് ശേഷം അത് വായിച്ച് തുടങ്ങുന്നു. ഏതാണ്ട് 5 വർഷങ്ങൾക്ക് ശേഷം, ഈ ആളുടെ മനസ്സിൽ ലഭിച്ച കാര്യങ്ങൾ, മറ്റെ കുട്ടിയുടെ മനസ്സിന് ലഭിച്ച കാര്യങ്ങൾക്ക് അതീതമായുള്ള പലതും ഉണ്ടാവും. രണ്ടു പേരെയും അവരുടെ ആന്തരിക സോഫ്ട്വേർകോഡുകളുടെ ഡിസൈൻ വ്യൂവിൽ (Design view) ദർശിച്ചാൽ, രണ്ട് പേരും തികച്ചും രണ്ട് വ്യത്യസ്ത ദിക്കിലേക്ക് ഈ 5 വർഷങ്ങൾക്കുള്ളിൽ നീങ്ങിയതായി കാണും.


ഈ മുകളിൽ നൽകിയ ചിത്രീകരണത്തിൽ, ഒരു വളരെ പിന്നിലുള്ള ഒരു വർഷം നൽകിയതിനും ഒരു കാര്യമുണ്ട്. അത് പിന്നീട് സൂചിപ്പിക്കാം. ഓർമ്മവരികയാണെങ്കിൽ.